Category: കൃഷി

Auto Added by WPeMatico

അടഞ്ഞമഴയും തണുപ്പും വന്നതോടെ കമുകിന് മഹാളിരോഗം പടരുന്നു

കൂറ്റനാട്(പാലക്കാട്): കമുകിന് മഹാളിരോഗം പടരുന്നു. ചെറിയ അടയ്ക്കകൾക്കാണ് മഹാളിരോഗം പിടിപെടുന്നത്. മരുന്നുകൾ തളിച്ചിട്ടും രോഗം നിയന്ത്രിക്കാനാകാത്തത് കർഷകരെ പ്രതിസന്ധിയിലാക്കി.ഇതോടെ, ഞെട്ടുകൾ ചീഞ്ഞ് അടയ്ക്കകൾ പാകമാകുംമുമ്പ് കൊഴിഞ്ഞുപോകുന്നു. പ്രതിരോധമരുന്ന് തളിക്കാൻ പരിശീലകരായ തൊഴിലാളികളുടെ അഭാവവുമുണ്ട്. തിരുമിറ്റക്കോട് പഞ്ചായത്തിലെ രായമംഗലം, ഇരിങ്കുറ്റൂർ, ചെരിപ്പൂർ, ഇട്ടോണം,…

ഉയർന്നവിളവ് നൽകുന്ന ഹൈബ്രിഡ് പച്ചക്കറിവിത്ത് കിറ്റുകളൊരുക്കാൻ കൃഷിവകുപ്പ്

പാലക്കാട്: ഉയർന്നവിളവ് നൽകുന്ന ഹൈബ്രിഡ് പച്ചക്കറിവിത്ത് കിറ്റുകളൊരുക്കാൻ കൃഷിവകുപ്പ്. കൃഷിഫാമുകൾ, സ്വകാര്യ കാർഷികഫാമുകൾ എന്നിവയുടെ സഹകരണത്തോടെ ഒരു ലക്ഷം വിത്തുകിറ്റുകൾ തയ്യാറാക്കി വിതരണം ചെയ്യുന്നതിനാണ് തീരുമാനം. ഉന്നത സാങ്കേതികനിലവാരം ഉറപ്പുവരുത്തിയാവും വിത്തുകിറ്റുകൾ തയ്യാറാക്കുക. കേരള കാർഷികസർവകലാശാല, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടിക്കൾച്ചർ…

കൊക്കോവില വീണ്ടും ഉയരുന്നു

കട്ടപ്പന: കൊക്കോവില ഒന്നരയാഴ്ചകൊണ്ടാണ് പകുതിയിലധികം താഴ്ന്നത്. എന്നാൽ കർഷകർക്ക് പ്രതീക്ഷയേകി, ഒരിടവേളയ്ക്കുശേഷം കൊക്കോവില വീണ്ടും ഉയരുകയാണ്. ഉത്പാദനം വേണ്ടത്ര ഇല്ലാത്തതാണ് വില വീണ്ടും ഉയരാൻ കാരണം. ഇടുക്കിയിലെ കമ്പോളങ്ങളിൽ, ജൂൺ പകുതിയായപ്പോൾ വില 480 രൂപയായി. എന്നാൽ ഒരാഴ്ചയായി വില നേരിയതോതിൽ…

സംസ്ഥാനത്ത് തേയില വില കുതിക്കുന്നു

സംസ്ഥാനത്ത് തേയില വില കുതിക്കുന്നു. കയറ്റുമതിയും ഉയർന്നിട്ടുണ്ട്. ഓർത്തഡോക്സ് വിഭാഗം ഇലത്തേയിലയ്ക്കാണ് ഡിമാൻഡ്. കഴിഞ്ഞ ആഴ്ച കൊച്ചിയിൽ നടന്ന ലേലത്തിൽ കിലോയ്ക്ക് 13.30 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. 2.45 ലക്ഷം കിലോയാണ് വിറ്റുപോയത്. എന്നാൽ, സി.ടി.സി. തേയിലയടക്കം മൊത്തം 2.75 ലക്ഷം…

ചൂടിൽ വെന്ത് ഉത്പാദനം ; സംസ്ഥാനത്ത് പൈനാപ്പിൾ വില താഴേക്ക്…

കൊച്ചി: കനത്ത വേനലിനു ശേഷം സംസ്ഥാനത്ത് മഴ എത്തിയതോടെ പൈനാപ്പിൾ വില താഴേക്ക്. പൈനാപ്പിൾ പഴത്തിന് രണ്ടരയാഴ്ച കൊണ്ട് കിലോയ്ക്ക് 39 രൂപയാണ് ഇടിഞ്ഞത്. തിങ്കളാഴ്ച പഴത്തിന് ഗ്രോവേഴ്സ് അസോസിയേഷന്റെ കണക്ക് പ്രകാരം 28 രൂപയാണ്. കഴിഞ്ഞ വർഷം ഇതേകാലത്ത് ലഭിച്ച…

നെല്ല് സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള തുക ഇനിയും നല്‍കാതെ സപ്ലൈകോ

എടപ്പാള്‍: നെല്ല് സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള തുക ഇനിയും നല്‍കാതെ സപ്ലൈകോ. ബാങ്കുകളുമായുണ്ടാക്കിയ കടപരിധി (ക്രെഡിറ്റ് ലിമിറ്റ്) കഴിഞ്ഞതോടെ അവര്‍ പണം നല്‍കാത്തതാണ് പ്രതിസന്ധിക്കു കാരണം. 76 കോടിയോളം രൂപയാണ് മലപ്പുറത്ത കര്‍ഷകര്‍ക്ക് ഈയിനത്തില്‍ കിട്ടാനുള്ളത്. കനറാ ബാങ്ക്, എസ്.ബി.ഐ.…

കടുത്ത ചൂടില്‍ ആശ്വാസമായി വേനല്‍മഴയെത്തിയെങ്കിലും കൊക്കോകര്‍ഷകര്‍ക്ക് ആശങ്ക

കുറ്റ്യാടി: കടുത്ത ചൂടില്‍ ആശ്വാസമായി വേനല്‍മഴയെത്തിയെങ്കിലും കൊക്കോകര്‍ഷകര്‍ക്ക് ആശങ്ക. മഴയെത്തുടര്‍ന്ന് പൂവിടുന്ന കൊക്കോമരങ്ങളില്‍ കായപിടിക്കുന്നത് ജൂണ്‍, ജൂലായ് മാസങ്ങളിലാണ്. മഴകനത്താല്‍ കായകളെല്ലാം മഹാളിപിടിച്ച് കൊഴിഞ്ഞുപോകാമെന്നതാണ് കര്‍ഷകരെ ആശങ്കയിലാക്കുന്നത്. കഴിഞ്ഞദിവസങ്ങളില്‍ മരുതോങ്കര, കാവിലുംപാറ പഞ്ചായത്തുകളിലെ മലയോരപ്രദേശങ്ങളില്‍ മഴ ലഭിച്ചു. ഏപ്രില്‍ മാസത്തിലും പശുക്കടവ്…

ഇളനീർ ഉത്പാദനത്തിൽ കേരളം പിന്നിൽ

വടകര: ഇളനീരൊന്നിന് ചുരുങ്ങിയത് 40 രൂപയുണ്ട് വിപണിയില്‍. തേങ്ങയ്ക്ക് കിട്ടുന്നതോ വെറും 10 രൂപ. എന്നാലും ഇളനീര്‍ക്കുല വെട്ടി വില്‍ക്കുമോ കേരകര്‍ഷകര്‍... ഇല്ലെന്നതാണ് കൃഷിയിടങ്ങളിലെയും വിപണിയിലെയും അനുഭവം. കേരളത്തിലെത്തുന്ന ഇളനീരില്‍ 80 ശതമാനവും ഇപ്പോഴും തമിഴ്നാടിന്റെയും കര്‍ണാടകയുടേതുമാണ്. ആരോഗ്യപാനീയമെന്ന നിലയില്‍ ഇളനീരിന്…

അഗ്രി. റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 38 റിസർച്ച് സ്റ്റാഫ്/യങ് പ്രൊഫഷണൽ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചിന് (ഐ.സി.എ.ആര്‍.) കീഴില്‍ ന്യൂഡല്‍ഹിയിലുള്ള ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റിസര്‍ച്ച് അസോസിയേറ്റ്, സീനിയര്‍ റിസര്‍ച്ച് ഫെലോ, യങ് പ്രൊഫഷണല്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 38 ഒഴിവുണ്ട്. 'Ehancing climate resilience and ensuring food…

ബ്ലൂ ജാവ വാഴയുമായി റൈസ് ആന്റ് ഷൈന്‍ ബയോടെക്

കൊച്ചി: വ്യത്യസ്ത രുചിയും നിറവുമുള്ള വാഴപ്പഴം ലഭിക്കുന്ന വാഴയുമായി റൈസ് ആന്റ് ഷൈന്‍ ബയോടെക് ലിമിറ്റഡ്. വ്യാവസായിക അടിസ്ഥാനത്തില്‍ ഇന്ത്യയിലാദ്യമായി ബ്ലൂ ജാവ വാഴ കൃഷിചെയ്ത് വിളവെടുത്തിരിക്കുകയാണ് റൈസ് ആന്റ് ഷൈന്‍ ബയോടെക് സ്ഥാപകയും സിഎംഡിയുമായ ഡോ. ഭാഗ്യശ്രീ പി പാട്ടീലും…