Category: കോട്ടയം

Auto Added by WPeMatico

കോട്ടയം വെള്ളികുളം കാരികാട് ഭാഗത്ത് തീപിടുത്തം; 3 ഏക്കറോളം കൃഷിയിടം കത്തി നശിച്ചു

കോട്ടയം: വെള്ളികുളം കാരികാട് ഭാഗത്തുണ്ടായ തീപിടുത്തിൽ നാല് വീട്ടുകാരുടെ കൃഷിയിടങ്ങൾ കത്തിനശിച്ചു. വാഴയിൽ ജോസ്, വാഴയിൽ സണ്ണി, തച്ചുപുറത്ത് ജോഷി പാമ്പടത്ത് ആന്റോ എന്നീ നാല് പേരുടെ കൃഷിസ്ഥലമാണ് തീപിടുത്തിൽ നശിച്ചത്. റബ്ബർ, കുരുമുളക് തുടങ്ങിയവ ഉൾപ്പെടെയാണ് കത്തിനശിച്ചത്. വെള്ളികുളംപള്ളി വികാരി…

പരാതിയുമായി പഞ്ചായത്തിലെത്തിയ വ്യക്തി പഞ്ചായത്ത് മെമ്പറെ വെട്ടി പരിക്കേല്‍പ്പിച്ചു. വെട്ടേറ്റത് കോട്ടയം മൂന്നിലവ് പന്ത്രണ്ടാം വാര്‍ഡ് മെമ്പര്‍ അജിത് ജോര്‍ജിന്

കോട്ടയം: പഞ്ചായത്ത് മെമ്പറെ വെട്ടി പരിക്കേല്‍പ്പിച്ചു. ലീഗല്‍ സര്‍വീസിന്റെ അദാലത്തില്‍ പങ്കെടുക്കാനെത്തിയ പഞ്ചായത്ത് മെമ്പര്‍ അജിത് ജോര്‍ജിനെയാണ് വെട്ടി പരിക്കേല്‍പ്പിച്ചത്. മീനച്ചില്‍ ലീഗല്‍ സര്‍വീസ്സ് അതോറിറ്റിയുടെ അദാലത്തില്‍ പങ്കെടുക്കാനായിരുന്നു അജിത് ജോര്‍ജ് എത്തിയത്. കോട്ടയം മൂന്നിലവ് പന്ത്രണ്ടാം വാര്‍ഡ് മെമ്പറാണ് അജിത്…

താറുമാറായി കോട്ടയത്തിന്റെ തദ്ദേശ വികസനം. പല പദ്ധതികളും പൂര്‍ത്തിയാകാതെ കിടക്കുന്നു. മാര്‍ച്ച് 31നകം പണം ചെലവഴിക്കുമെന്നു തദ്ദേശ സ്ഥാനപനങ്ങളുടെ ഉറപ്പ്. ട്രഷറി നിയന്ത്രണം പ്രതിസന്ധി സൃഷ്ടിക്കുന്നു എന്ന് കരാറുകാർ

കോട്ടയം: താറുമാറായി കോട്ടയം ജില്ലയിലെ തദ്ദേശ വികസനം. ജില്ലയില്‍ ആകെ നാലു തദ്ദേശ സ്ഥാപനങ്ങള്‍ മാത്രാമാണ് 60% ശതമാനത്തിന് മുകളില്‍ പദ്ധതി തുക ചെലവഴിച്ചത്. മാര്‍ച്ച് 31 ന് മുന്‍പ് തുക വിനിയോഗിച്ചില്ലെങ്കില്‍ പണം നഷ്ടമാകുന്ന അവസ്ഥയുണ്ട്. ചെലവഴിച്ചത് 50.06 %വാര്‍ഷിക…

ഇന്ന് മഹാശിവരാത്രി. പ്രാര്‍ഥനകളും ശിവപൂരാണ പാരായണവുമായി വിശ്വാസികള്‍. ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നത് കൊണ്ട് മോക്ഷം ലഭിക്കുമെന്ന് വിശ്വാസം

കോട്ടയം: ഇന്ന് മഹാശിവരാത്രി. പ്രാര്‍ഥനകളും ശിവപൂരാണ പാരായണവുമായി ക്ഷേത്രങ്ങളില്‍ ചടങ്ങുകള്‍ക്ക് തുടക്കുമായി. പുരാണങ്ങള്‍ പ്രകാരം എല്ലാ മാസത്തിലും ഓരോ ശിവരാത്രികള്‍ വരുന്നുണ്ട് എന്നാണ് ഐതിഹ്യം. ഇതനുസരിച്ച് എല്ലാ മാസത്തിലെയും കൃഷ്ണപക്ഷത്തിലെ ചതുര്‍ദശിയാണ് മാസ ശിവരാത്രിയായി കണക്കാക്കപ്പെടുന്നത്. എന്നാല്‍ മാഘ മാസത്തിലെ കൃഷ്ണപക്ഷ…

സ്‌പോർട്‌സ് കൗൺസിൽ വാർഷികപൊതുയോഗം നടത്തി

കോട്ടയം: ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ വാർഷികപൊതുയോഗം ഇൻഡോർ സ്‌റ്റേഡിയം കോൺഫറൻസ് ഹാളിൽ ചേർന്നു. സ്‌പോർട്‌സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ഡോ. ബൈജു വർഗീസ് ഗുരുക്കൾ അധ്യക്ഷത വഹിച്ചു. യോഗത്തിൽ 2022-23 വർഷത്തെ റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അംഗീകരിച്ചു. എല്ലാ കായിക…

ആരോഗ്യം ആനന്ദം കർമ്മ പദ്ധതി; വനിതാ ജീവനക്കാർക്കായി അവബോധന ക്ലാസ് സംഘടിപ്പിച്ചു

കോട്ടയം: സംസ്ഥാന സർക്കാരിന്റെ വനിതാ കാൻസർ നിയന്ത്രണ പദ്ധതിയായ ആരോഗ്യം ആനന്ദം കർമപദ്ധതിയുടെ ഭാഗമായി കോട്ടയം സിവിൽ സ്‌റ്റേഷനിലെ വനിതാ ജീവനക്കാർക്കായി അവബോധന ക്ലാസ് സംഘടിപ്പിച്ചു. തൂലിക കോൺ ഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ.…

നാട്ടകം കോളജ് സുവർണ ജൂബിലി ആഘോഷങ്ങൾക്ക് വെള്ളിയാഴ്ച സമാപനം

കോട്ടയം: അക്ഷര നഗരിയുടെ വിദ്യാഭ്യാസ - സാംസ്‌കാരിക മേഖലകളിൽ നേട്ടങ്ങൾ സമ്മാനിച്ച നാട്ടകം ഗവൺമെന്റ് കോളേജിന്റെ സുവർണജൂബിലി ആഘോഷങ്ങൾ വെള്ളിയാഴ്ച സമാപിക്കും. ജില്ലയിലെ ഏക സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജായ നാട്ടകം കോളജിന്റെ രണ്ടുവർഷം നീണ്ടുനിന്ന ആഘോഷ പരിപാടികൾക്കാണു സമാപനമാകുന്നത്.…

കുട്ടികളിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുന്നതിന് അധ്യാപകരും പി.ടി.എ.യും യോജിച്ച് ഇടപെടണം: അഡ്വ. പി. സതീദേവി

കോട്ടയം: കൗമാരക്കാരായ കുട്ടികളിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുന്നതിന് സ്‌കൂളുകളിലെ അധ്യാപക രക്ഷകർതൃസമിതിയും അധ്യാപകരും യോജിച്ച് ഇടപെടണമെന്ന് കേരള വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. ചങ്ങനാശേരി നഗരസഭാ ഹാളിൽ നടന്ന വനിതാ കമ്മിഷൻ സിറ്റിങിൽ സംസാരിക്കുകയായിരുന്നു അവർ. കുട്ടികളിൽ…

മണ്ണയ്ക്കനാട് ഹോളിക്രോസ് റോമൻ കത്തോലിക്ക പള്ളിയിൽ വചനാഭിഷേക ധ്യാനം

കുറവിലങ്ങാട്: 2025 സാധാരണ ജൂബിലിയോട് അനുബന്ധിച്ച് മണ്ണയ്ക്കനാട് ഹോളിക്രോസ് റോമൻ കത്തോലിക്കാ പള്ളിയിൽ ഫെബ്രുവരി 27 ,28, മാർച്ച് 1 ,2 തീയതികളിൽ നടക്കുന്നു. ആലപ്പുഴ ഐ എം എസ് ധ്യാനകേന്ദ്രത്തിലെ ഫാ. ജോഷി ഐ എം എസ് ,ബ്രദർ രാജേഷ്…

കാഞ്ഞിരപ്പള്ളിയില്‍ ബസ്സിനുള്ളില്‍ മധ്യവയസ്‌കയുടെ ബാഗ് കീറി പണം മോഷ്ടിക്കാന്‍ ശ്രമിച്ച കേസ്. അന്യസംസ്ഥാന സ്വദേശികളായ രണ്ട് യുവതികള്‍ അറസ്റ്റില്‍

കോട്ടയം: കാഞ്ഞിരപ്പള്ളി: ബസ്സിനുള്ളില്‍ വച്ച് മധ്യവയസ്‌കയുടെ ബാഗ് കീറി പണം മോഷ്ടിക്കാന്‍ ശ്രമിച്ച കേസില്‍ അന്യസംസ്ഥാന സ്വദേശികളായ രണ്ട് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശികളായ കാളിയമ്മ (41), സരസ്വതി (38) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍…