Category: കേരള ബ‍ഡ്ജറ്റ്

Auto Added by WPeMatico

ക്ഷേമ പെൻഷൻ കൂട്ടിയില്ല; അടുത്ത വര്‍ഷം സമയബന്ധിതമായി ക്ഷേമ പെന്‍ഷനും സാമൂഹ്യ സുരക്ഷാ പെന്‍ഷനും നല്‍കാനുള്ള നടപടിയുണ്ടാകുമെന്ന് ധനമന്ത്രി; ഹൈക്കോടതികളും കീഴ്‌ക്കോടതികളും നവീകരിക്കും

തിരുവനന്തപുരം; പെന്‍ഷന്‍ മികച്ച രീതിയില്‍ നല്‍കുന്ന സംസ്ഥാനമാണ് കേരളമെന്ന് ധനമന്ത്രി. നല്‍കാൻ വൈകുന്നത് കേന്ദ്ര സമീപനം മൂലമാണ്. ക്ഷേമ പെന്‍ഷന്‍ സമയബന്ധിതമായി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നില്ല. ബുദ്ധിമുട്ടിക്കുകയാണ്. കൃത്യമായി തുക നല്‍കുന്നില്ലെന്നും അടുത്ത വര്‍ഷം സമയബന്ധിതമായി ക്ഷേമ പെന്‍ഷനും സാമൂഹ്യ…

മനുഷ്യ-വന്യജീവി സംഘർഷത്തിന് പരിഹാരം; 48.85 കോടി വകയിരുത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ മനുഷ്യ വന്യജീവി സംഘർഷത്തിന് പരിഹാരം കാണുമെന്ന് ധനമന്ത്രി നിയമസഭയിൽ. വനാതിർത്തി മേഖലയിലുള്ളവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഇടപെടൽ. മനുഷ്യ-വന്യജീവി സംഘർഷത്തിലെ ഇരകൾക്ക് നഷ്ടപരിഹാരം നൽകി. മനുഷ്യ -വന്യജീവി സംഘർഷം ലഘൂകരിക്കാൻ 48.85 കോടി വകയിരുത്തിയതായും കെ എൻ…

റബർ കർഷകർക്ക് നിരാശ: താങ്ങുവിലയിൽ വർദ്ധനവ് 10 രൂപ മാത്രം

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ കാര്‍ഷിക മേഖലയ്ക്ക് 1698 കോടി വകയിരുത്തി ധനമന്ത്രി. അതേസമയം റബർ കർഷകരെ നിരാശപ്പെടുത്തുന്നതാണ് ബജറ്റെന്ന ആരോപണം ഉയർന്നിട്ടുണ്ട്. താങ്ങ്‌വില 250 രൂപയായി ഉയര്‍ത്തണമെന്ന കര്‍ഷകരുടെ നിരന്തരമായുള്ള ആവശ്യം ബജറ്റിൽ പരിഗണിച്ചില്ല. താങ്ങുവില 170 രൂപയില്‍ നിന്ന് 180…

പൊതു വിദ്യാഭ്യാസത്തിന് ആകെ 1032.62 കോടി; ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 486 കോടി; കൊച്ചിൻ ക്യാൻസർ സെന്‍ററിന് 14.5 കോടി; ലച്ചിത്ര അക്കാദമിക്ക് 14 കോടി; കൈറ്റ് പദ്ധതികൾക്കായി 38.5 കോടി; പാലക്കാട് മെഡിക്കല്‍ കോളേജിന് 50 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ കെ റെയിലിനെ കുറിച്ച് പരാമർശിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. കെ റെയിൽ അടഞ്ഞ അദ്ധ്യായമല്ലെന്ന് ധനമന്ത്രി പറഞ്ഞു. കെ റെയിലുമായി മുന്നോട്ടുപോകുമെന്നും കേന്ദ്രവുമായി നിരന്തരം ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം ബജറ്റ് അവതരണ വേളയിൽ വ്യക്തമാക്കി. അതേസമയം തിരുവനന്തപുരം…

കോവിഡ് പ്രതിസന്ധിയില്‍നിന്നു കരകയറിയ ടൂറിസം രംഗം വികസനത്തിന്റെ പടിവാതിലിലാണ്, സംസ്ഥാനത്തിന്റെ ലക്ഷ്യം നവകേരള സൃഷ്ടിയാണ്, ന്യായമായ ഒരു ചെലവും സര്‍ക്കാര്‍ വെട്ടിക്കുറച്ചിട്ടില്ല, ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടിയിട്ടില്ലെന്നും ധനമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിനായി മൂന്നു ലക്ഷം കോടിയുടെ നിക്ഷേപം അടുത്ത മൂന്നു വര്‍ഷത്തില്‍ ലക്ഷ്യമിടുന്നെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. മെഡിക്കല്‍ ഹബ്ബാക്കി കേരളത്തെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര തലത്തിലെ യുദ്ധങ്ങള്‍ തുടര്‍ന്നാല്‍ കേരളത്തെ സാമ്പത്തികമായി ബാധിക്കും. പ്രളയത്തെയും…

വിഴിഞ്ഞം സ്പെഷ്യൽ ഹബ്ബായി മാറും, ദക്ഷിണേന്ത്യയുടെ വാണിജ്യ ഭൂപടം മാറ്റിവരയ്ക്കപ്പെടും: ധനമന്ത്രി

