Category: കേരളീയം – 23

Auto Added by WPeMatico

നികുതികൾ കൂട്ടി ജനത്തിന്‍റെ തലയ്ക്കടിച്ചു. ക്ഷേമപെൻഷൻ ഒരു രൂപ പോലും കൂട്ടിയതുമില്ല. വികസനത്തിലൂന്നിയപ്പോൾ പണമുണ്ടാക്കാനുള്ള വഴി കടുത്തതായി. ബാലഗോപാലിന്‍റെ ബജറ്റ് ഒറ്റ നോട്ടത്തിൽ

തിരുവനന്തപുരം: കെ.എൻ ബാലഗോപാലിന്റെ ബജറ്റിൽ നികുതികൾ ഉയർത്തിയത് ജനത്തിന് തിരിച്ചടിയായി. ഭൂനികുതിയും 15 വർഷം കഴിഞ്ഞ വാഹന നികുതിയും 50 ശതമാനമാണ് വർദ്ധിപ്പിച്ചത്. ക്ഷേമപെൻഷൻ കൂട്ടുമെന്ന് മന്ത്രി തന്നെ പലവട്ടം സൂചന നൽകിയതാണെങ്കിലും ഒരു രൂപ പോലും കൂട്ടിയില്ല. വികസന പ്രവർത്തനങ്ങൾക്ക്…

ലണ്ടൻ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ പിണറായി മണിയടിച്ചതിന് അനുഭവിക്കുന്നത് നാട്ടുകാർ. കിഫ്ബി റോഡിലെ ടോൾ തീവെട്ടിക്കൊള്ള. സാധാരണക്കാരുടെ നെഞ്ചത്ത് കയറി ഡാൻസ് കളിക്കാനാവില്ല. പിണറായിയും റിയാസും റോഡിലിറങ്ങില്ല. മുന്നറിയിപ്പുമായി യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ അബിൻ വർക്കി

തിരുവനന്തപുരം: കിഫ്ബി റോഡുകൾ ടോൾ ഏർപ്പെടുത്താനുള്ള സർക്കാരിന്റെ ആലോചനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി അബിൻ വർക്കി. ഇതുമായി ബന്ധപ്പെട്ടുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് വിമർശനം. കിഫ്ബി റോഡിലെ ടോൾ തീവെട്ടിക്കൊള്ളയാണെന്നും സാധാരണക്കാരുടെ നെഞ്ചത്ത് കയറി ഡാൻസ് കളിക്കാമെന്നാണ് പിണറായിയും റിയാസും വിചാരിക്കുന്നതെങ്കിൽ കിഫ്ബിയുടെ മാത്രമല്ല…

പൊതുവിടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കാൻ നടപടികൾ തുടങ്ങി

ആലപ്പുഴ: 2016- ലെ ഭിന്നശേഷി അവകാശനിയമം സെക്ഷൻ 45 പ്രകാരം പൊതുഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിനായി നടപടികൾ തുടങ്ങി. സർക്കാർ ആഫീസുകൾ ഉൾപ്പെടെ സംസ്ഥാനത്തെ പൗരകേന്ദ്രീകൃതമായ എല്ലാപൊതു സംവിധാനങ്ങളും ഭിന്നശേഷി സൗഹൃദമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സാമൂഹ്യ പ്രവർത്തകനായ ചന്ദ്രദാസ് കേശവപിള്ള സാമൂഹ്യ നീതിവകുപ്പിന് പ്രൊപ്പോസൽ…

നിപ സംശയം, കോട്ടയം മെഡിക്കല്‍ കോളജില്‍ ഒരാള്‍ നിരീക്ഷണത്തില്‍, സാംപിളുകള്‍ പരിശോധനക്കയച്ചു

കോട്ടയം: നിപ സംശയത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരാളെ പ്രവേശിപ്പിച്ചു. സമീപ ജില്ലയില്‍ നിന്നാണ് ഇന്നലെ രോഗിയെ എത്തിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രത്യേക നിരീക്ഷണമേഖലയിലാണു രോഗിയുള്ളത്. രോഗമുണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനയ്ക്കായി സാംപിളുകള്‍ അയച്ചിട്ടുണ്ട്. ഇന്നു ഫലം ലഭിക്കുമെന്നാണു പ്രതീക്ഷ.…

ബലാത്സംഗക്കേസ്, സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖ് ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. തിരുവനന്തപുരം പൊലീസ് കമീഷണർ ഓഫിസിലാണ് രാവിലെ സിദ്ദീഖ് എത്തിയത്. പൊലീസ് കൺട്രോൾ റൂമിൽ വെച്ചാണ് ചോദ്യം ചെയ്യുന്നത്. തിരുവനന്തപുരം ജില്ലാ പൊലീസ് കമാൻ്റ് സെൻ്ററിൽ ഹാജരാകാൻ ആവശ്യപ്പെട്ട്…

ഹൃദയത്തെ കാക്കാൻ ശീലമാക്കാം സിങ്ക് അടങ്ങിയ ഭക്ഷണങ്ങളെക്കുറിച്ചറിയാം.

