മാധ്യമങ്ങളുടെ കിടമത്സരങ്ങള്‍ ഉണ്ടാക്കുന്ന കുഴപ്പമറിയാന്‍ ഷിരൂരിലേക്ക് നോക്കിയാല്‍ മതി; അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ വഴിതെറ്റിച്ചതില്‍ ഒരു പങ്ക് മാധ്യമങ്ങള്‍ക്കും അവകാശപ്പെട്ടത്; രഞ്ജിത്ത് ഇസ്രയേലിന്റെ വാക്കുകള്‍ വിശ്വസിച്ച മാധ്യമങ്ങളില്‍ തിരുത്തിയത് ഏഷ്യാനെറ്റ് മാത്രം; മറ്റുള്ളവര്‍ക്ക് അനക്കവുമില്ല ! മാധ്യമ ‘ന്യായാധിപന്മാ’രെക്കൊണ്ട് നാടു തോറ്റു – പിന്നാമ്പുറത്തില്‍ സാക്ഷി
കേരളത്തിലെ ടെലിവിഷൻ ചാനലുകളും പത്രങ്ങളും ഒക്കെ തമ്മിലുള്ള മത്സരം ദുരന്തമുഖങ്ങളിലും മറ്റും എന്തെല്ലാം കുഴപ്പങ്ങളാണ് ഉണ്ടാക്കുന്നത് എന്നറിയാൻ ഒരു ഉത്തമ ഉദാഹരണമാണ് ഇപ്പോൾ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ എന്ന ചെറുപ്പക്കാരനെ മുൻനിർത്തിയുള്ള അന്വേഷണം മാധ്യമങ്ങളും രഞ്ജിത് ഇസ്രയേൽ…