Category: കോഴിക്കോട്‌

Auto Added by WPeMatico

വെള്ളിമാടുകുന്നിലെ താമസസ്ഥലത്ത് നിയമവിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍ സുഹൃത്തിനായ തിരച്ചില്‍ ശക്തം. പെണ്‍കുട്ടിയുടെ ഫോണ്‍ ഇയാളുടെ കൈവശം

കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്നിലെ താമസസ്ഥലത്ത് നിയമവിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍ സുഹൃത്തിനായ തിരച്ചില്‍ ശക്തമാക്കി പൊലീസ്. മരണപ്പെട്ട ഫാത്തിമ മൗസ മെഹറിസിന്റെ കാണാതായ മൊബൈല്‍ ഫോണ്‍ ആണ്‍ സുഹൃത്തിന്റെ പക്കലെന്ന മൊഴി ലഭിച്ചിട്ടുണ്ട്. കോവൂര്‍ സ്വദേശിയായ ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍…

തൊഴിലാളി സമരങ്ങളെ അവഗണിക്കുന്ന സർക്കാർ നിലപാട് തിരുത്തണം -എസ്.ടി.യു

കോഴിക്കോട്: ശമ്പളത്തിനും, പെൻഷനും ആനുകൂല്യങ്ങൾക്കും വേണ്ടി തൊഴിലാളികൾ നടത്തുന്ന സമരങ്ങളെയും പ്രക്ഷോഭങ്ങളെയും നിരന്തരമായി അവഗണിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന സംസ്ഥാന സർക്കാർ നിലപാട് തിരുത്തണമെന്ന് എസ്.ടി.യു സംസ്ഥാന നേതൃസമിതി യോഗം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ തൊഴിൽ മേഖലകൾ തകർച്ചയിലും ശമ്പളവും പെൻഷനും ആനുകൂല്യങ്ങളും ലഭിക്കാതെ…

വിദ്യാർഥികളുടെ നല്ല സ്വപ്‌നങ്ങളെയും ആശയങ്ങളെയും പരിപോഷിപ്പിക്കാനും ജീവിതലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനും മികച്ച പരിശീലനങ്ങളിലൂടെ സാധിക്കും : ഷാഫി പറമ്പില്‍ എംപി

കുറ്റ്യാടി: വിദ്യാർഥികളുടെ നല്ല സ്വപ്‌നങ്ങളെയും ആശയങ്ങളെയും പരിപോഷിപ്പിക്കാനും ജീവിതലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനും മികച്ച പരിശീലനങ്ങളിലൂടെ സാധിക്കുമെന്ന് ഷാഫി പറമ്പില്‍ എംപി. നമ്മുടെ സ്വപ്‌നങ്ങള്‍ക്കും ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും കഴിവിനും സേവനങ്ങള്‍ക്കുമെല്ലാം യാഥാര്‍ഥ്യരൂപം നല്‍കാന്‍ ഏറ്റവും മികച്ച സൗകര്യങ്ങള്‍ ലഭ്യമായ കാലമാണിത്. ഇന്ന് ഏത് ഗ്രാമത്തിലാണെങ്കിലും…

ലഹരി മാഫിയാ സംഘത്തിലെ മുഖ്യകണ്ണിയായ ബിബിഎ വിദ്യാര്‍ത്ഥി പിടിയില്‍. പിടിച്ചെടുത്തത് 105 ഗ്രാം എംഡിഎംഎ. രാമനാട്ടുകര, ഫറോക്ക് ഭാഗങ്ങളിലാണ് വില്‍പന

കോഴിക്കോട്: ലഹരി മാഫിയാ സംഘത്തിലെ മുഖ്യകണ്ണിയായ ബിബിഎ വിദ്യാര്‍ത്ഥി പിടിയില്‍. മലപ്പുറം മോങ്ങം സ്വദേശി ദിനു നിവാസില്‍ ശ്രാവണ്‍ സാഗര്‍ (20) ആണ് 105 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. രാമനാട്ടുകര, ഫറോക്ക് ഭാഗങ്ങളിലാണ് ഇയാള്‍ ലഹരി വില്‍പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.…

കോഴിക്കോട് പറമ്പില്‍ കടവ് സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. ബന്ധുക്കള്‍ ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി

കോഴിക്കോട്: കോഴിക്കോട് പറമ്പില്‍ കടവ് സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. മുത്തു എന്ന ദിലീഷി (34) നെയാണ് കാണാതായിരിക്കുന്നത്. ബന്ധുക്കള്‍ ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ പത്തോടെ വീട്ടില്‍ നിന്നും ഇറങ്ങിയ ദിലീഷ് തിരിച്ച് വന്നിട്ടില്ലെന്നാണ് പരാതിയില്‍…

