കോട്ടയത്ത് എ.വി റസലിന്റെ പിന്‍ഗാമിയെ കണ്ടെത്താന്‍ ചര്‍ച്ചകളുമായി സിപിഎം. സജീവ പരിഗണനയില്‍ 5 പേരുകള്‍. നിര്‍ണായകമാവുക മന്ത്രി വാസവന്റെ നിലപാട്. കേരള കോണ്‍ഗ്രസ് എമ്മിനേകൂടി ഒപ്പം കൊണ്ടുപോകാന്‍ കഴിയുന്ന നേതാവിന് പരിഗണന. പ്രഖ്യാപനം മാര്‍ച്ച് ഒന്നിനു നടക്കുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ! എം.വി ഗോവിന്ദനും പങ്കെടുക്കും
കോട്ടയം: പ്രിയ നേതാവിന്റെ അപ്രതീക്ഷിത വിടവാങ്ങല്‍ ഉള്‍ക്കൊള്ളാനായിട്ടില്ലെങ്കിലും കോട്ടയം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എ.വി റസലിന്റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കാനുള്ള തിരക്കിട്ട ചര്‍ച്ചകളിലേക്കു കടന്നു സി.പി.എം. നേതൃത്വം. ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളില്‍ നിന്നാകും സെക്രട്ടറിയെ കണ്ടെത്തുക. അഞ്ചു പേരുകളാണു നേതൃത്വം സജീവമായി പരിഗണിക്കുന്നത്.…