Category: കോട്ടയം

Auto Added by WPeMatico

വന്യജീവി ആക്രമണത്തിൽ ഇരകളായവർക്കുള്ള നഷ്ടപരിഹാരതുക അടിയന്തരമായി നൽകണം കർഷക യൂണിയൻ (എം)

കോട്ടയം: വന്യജീവി ആക്രമണത്തിൽ ഇരകളായവർക്കുള്ള നഷ്ടപരിഹാരതുക അടിയന്തിരമായി വിതരണം ചെയ്യുവാൻ വനം വകുപ്പ് തയ്യാറാകണമെന്ന് കേരള കർഷക യൂണിയൻ എം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.എണ്ണായിരത്തി മുന്നൂറ് അപേക്ഷകൾ നഷ്ടപരിഹാരത്തിനായി വനംവകുപ്പ് ഓഫീസിൽ കെട്ടികിടക്കുകയാണ്.വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതരടക്കം നഷ്ടപരിഹാര തുകയ്ക്കായി…

തീര്‍ത്ഥാടന കേന്ദ്രമായ കോതനല്ലൂര്‍ ഫൊറോനാ പള്ളിയില്‍ കന്തീശങ്ങളുടെ തിരുനാളും ഇരട്ടകളുടെ മഹാസംഗമവും 18, 19 തീയതികളില്‍

കടുത്തുരുത്തി: തീര്‍ത്ഥാടന കേന്ദ്രമായ കോതനല്ലൂര്‍ ഫൊറോനാ പള്ളിയില്‍ കന്തീശങ്ങളുടെ തിരുനാളും ഇരട്ടകളുടെ മഹാസംഗമവും 18, 19 തീയതികളില്‍ നടക്കും. ഇരട്ടകളുടെ സംഗമം 19 നാണ്. രാവിലെ 6.30 നും വൈകൂന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന. 18ന് രാവിലെ 5.30 ന് കന്തീശങ്ങളുടെ…

അഖില നന്ദകുമാറിനെതിരെ കേസെടുത്തതിനെ ന്യായീകരിച്ച കാനം രാജേന്ദ്രൻ നിമിഷ രാജുവിനെ അധിക്ഷേപിച്ച അർഷോയ്ക്കെതിരെ കേസെടുക്കാത്തതിനെക്കുറിച്ച് മറുപടി പറയണം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: അർഷോ എന്ന എസ്എഫ്ഐ നേതാവ് പരീക്ഷ എഴുതാതെ വിജയിച്ചതു സംബന്ധിച്ച് റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തക അഖില നന്ദകുമാറിനെതിരെ പോലീസ് കേസെടുത്തതിനെ ന്യായീകരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് ഇരട്ടത്താപ്പും വിചിത്രവുമാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ…

വൈക്കത്ത് മതിൽ ചാടിക്കടന്ന് സര്‍ക്കാര്‍ ഓഫീസുകളില്‍ പൂട്ട് കുത്തിത്തുറന്ന് കഷ്ടപ്പെട്ട് മോഷണം; കള്ളൻ പെട്ടു, കിട്ടിയത് 225 രൂപ മാത്രം

വൈക്കം: മറവന്‍തുരുത്തില്‍ മൂന്നു സര്‍ക്കാര്‍ ഓഫീസുകളില്‍ പൂട്ട് കുത്തിത്തുറന്ന് മോഷണശ്രമം. അടുത്തടുത്തായി പ്രവര്‍ത്തിക്കുന്ന കിഫ്ബി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസ്, കുലശേഖരമംഗലം വില്ലേജ് ഓഫീസ്, മറവന്‍തുരുത്ത് പഞ്ചായത്ത് മൃഗാശുപത്രി എന്നിവിടങ്ങളിലാണ് മോഷണശ്രമം നടന്നത്. മൃഗാശുപത്രിയില്‍ നിന്നും 225 രൂപ പോയതല്ലാതെ മറ്റ് ഓഫിസുകളില്‍നിന്നും…

മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ക്ഷേത്രത്തില്‍ അങ്കി സമര്‍പ്പിച്ചു

മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ശ്രീഭദ്രയുടെ ശ്രീകോവിലിലേയ്ക്ക് പുതിയ അങ്കി സമര്‍പ്പിച്ചു. മരങ്ങാട്ടുപിള്ളി അമ്പാടി ഹോട്ടല്‍ ഉടമകളായ ഗോപാലകൃഷ്ണന്‍ – ഗിരിജ ദമ്പതികളുടെ കുടുബ വക വഴിപാടായാണ് അങ്കി സമര്‍പ്പിച്ചത്. ഓടില്‍ തീര്‍ത്ത പുതിയ അങ്കി, ക്ഷേത്രം മേല്‍ശാന്തി പ്രവീണ്‍,…

പാലാ ജനറൽ ആശുപത്രിയിൽ ഡോക്ടറെ ഭീഷണിപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ആശുപത്രിയിൽ എത്തി ഡോക്ടറെ ഭീഷണിപ്പെടുത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഭരണങ്ങാനം ഇടപ്പാടി ഭാഗത്ത് തെക്കേനാഗത്തിങ്കൽ വീട്ടിൽ റോണി രാജൻ (27) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത് . ഇയാള്‍ ഇന്നലെ രാത്രി പാലാ കെ.എം മാണി മെമ്മോറിയിൽ…

കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയുടെ പാലിയേറ്റീവ് കെയറിന് പുതിയ വാഹനം; തോമസ് ചാഴികാടന്‍ എംപി ഫ്‌ളാഗ് ഓഫ് ചെയ്തു

കോട്ടയം: ജില്ലാ ജനറല്‍ ആശുപത്രിയുടെ പാലിയേറ്റിവ് കെയര്‍ വിഭാഗത്തിന്റെ പുതിയ വാഹനം തോമസ് ചാഴികാടന്‍ എംപി ഫ്‌ലാഗ് ഓഫ് ചെയ്തു. കിടപ്പു രോഗികളുടെ വീടുകളിലെത്തി പരിചരണം നല്‍കുന്നതിനു വേണ്ടിയാണ് വാഹനം. നിലവിലുണ്ടായിരുന്ന വാഹനം കാലപ്പഴക്കം മൂലം തുടര്‍ച്ചയായി കേടാകുന്ന അവസ്ഥയിലായിരുന്നു. എംപിയുടെ…

ലോട്ടറി വിൽപ്പനക്കാരനെ ആക്രമിച്ച് പണം കവർന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റിൽ

ലോട്ടറി വിൽപ്പനക്കാരനെ ആക്രമിച്ച് പണം കവർന്ന കേസില്‍ രണ്ടു പേരേ പോലീസ് അറസ്റ്റ് ചെയ്തു. പാലാ ളാലം പരുമലക്കുന്ന് ഭാഗത്ത് പരുമല വീട്ടിൽ ജോജോ ജോർജ് (27) , ഇടുക്കി വാത്തിക്കുടി മേരിഗിരി ഞാറക്കവല ഭാഗത്ത് കുടമലയിൽ വീട്ടിൽ രാഹുൽ (37)…

കോട്ടയം- കുമരകം റൂട്ടിലെ ബസ്സിനുള്ളിൽ മോഷണം: തമിഴ്നാട് സ്വദേശിനികൾ അറസ്റ്റിൽ

ബസ് യാത്രയ്ക്കിടയിൽ യാത്രക്കാരിയുടെ ബാഗ് തുറന്നു പണം മോഷ്ടിച്ച കേസിൽ രണ്ട് തമിഴ്നാട് സ്വദേശിനികളെ പോലീസ് അറസ്റ്റ് ചെയ്തു. ദേവസേന, നന്ദിനി എന്നിവരെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ പന്ത്രണ്ടാം തീയതി വൈകിട്ടോടുകൂടി കോട്ടയം- കുമരകം റൂട്ടിൽ ഓടുന്ന സ്വകാര്യ…

നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്തു, മരുന്നു  നൽകാതെ  പകൽ മുഴുവൻ ആശുപത്രി വാർഡിൽ കിടത്തി; വാഹനാപകടത്തിൽ പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായ ആൾ ചികിത്സാ പിഴവിനെത്തുടർന്ന് മരിച്ചെന്ന്  കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കൾ  

കോട്ടയം: വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ആൾ ചികിത്സാ പിഴവിനെത്തുടർന്ന് മരിച്ചെന്ന് പരാതി. കോട്ടയം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ വൈക്കം ഇടയാഴം സ്വദേശി ഗോപിനാഥൻ നായരു(63) ടെ മരണത്തിലാണ് കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നൽകിയത്. തലച്ചോറിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഗോപിനാഥൻ…