Category: ഗോസ്സിപ്പ്

Auto Added by WPeMatico

“നമുക്ക് എല്ലാവർക്കും പ്രചോദനമായിട്ടുള്ള, നമുക്ക് പല കാര്യങ്ങളിലും മാതൃക കാണിച്ചുതന്നിട്ടുള്ള, വളരെ മനോഹരിയായിട്ടുള്ള സ്ത്രീയാണ് ഭാവന. എനിക്ക് അങ്ങേയറ്റം ഒരുപാട് സ്‌നേഹവും ആരാധനയും സ്‌നേഹവും ഉള്ള കുട്ടി. ഭാവനയുടെ കൂടെ വേദയിൽ നിൽക്കാൻ പറ്റിയതിൽ് ഒരുപാട് സന്തോഷം,”- മഞ്ജു വാര്യർ

കൊച്ചി : മലയാള സിനിമാലോകത്തെ പ്രധാനപ്പെട്ട നായികമാരാണ് മഞ്ജു വാര്യരും ഭാവനയും. മലയാളികളുടെ പ്രിയ നടിമാർ. ഏതുപ്രതിസന്ധിയിലും ഒപ്പം നിൽക്കുന്ന സുഹൃത്തുക്കളാണ് മഞ്ജുവാര്യരും ഭാവനയും. സിനിമയുടെ കാര്യങ്ങളില്‍ മാത്രമല്ല ജീവിതത്തിലും പ്രതിസന്ധി ഘട്ടങ്ങളില്‍ അന്യോന്യം ചേര്‍ത്തുപിടിച്ചവരാണ് ഇരുവരും. ഇപ്പോൾ വർഷങ്ങൾക്ക് ശേഷം…

പുലിമുരുകൻ അഭിമാനവും വിജയവും നേടിത്തന്ന ചിത്രം. മൂന്നാഴ്ച്ചയിൽ താഴെ സമയം കൊണ്ട് നടന്നത് 100 കോടിയുടെ ബിസിനസ്. ചിത്രത്തിന്റെ നിർമ്മാണാവശ്യത്തിന് വേണ്ടിയെടുത്ത ലോൺ 2016ൽ അടച്ചു തീർത്തു. ചിലർ പറയുന്ന വസ്തുതാവിരുദ്ധമായ കാര്യങ്ങൾ. ഫേയ്‌സ്ബുക്ക് കുറിപ്പുമായി ടോമിച്ചൻ മുളകുപാടം

തിരുവനന്തപുരം: നിർമ്മാതാവ് എന്ന നിലയിലുള്ള സിനിമാ ജീവിതത്തിൽ ഏറ്റവും കൂടുതൽ അഭിമാനവും വിജയവും നേടിത്തന്ന ചിത്രമാണ പുലി മുരുകനെന്ന് നിർമ്മാതാവ് ടോമിച്ചൻ മുളക്പാടം. സിനിമ നൂറു കോടി ക്ലബ്ബിൽ ഉൾപ്പെട്ടിട്ടും നിർമ്മാണ ആവശ്യത്തിനെടുത്ത ലോൺ തുക അടച്ചില്ലെന്ന വിവാദത്തെ തുടർന്നിട്ട ഫേസ്ബുക്ക്…

പാടുന്നതിനിടെ സെല്‍ഫിയെടുക്കാനെത്തിയ ആരാധികമാരെ ചുംബിച്ചു. ഗായകന്‍ ഉദിത് നാരായൺ വിവാദത്തിൽ. വീഡിയോ വൈറലാവുന്നു

മുംബൈ: വേദിയില്‍ പാടുന്നതിനിടെ സെല്‍ഫിയെടുക്കാനെത്തിയ എത്തിയ ആരാധികമാരെ ചുംബിക്കുന്ന ഗായകന്‍ ഉദിത് നാരായണിന്റെ വിഡിയോ വിവാദത്തിനു തിരികൊളുത്തി. ഒടുവിൽ വിവാദത്തിനു മറുപടിയുമായി ഗായകന്‍ രം​ഗത്തെത്തി. 'ആരാധകര്‍ ചിലനേരം ഉന്മാദികളെ പോലെയാണ്. അത് സ്വാഭാവികമാണ്. പക്ഷേ ഞങ്ങള്‍ അത്തരം മനുഷ്യരല്ല, ഞങ്ങള്‍ മാന്യന്മാരാണ്‌.…

‘ഇത്രയും പ്രശ്നമാണ് ഇൻഡസ്ട്രിയിലെങ്കിൽ എന്തുകാെണ്ട് നിങ്ങൾക്ക് ഈ രം​ഗം വിട്ടുകൂടാ, നിങ്ങൾ പ്ലോബ്ലമാറ്റിക്കാണ്’, ഈ സ്ത്രീക്ക് മുന്നിലാണ് ഞാനും ഒ‌രുപാട് സ്ത്രീകളും ആത്മാവ് തുറന്ന് കാണിച്ചത്’; നടി ശാരദയുടെ ഭാ​ഗത്ത് നിന്നുണ്ടായ വേദനിപ്പിച്ച അനുഭവം തുറന്ന് പറഞ്ഞ് പാർവതി തിരുവോത്ത്

മലയാളത്തിന്റെ പ്രിയനടിയാണ് പാർവതി തിരുവോത്ത്. മലയാള സിനിമയിൽ തന്റെതായ ഇടം കണ്ടെത്തിയ നടി. വലിയ അവസരങ്ങൾ പലതും നഷ്ടമായെങ്കിലും മലയാള സിനിമക്ക് പാർവതിയെ പൂർണമായും ഉപേക്ഷിക്കാൻ കഴിയില്ല. താൻ അഭിനയിക്കുന്ന സിനിമകളിലൂടെ അവർ അത് തെളിയിച്ച് കൊണ്ടിരിക്കുകയുമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട്…

മാര്‍ക്കോയുടെ ഒടിടി റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫെബ്രുവരി 14 മുതല്‍ സോണി ലിവില്‍  സ്ട്രീമിംഗ് ആരംഭിക്കും

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന മാര്‍ക്കോയുടെ ഒടിടി റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. ഫെബ്രുവരി 14 ആണ് ഒടിടി റിലീസ് തീയതി. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ പതിപ്പുകളും ഫെബ്രുവരി…

ക്രിസ് വേണുഗോപാലിന്റെയും ദിവ്യ ശ്രീധറുടെയും കല്യാണം, വൃദ്ധന്റെ വിവാഹമെന്ന് പരിഹസിച്ച് സോഷ്യല്‍ മീഡിയ; കാര്യമറിയാതെ പരിഹസിക്കുന്നവരോട്-ക്രിസ് ഇപ്പോഴും ചെറുപ്പമാണ്, ബഹുമുഖ പ്രതിഭയുമാണ്‌

ടെലിവിഷന്‍ താരങ്ങളായ ക്രിസ് വേണുഗോപാലും, ദിവ്യ ശ്രീധറും വിവാഹിതരായത് കഴിഞ്ഞ ദിവസമാണ്. ഏതൊരു താരവിവാഹത്തെയും പോലെ ഇവരുടെ കല്യാണവും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി. വിവാഹാശംസകള്‍ നേര്‍ന്നുള്ള കമന്റുകള്‍ക്കൊപ്പം തന്നെ, പരിഹസിച്ചും വിമര്‍ശിച്ചുമുള്ള കമന്റുകളും ധാരാളമുണ്ട്. ക്രിസ് വേണുഗോപാലിന്റെ നരച്ച താടി…

മലയാളത്തിലെന്നല്ല, ഏത് സിനിമാ മേഖലയിലും രാഷ്ട്രീയത്തിലും പവർ ഗ്രൂപ്പുകൾ ഉണ്ട്. സെറ്റുകളിലെ സ്ത്രീ സുരക്ഷയ്ക്കായി കൃത്യം നിയമങ്ങൾ കൊണ്ട് വരിക മാത്രമാണ് പോംവഴി; അത് തെറ്റിക്കുന്നവർക്ക് കർശന ശിക്ഷ ഉറപ്പാക്കണം; മലയാള സിനിമാ മേഖലയിലെ മോശം അനുഭവങ്ങള്‍ പലരും തന്നോട് പങ്കുവച്ചിട്ടുണ്ടെന്ന് സുമലത

