Category: കൊല്ലം

Auto Added by WPeMatico

വര്‍ക്കല ഇടവയില്‍ ക്ഷേത്രോത്സവത്തില്‍ പടക്കം പൊട്ടിക്കുന്നതിനിടെ ക്ഷേത്രത്തിനുള്ളിലെ ഓലപ്പുര കത്തി നശിച്ചു. രണ്ട് പേര്‍ക്ക് പരുക്ക്

വര്‍ക്കല: ഇടവയില്‍ ക്ഷേത്രോത്സവത്തില്‍ ചൈനീസ് പടക്കം പൊട്ടിക്കുന്നതിനിടെ ക്ഷേത്രത്തിനുള്ളിലെ ഓലപ്പുര കത്തി നശിച്ചു. ഇടവയിലെ മാന്തറ ക്ഷേത്രോത്സവത്തിനിടെ പുലര്‍ച്ചെ 2.35ഓടെയാണ് തീപ്പിടുത്തമുണ്ടായത്. രണ്ട് പേര്‍ക്ക് പരുക്കേറ്റു. തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ വിഷ്ണുകുമാര്‍, നവാസ് ഖാന്‍ എന്നീ രണ്ട് യുവാക്കള്‍ക്കാണ് കൈവെള്ളയില്‍ പൊളലേറ്റത്.…

യുവജന കമ്മീഷന്‍ കൊല്ലം ജില്ലാ അദാലത്ത് : 21 കേസുകള്‍ തീര്‍പ്പാക്കി

കൊല്ലം: സംസ്ഥാന യുവജന കമ്മീഷന്‍ ജില്ലാ അദാലത്തില്‍ 21 പരാതികള്‍ തീര്‍പ്പാക്കി. കമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ 38 കേസുകളാണ് പരിഗണിച്ചത്. 17 എണ്ണം അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. പുതുതായി ആറ് പരാതികള്‍…

‘ഈറ്റ് റൈറ്റ് ഇന്ത്യ’ ; ബോധവല്‍ക്കരണ പരിപാടികളുമായി കൊല്ലം ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പ്. 22 ന് വാക്കത്തോണ്‍ സംഘടിപ്പിക്കും

കൊല്ലം: പൊതുജനങ്ങളില്‍ സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണ ശീലം വളര്‍ത്തിയെടുക്കുന്നതില്‍ അവബോധം സൃഷ്ടിക്കുന്നതിനായി കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി രാജ്യ വ്യാപകമായി നടപ്പാക്കുന്ന ‘ഈറ്റ് റൈറ്റ് ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പ് വിവിധ പരിപാടികള്‍ നടത്തുന്നു. ഫെബ്രുവരി 22 ന്…

കൊല്ലം വയലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് പ്ലസ് ടു വിദ്യാര്‍ഥികളുടെ ക്രൂര മര്‍ദ്ദനം. സ്‌കൂളില്‍ അടുത്തിടെ നടന്ന തര്‍ക്കങ്ങളുടെ തുടര്‍ച്ചയായിരുന്നു സ്‌കൂളിന് പുറത്തെ സംഘര്‍ഷം

കൊല്ലം: കൊല്ലം വയലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് പ്ലസ് ടു വിദ്യാര്‍ഥികളുടെ ക്രൂര മര്‍ദ്ദനം. വയല ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ തമ്മിലായിരുന്നു കയ്യാങ്കളി. ബസില്‍ നിന്നും ഇറങ്ങിയ രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ എത്തി…

മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമായി. കൊല്ലത്ത് കുടുംബത്തിനുനേരെ യുവാക്കളുടെ ആക്രമണം. ദമ്പതികളെയും മാതാപിതാക്കളെയും വെട്ടിപരിക്കേൽപ്പിച്ചു

കൊല്ലം: കുടുംബത്തിന് നേരേ യുവാക്കളുടെ ആക്രമണം. കൊല്ലം കൊട്ടാരക്കര മൈലം സ്വദേശി അരുൺ, അരുണിൻറെ ഭാര്യ അമൃത, മാതാപിതാക്കളായ സത്യൻ, ലത എന്നിവരെയാണ് പ്രദേശവാസികളായ വിഷ്ണു, വിജേഷ് എന്നിവർ ചേർന്ന് ആക്രമിച്ചത്. വെട്ടേറ്റും മർദ്ദനമേറ്റും പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻവൈരാഗ്യമാണ് ആക്രമണത്തിന്…

കൊല്ലം ഏരൂരില്‍ അച്ഛനെയും മകളെയും വെട്ടിപരിക്കേല്‍പ്പിച്ചു. ഇന്നലെ രാത്രിയാണ് മൂന്നംഗ സംഘം ഇരുവരെയും ആക്രമിച്ചത്

കൊല്ലം: കൊല്ലം ഏരൂരില്‍ അച്ഛനെയും മകളെയും വെട്ടിപരിക്കേല്‍പ്പിച്ചു. ഏരൂര്‍ മണലില്‍ സ്വദേശി വേണുഗോപാലന്‍ നായര്‍, ആശ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയാണ് മൂന്നംഗ സംഘം ഇരുവരെയും ആക്രമിച്ചത്. പ്രതികളായ അയിരനല്ലൂര്‍ സ്വദേശികളായ സുനില്‍, അനീഷ്, എന്നിവരേയും ഇവര്‍ക്കൊപ്പം പ്രായപൂര്‍ത്തിയാവാത്ത ഒരാളെയും പൊലീസ്…

പരവൂര്‍ സ്റ്റേഷനിലെ പൊലീസുകാരനെ ഊട്ടിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.

കൊല്ലം: പരവൂര്‍ സ്റ്റേഷനിലെ പൊലീസുകാരനെ ഊട്ടിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മങ്ങാട് സ്വദേശി ആദര്‍ശ് ആണ് മരിച്ചത്. ഊട്ടിയിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയ ശേഷം നിയമപരമായ…

കൊല്ലം കണ്ടന്‍ച്ചിറ എണ്ണപ്പന എസ്റ്റേറ്റില്‍ തീപിടിത്തം. പുക ശ്വസിച്ചതിനെ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യം. കടുത്ത വേനലില്‍ ഇടക്കാടുകള്‍ക്ക് തീപിടിച്ചതാണ് അഗ്‌നിബാധയ്ക്ക് കാരണം

കൊല്ലം: കൊല്ലം കുളത്തൂപ്പുഴ ഓയില്‍ ഫാം എസ്റ്റേറ്റില്‍ തീപിടുത്തം. കണ്ടന്‍ച്ചിറ എണ്ണപ്പന എസ്റ്റേറ്റിലാണ് തീപിടിത്തമുണ്ടായത്. എസ്റ്റേറ്റിന് സമീപമുള്ള അഞ്ചേക്കറോളം വരുന്ന എണ്ണപ്പന തോട്ടത്തിലാണ് തീ പടര്‍ന്ന് പിടിച്ചത്. പുക ശ്വസിച്ചതിനെ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് മൂന്ന് തോട്ടം തൊഴിലാളികളെ…

കോണ്‍ഗ്രസില്‍ ഈഴവ പ്രാതിനിധ്യമില്ലെന്ന പതിവ് പല്ലവിയുമായി വെള്ളാപ്പള്ളി നടേശനെ രംഗത്തിറക്കിയത് കെപിസിസി പ്രസിഡന്റ് പദവി ലക്ഷ്യം വയ്ക്കുന്ന കോണ്‍ഗ്രസ് എംപി. സുധീരനും മുല്ലപ്പള്ളിയും സുധാകരനും പ്രസിഡന്റ് പദവികളിലിരിക്കുമ്പോഴും ഇടതുപക്ഷത്തിന്റെ വാലായി നടന്ന വെള്ളാപ്പള്ളി വഴി പ്രസിഡന്റാകാന്‍ രാഹുല്‍ ഗാന്ധിയെ കണ്ടു. നേതാക്കളുടെ അവകാശവാദങ്ങള്‍ നാണക്കേടുണ്ടാക്കുന്നത്

കൊല്ലം: കെപിസിസി പുനസംഘടനയ്ക്ക് മുന്നോടിയായി കോണ്‍ഗ്രസില്‍ ഈഴവ പ്രാതിനിധ്യം കുറയുന്നുവെന്ന പരാമര്‍ശവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രംഗത്തിറക്കിയത് പ്രസിഡന്‍റ് സ്ഥാനം ലക്ഷ്യം വയ്ക്കുന്ന കോണ്‍ഗ്രസ് എംപിയെന്ന് റിപ്പോര്‍ട്ട്. വെള്ളാപ്പള്ളിയുമായി അടുപ്പം സൂക്ഷിക്കുന്ന അതേ സമുദായാംഗവും മുന്‍ മന്ത്രിയും…

രണ്ടര സെന്റ്‌റ് വസ്തു അളക്കുന്നതിന് കൈക്കൂലി. താലൂക്ക് സര്‍വ്വേയര്‍ വിജിലന്‍സ് പിടിയില്‍. 3000 രൂപ കൈക്കൂലി

കൊല്ലം: വസ്തു അളക്കുന്നതിന് കൈക്കൂലി വാങ്ങിയ താലൂക്ക് സര്‍വ്വേയര്‍ വിജിലന്‍സ് പിടിയിലായി. കൊല്ലം താലൂക്ക് സര്‍വ്വേയറായ അനില്‍ കുമാറാണ് 3000 രൂപ കൈക്കൂലി വാങ്ങിയതിന് പിടിയിലായത്. അഞ്ചല്‍ സ്വദേശിയുടെ പരാതിയിലാണ് വിജിലന്‍സ് നടപടി. കൊല്ലം മുളവനയിലുള്ള രണ്ടര സെന്റ് ഭൂമി അളന്നു…