ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുന്ന ഭീകര ഗ്രൂപ്പുകള്‍ക്ക് പാക്കിസ്ഥാന് താവളം നല്കുന്നതിനു സമാനമായിരുന്നു കാനഡയുടെ സമീപനം: കാനഡ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ വിഘടനവാദികള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ പൂര്‍ണ സ്വാതന്ത്ര്യം നല്കിയ ട്രൂഡോയുടെ നടപടി പ്രശ്നം സങ്കീര്‍ണമാക്കി: ജോര്‍ജ്ജ് കള്ളിവയലില്‍ എഴുതുന്നു
ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തർക്കം വഷളായതു സാധാരണക്കാർക്ക് പല പ്രശ്നങ്ങളും പ്രതിസന്ധികളും സൃഷ്ടിക്കും. പ്രത്യേകിച്ച് കാനഡയിൽ ഇപ്പോൾ പഠിക്കുന്ന മലയാളികൾ അടക്കമുള്ള നാലു ലക്ഷത്തിലേറെ വിദ്യാർഥികളുടെ തുടർവിദ്യാഭ്യാസവും തൊഴിൽ സാധ്യതകളും മുതൽ സ്ഥിരതാമസത്തിനു (പെർമനന്റ് റസിഡൻസി-പിആർ) വരെ തടസങ്ങളുണ്ടാകും. പഞ്ചാബികൾ…