രോഗപ്രതിരോധ പ്രവർത്തനം, മുറിവ് പെട്ടെന്ന് ഉണങ്ങുക, പ്രത്യുൽപാദന ആരോഗ്യം എന്നിവയുൾപ്പെടെ വിവിധ ശാരീരിക പ്രവർത്തനങ്ങളിൽ സിങ്ക് നിർണായക പങ്ക് വഹിക്കുന്നു. തൈറോയ്ഡ് ഹോർമോണുകളുടെ ഉൽപാദനത്തിനും മെറ്റബോളിസം നിരക്ക് ഉയര്‍ത്താനുമൊക്കെ സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വളരെ നല്ലതാണ്. പയർവർഗ്ഗങ്ങൾ സിങ്ക് കൊണ്ട്…

ആർ.എസ്.എസുമായി എ.ഡി.ജി.പി അജിത്കുമാർ പാലമിട്ടത് ജൂലൈയിൽ ഒഴിയുന്ന പോലീസ് മേധാവിക്കസേരയിൽ എത്താൻ. നിയമനത്തിനുള്ള അന്തിമ ലിസ്റ്റിൽ ഉൾപ്പെടണമെങ്കിൽ കേന്ദ്രം കനിയണം. ആർ.എസ്.എസ് ശുപാർശയുണ്ടെങ്കിൽ കേന്ദ്രത്തിന് തള്ളാനാവില്ല. തച്ചങ്കരിയുടെ ഗതി തനിക്ക് ഉണ്ടാവാതിരിക്കാൻ മുൻകൂട്ടി ആർ.എസ്.എസ് ബന്ധമുറപ്പിച്ച് അജിത്ത്. എ.ഡി.ജി.പിയുടെ ആർ.എസ്.എസ് ബന്ധത്തിന്റെ ചുരുളഴിയുന്നു.

തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത്കുമാർ ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയുമായി കൂടിക്കാഴ്ച നടത്തിയത്, ഉടൻ ഒഴിയുന്ന പോലീസ് മേധാവി കസേരയിൽ നിയമനം ഉറപ്പിക്കാനാണ്. നിലവിലെ പോലീസ് മേധാവി ഷേക്ക് ദർവേഷ് സാഹിബിന്റെ കാലാവധി ജൂലൈയിൽ കഴിഞ്ഞതാണ്. അദ്ദേഹത്തിന്…

എസ്എംഇ നഴ്‌സിങ്ങ് കോളജില്‍ നിന്നു കാണാതായ വിദ്യാർഥിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ കണ്ടെത്തി. ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. യുവാവ് ഹോസ്റ്റല്‍ വിട്ടിറങ്ങിയത് പുലര്‍ച്ചെ ഒരു മണിയോടെ

കോട്ടയം: ഗാന്ധിനഗര്‍ എസ്.എം.ഇ നഴ്‌സിങ്ങ് കോളജില്‍ നിന്നു കാണാതായ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ നിന്നു കണ്ടെത്തി. ഒന്നാം വര്‍ഷ എം.എല്‍.ടി വിദ്യാര്‍ഥി തിരുവനന്തപുരം സ്വദേശി അജാസിന്റെ (19) മൃതദേഹമാണു പനമ്പാലത്തു തോട്ടില്‍ നിന്നും കണ്ടെത്തിയത്. ഇന്നു പുലർച്ചെ മുതൽ…

നിപ സംശയം: കണ്ണൂരിൽ രണ്ടുപേർ നിരീക്ഷണത്തിൽ

കണ്ണൂർ: നിപ സംശയിച്ച് മാലൂരിലെ രണ്ടുപേരെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. പ്രത്യേക വാർഡിൽ നിരീക്ഷണത്തിലാക്കി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. സ്രവസാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആസ്പത്രി സൂപ്രണ്ട് ഡോ. കെ. സുദീപ് പറഞ്ഞു. ലോകത്തെവിടെയും…

ഇന്ന് ആഗസ്റ്റ് 24, അന്തഃരാഷ്ട്ര അപരിചിത സംഗീത ദിനം ഇന്ന്, അർജുൻ അശോകന്റേയും അനു മോഹന്റേയും കനകലതയുടെയും ജന്മദിനം ഇന്ന്, വെസൂവിയസ് അഗ്‌നിപര്‍വത സ്‌ഫോടത്തില്‍ പോംപെയ്, ഹെര്‍കുലേനിയം, സ്റ്റാബിയ ഏന്നീ നഗരങ്ങള്‍ ചാരത്തില്‍ മുങ്ങിയതും പോപ്പ് ഇന്നസെന്റ് മൂന്നാമന്‍ മഗ്‌നാകാര്‍ട്ട കരാര്‍ അസാധുവായതായി പ്രഖ്യാപിച്ചതും ഇതേദിനം തന്നെ, ചരിത്രത്തിൽ ഇന്ന്

ചരിത്രത്തിൽ ഇന്ന്, വർത്തമാനവും … °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° . ' JYOTHIRGAMAYA '. °=°=°=°=°=°=°=°=°. 🌅ജ്യോതിർഗ്ഗമയ🌅. കൊല്ലവർഷം1200 ചിങ്ങം 8അശ്വതി / ഷഷ്ഠി2024 ആഗസ്റ്റ് 24, ശനി ഇന്ന്,-*അന്തഃരാഷ്ട്രഅപരിചിതസംഗീതദിനം ! ആളുകൾ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള സംഗീതം അവതരിപ്പിയ്ക്കാനും അത് കേൾക്കാനും ഈ…