എ.കെ ആന്റണിക്ക് ഇന്ന് ശതാഭിഷേകം. സംശുദ്ധമായ പൊതുജീവിതം പൊതുപ്രവർത്തകർക്കെല്ലാം മാതൃക. അഴിമതിയുടെ കറപുരളാത്ത വ്യക്തിശോഭ. കോൺഗ്രസിനും ആന്റണിക്കും പിറന്നാൾ ഒരേ ദിവസം. ഇന്നും തകർക്കാതെ 37-ാം വയസിൽ കേരള മുഖ്യമന്ത്രിയായ റിക്കോർഡ്. ഇന്നും പിൻവലിക്കാനാവാതെ ചാരായ നിരോധനം. ആദർശത്തിന്റെ ആൾരൂപമായ ആന്റണി ആയിരം പൂർണചന്ദ്രന്മാരെ കാണുമ്പോൾ
തിരുവനന്തപുരം: ആദർശത്തിന്റെ ആൾരൂപമെന്നും കറപുരളാത്ത ആദർശമെന്നും പേരെടുത്ത മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ സമുന്നത നേതാവുമായ എ.കെ.ആന്റണിക്ക് ശതാഭിഷിഷേകം. 1940 ഡിസംബർ 28 നാണ് അറയ്ക്കാപ്പറമ്പിൽ കുര്യന്റെയും ഏലിക്കുട്ടിയുടെയും മകനായി ചേർത്തലയിൽ ആന്റണി ജനിച്ചത്. അമ്പതുകളുടെ അന്ത്യപാദത്തിൽ നടന്ന കെ.എസ്.യു.വിന്റെ ഒരണ സമരത്തിലൂടെയാണ്…