യുദ്ധപെരുമഴ – തീമഴ (കവിത)
തീ തുപ്പും വെന്തുരുകും യുദ്ധപെരുമഴ തീമഴ യുദ്ധം ചെയ്തവനോ പോരാളി? മരിച്ചുവീണവന്‍ നിരപരാധി? മരിച്ചവർക്കിവിടെ അന്ത്യകൂദാശയില്ല വായ്ക്കരിയിടാനും പുഷ്പചക്രം ചാർത്താനും പൊതിയാനുമാളില്ല. അവർക്കുവേണ്ടി കരയാൻ പ്രാർത്ഥിക്കാനാരുമില്ല ചീഞ്ഞളിഞ്ഞ് പുഴുവരിക്കാതെ, ആറടി മണ്ണിലലിഞ്ഞാൽ ഭാഗ്യം. ഒരൊറ്റ സ്‌ഫോടനത്തില്‍ ആറായിരംപേര്‍ മരിക്കണമെന്നവര്‍ ആഗ്രഹിച്ചത്രേ കുറ്റവാളിയോ…