നാദാപുരത്ത് എംഡിഎംഎയുമായി യുവാവ് പിടിയില്‍. പിടിയിലായത് കുന്നുമ്മല്‍ സ്വദേശി. പരിശോധിച്ചപ്പോള്‍ ലഭിച്ചത് 8.4 ഗ്രാം എംഡിഎംഎ

കോഴിക്കോട്: നാദാപുരത്ത് എംഡിഎംഎയുമായി യുവാവ് പിടിയില്‍. കുന്നുമ്മല്‍ സ്വദേശി റംഷീദാണ് എക്‌സൈസിന്റെ പിടിയിലായത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നാദാപുരം റെയ്ഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ അനിമോന്‍ ആന്റണിയും സംഘവും ചേര്‍ന്നാണ് റംഷീദിനെ പിടികൂടിയത്. ഇന്നലെ വൈകീട്ട് ആറോടെ പൂവുള്ളതില്‍മുക്ക്-കുനിയില്‍ സ്‌കൂള്‍ റോഡില്‍ വെച്ച്…

വഴിയില്‍ വെച്ച് എസ്‌ഐ മര്‍ദ്ദിച്ചു. അസഭ്യം പറഞ്ഞു. മുഖ്യമന്ത്രിക്ക് പരാതി നല്‍കി സിപിഎം പ്രവര്‍ത്തകന്‍

കോഴിക്കോട്: വഴിയരികില്‍ സംസാരിച്ചു നില്‍ക്കുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മര്‍ദ്ദിച്ചെന്ന് പരാതി. കോഴിക്കോട് പന്നിയങ്കര എസ്ഐ കിരണ്‍ ശശിധരന്‍ മര്‍ദ്ദിച്ചെന്നാരോപിച്ച് സിപിഎം ബ്രാഞ്ച് അംഗം മുഖ്യമന്ത്രിക്ക് പരാതി നല്‍കി. തിരുവണ്ണൂര്‍ നോര്‍ത്ത് ബ്രാഞ്ച് അംഗമായ കെ സി മുരളീകൃഷ്ണനാണ് സംസ്ഥാന പൊലീസ് മേധാവി,…

മാനാഞ്ചിറയില്‍ മ്യൂസിക്കല്‍ ഫൗണ്ടനായി 2.4 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

കോഴിക്കോട്: കോഴിക്കോടിന്‍റെ സാംസ്കാരിക തിലകക്കുറി ആയ മാനാഞ്ചിറയില്‍ മ്യൂസിക്കല്‍ ഫൗണ്ടന്‍ തുടങ്ങാനായി 2.4 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. പത്തുമാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് ടൂറിസം വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി. മലബാറിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ മുന്‍പന്തിയിലാണ് മാനാഞ്ചിറയുടെ സ്ഥാനമെന്ന്…

കേരളത്തെ വ്യത്യസ്തമാക്കുന്നത് സഹകരണ പ്രസ്ഥാനങ്ങൾ: സ്പീക്കർ എ എൻ ഷംസീർ

വടകര: രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽനിന്ന്‌ കേരളം വ്യത്യസ്തമാകുന്നതിന്റെ പ്രധാനകാരണങ്ങളിൽ ഒന്ന് സംസ്ഥാനത്തെ ജനകീയ സഹകരണ പ്രസ്ഥാനങ്ങളുടെ വളർച്ചയാണെന്ന് സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. വില്യാപ്പള്ളി വനിതാ സഹകരണ സൊസൈറ്റിയുടെ പണിക്കോട്ടി റോഡ് ശാഖയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയെ…

കോഴിക്കോട് മുക്കം കാരശ്ശേരിയില്‍ വീടിന്റെ ഓടിളക്കി 25 പവനോളം സ്വര്‍ണ്ണം കവര്‍ന്നു. മോഷണം നടന്നത് വീട്ടുകാര്‍ വിവാഹസല്‍ക്കാരത്തിന് പോയ സമയത്ത്. വീട്ടുകാര്‍ക്ക് സംശയം ബന്ധുക്കളിലൊരാളെ

കോഴിക്കോട്: കോഴിക്കോട് മുക്കം കാരശ്ശേരിയില്‍ വീടിന്റെ ഓടിളക്കി 25 പവനോളം സ്വര്‍ണ്ണം കവര്‍ന്നു. വീട്ടുകാര്‍ വിവാഹസല്‍ക്കാരത്തിന് പോയപ്പോഴാണ് സംഭവം. കാരശ്ശേരി കുമാരനെല്ലൂര്‍ കൂടങ്ങര മുക്കിലെ ഷറീനയുടെ ഓടിട്ട ചെറിയ വീട്ടിലാണ് വലിയ മോഷണം നടന്നത്. ഇന്നലെ രാത്രി എട്ടു മണിക്കും 10…