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഇടതുപക്ഷ സർക്കാരിൻ്റെ സംസ്ഥാന ബജറ്റ് അവതരണം നിയമസഭയിൽ ആരംഭിച്ചു. കേരളത്തിൻ്റെ സമ്പദ്ഘടന സൂര്യോദയം സമ്പദ്ഘടനയായി മാറിയതായി ധനമന്ത്രി കെ എൻ ബാല​ഗോപാൽ വ്യക്തമാക്കി. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടയിലും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള ബജറ്റ് അവതരമാണ് നടക്കുന്നത്.…

കെഎസ്ആര്‍ടിസിക്ക് 128.54 കോടി; ഗതാഗത മേഖലയില്‍ നടപ്പാക്കിയത് സമഗ്രമായ പരിഷ്കാരമെന്ന് കെഎൻ ബാലഗോപാൽ; പുതിയ ജലവൈദ്യത പദ്ധതി നടപ്പാക്കാനുള്ള സാധ്യത പഠനത്തിന് 15 കോടി; കുറ്റ്യാടി ജലസേചന പദ്ധതിക്ക് 7 കോടി അനുവദിച്ചു

തിരുവനന്തപുരം: പുതിയ ജലവൈദ്യത പദ്ധതി നടപ്പാക്കാനുള്ള സാധ്യത പഠനത്തിന് 15 കോടി അനുവദിച്ചു. കുറ്റ്യാടി ജലസേചന പദ്ധതിക്ക് 7 കോടി അനുവദിച്ചു. ഗതാഗത മേഖലയില്‍ നടപ്പാക്കിയത് സമഗ്രമായ പരിഷ്കാരമെന്ന് കെഎൻ ബാലഗോപാൽ പറഞ്ഞു. കെഎസ്ആര്‍ടിസിക്കുള്ള ധനസഹായം ഈ സര്‍ക്കാര്‍ വർധിപ്പിച്ചു. കെഎസ്ആര്‍ടിസിക്ക്…

ലൈഫ് മിഷന്‍ പദ്ധതിക്ക് 2025 ല്‍ അഞ്ച് ലക്ഷം ഗുണഭോക്താക്കളാകും; സഹകരണ മേഖലക്ക് 134.42 കോടി ബജറ്റിൽ വകയിരുത്തി; ശബരിമല മാസ്റ്റർ പ്ലാനിന് 27.6 കോടി വകയിരുത്തി; തിരുവനന്തപുരത്തെ ലൈഫ് സയന്‍സ് പാര്‍ക്കിന് 35 കോടി

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിക്ക് 2025 ൽ അഞ്ച് ലക്ഷം ഗുണഭോക്താക്കളാകുമെന്ന് ധനമന്ത്രി. ദീര്‍ഘകാല വായ്പാ പദ്ധതികള്‍ ഉപയോഗിച്ച് വീട് നിർമ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും. ലൈഫ് പദ്ധതിയിൽ രണ്ട് വർഷം കൊണ്ട് 10000 കോടി ചെലവഴിക്കും. ഭവന നിർമ്മാണ മേഖലയ്ക്ക് 57.62…

കായിക മേഖലയിൽ 10000 തൊഴിലവസരം, കാർഷികമേഖലക്ക് 1698 കോടി; കാര്‍ഷിക സര്‍വകലാശാലക്ക് 75 കോടി; ഉള്‍നാടൻ മത്സ്യബന്ധനത്തിന് 80 കോടി; മത്സ്യബന്ധന തുറമുഖത്തിന് അഞ്ച് കോടിരൂപ; കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ 10 കോടി

തിരുവനന്തപുരം: കായിക മേഖലയിൽ പുതിയ കായിക നയം രൂപീകരിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കായിക മേഖലയിൽ 10000 തൊഴിലവസരം. കായിക സമ്മിറ്റിലൂടെ 5000 കോടി നിക്ഷേപം കാർഷികമേഖലക്ക് 1698 കോടി. ഭക്ഷ്യകാര്‍ഷിക മേഖലയുടെ വാണിജ്യവത്കരണം പ്രോത്സാഹിപ്പിക്കും. നാളികേരം വികസനത്തിന് 65 കോടി.…

വിഴിഞ്ഞം തുറമുഖം മെയ് മാസം തുറക്കും; ഡിജിറ്റൽ സര്‍വകലാശാലക്ക് മൂന്ന് പ്രാദേശിക കേന്ദ്രങ്ങള്‍ ആരംഭിക്കും; 25 പുതിയ സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകും; ഇക്കോ ടൂറിസം കേന്ദ്രങ്ങൾ മെച്ചപ്പെടുത്തും; മെഡിക്കൽ ഹബ്ബായി കേരളത്തെ മാറ്റും; മുതിർന്ന പൗരന്മാർക്കായി കൂടുതൽ കെയർ സെന്റർ തുടങ്ങും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം മെയ് മാസം തുറക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. പദ്ധതിയിൽ വൻ പ്രതീക്ഷയാണുള്ളത്. അസാധാരണ വേഗത്തിൽ നടപടികൾ പുരോഗമിക്കുന്നു. വിഴിഞ്ഞം – നാവായിക്കുളം റിങ് റോഡ് സമയബന്ധിതമായി പൂർത്തിയാക്കും. ഡിജിറ്റൽ സര്‍വകലാശാലക്ക് മൂന്ന് പ്രാദേശിക കേന്ദ്രങ്ങള്‍ ആരംഭിക്കും. ഉന്നത…