ബെംഗളൂരു: മലയാള സിനിമാ മേഖലയിൽ നിരവധി സ്ത്രീകൾക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടിയും മുൻ എംപിയുമായ സുമലത. മോശം അനുഭവങ്ങൾ പലരും എന്നോട് പങ്കുവച്ചിട്ടുണ്ട്. അവസരങ്ങൾക്ക് സഹകരിക്കണമെന്നും ഇല്ലെങ്കിൽ ഉപദ്രവിക്കുമെന്നും ചിലർ പിന്തുടർന്ന് വേട്ടയാടുന്നുവെന്നും പല സ്ത്രീകളും എന്നോട് സ്വകാര്യമായി പറഞ്ഞിട്ടുണ്ട്.…

‘ഇ-മെയില്‍ മുഖേന കാര്‍ത്തിക്കിന് മാപ്പപേക്ഷ അയക്കും. തന്റെ മാപ്പപേക്ഷയിലൂടെ കാര്‍ത്തിക്കിന് കൂടുതല്‍ ചിത്രങ്ങള്‍ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. ​ഗേ എന്ന് വിളിച്ചതിൽ ഖേദിക്കുന്നു’; മുൻ ഭർത്താവിനെതിരായ ആരോപണങ്ങളിൽ മാപ്പുപറഞ്ഞ് സുചിത്ര

തമിഴ് നടനും തന്റെ മുൻ ഭർത്താവുമായ കാർത്തിക് കുമാറിനെതിരെ ​ആരോപണങ്ങൾ ഉന്നയിച്ചതിൽ മാപ്പപേക്ഷയുമായി ​ഗായിക സുചിത്ര. തനിക്ക് പോലീസിൽ നിന്ന് നിരന്തരം കോളുകൾ വരുന്നുവെന്നും സുചിത്ര പറയുന്നു. നടനായ കാർത്തിക്കിനെ ​ഗേ എന്ന് വിളിച്ചതിൽ ഖേദമുണ്ടെന്നും അദ്ദേഹത്തിൻ്റെ കരിയർ നശിപ്പിക്കാൻ താൻ…

താന്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ 5 കോടി വാഗ്ദാനം ചെയ്തു; നടന്‍ രാജ് തരുണിനെതിരെ ആരോപണവുമായി നടി ലാവണ്യ

തെലുങ്ക് നടന്‍ രാജ് തരുണിനെതിരെ നടി ലാവണ്യ നല്‍കിയ പൊലീസ് പരാതി ടോളിവുഡ് പ്രേക്ഷകര്‍ക്കിടയില്‍ ചൂടേറിയ ചര്‍ച്ചയാണ്. ഇപ്പോഴിതാ നടനെതിരെ മറ്റൊരു ആരോപണം കൂടി ഉയര്‍ത്തിയിരിക്കുകയാണ് ലാവണ്യ. പൊലീസിന് താന്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ 5 കോടി വാഗ്ദാനം ചെയ്തു എന്നതാണ്…

സഹീർ ഇഖ്ബാലുമായുള്ള വിവാഹം; സൊനാക്ഷിയെ ബിഹാറിൽ കാലു കുത്താൻ അനുവദിക്കില്ലെന്ന് പോസ്റ്റർ

പട്ന: ബോളിവുഡ് നടി സൊനാക്ഷി സിൻഹക്കെതിരെ വിദ്വേഷ പോസ്റ്ററുമായി ‘ഹിന്ദു ശിവ്ഭവാനി സേന’ എന്ന പേരിലുള്ള സംഘടന. നടൻ സഹീർ ഇഖ്ബാലുമായുള്ള സൊനാക്ഷിയുടെ വിവാഹം ‘ലൗ ജിഹാദാ’ണെന്നും അവരെ ബിഹാറിൽ കാലുകുത്താൻ അനുവദിക്കുകയില്ലെന്നുമുള്ള പോസ്റ്റർ ആണ് പ്രത്യക്ഷപ്പെട്ടത്. തലസ്ഥാനമായ പട്നയിൽ ഉടനീളം…