Category: കവിത

Auto Added by WPeMatico

ഓണംവിളി (ഓണപ്പാട്ട്)

ഇല്ലെടി പെണ്ണേ ഇല്ലെടി പെണ്ണേ:വന്നുവല്ലോ വന്നുവല്ലോഓണംവിളി നാട്ടിൽ വന്നുവല്ലോആഹാഹാ ആഹാ ആഹാതമ്പ്രാൻറെ മാളികയിലുംഓണംവിളി വന്നുവല്ലോഅടിയന്റെ വാടിയിലും വന്നുവല്ലോനാട്ടിലെല്ലാം വന്നുവല്ലോ ആഹാഹാ ആഹാ ആഹാവന്നുവല്ലോ വന്നുവല്ലോഓണംവിളി വന്നുവല്ലോഅടിയന്റെ വാടിയിലും ഓണം വന്നാൽ കോടിയെടുക്കാംപൊന്നിൻ കസവു കോടിയുടുക്കാംമാലോകമാകെ ചുറ്റി വരാംഓണപ്പാട്ടുകൾ പാടി നടക്കാംകൈകൊട്ടി കൈകൊട്ടി…

കളിവീണ തേടി (കവിത)

എൻറെ പ്രഭാതങ്ങൾ വിടരുന്നു,സഖീ, നിനക്കു വേണ്ടി...എന്നിൽ പ്രദോഷങ്ങൾ വിതുമ്പുന്നു,സഖീ, നിന്നെയോർത്ത്... വാചാലം പറന്നകന്ന മനസ്സിൽവട്ടമിട്ടു പറക്കുന്നു, ചീവീടുകൾ.മൗനം തേവിയെടുത്ത ശൂന്യതകൾമാറാല കെട്ടുന്നു തളർന്ന തനുവിൽ. കളിവീണ മീട്ടിയ കരാംഗുലിയെ തേടുന്നു,കാലമാം പേടകം കൊണ്ടുപോകുന്നു;കരളിൽ കോർത്തിട്ട കള്ളചിരിക്കായികളിവഞ്ചിയിലേറി വരുന്നു ഞാൻ. -സതീഷ് കളത്തിൽ.

വാവിട്ടു കരയും നാട്.. വയനാട്.. (കവിത)

നയന വർണ്ണ മനോഹരിയാം മാമലനാട് വയനാട് സഹ്യപർവ്വത താഴ്വരകളിൽ തിലകമായ വയനാട് ഇന്നവിടെ വിങ്ങി തേങ്ങി നുറുങ്ങിയ മനസ്സുകൾ ഹൃദയംപൊട്ടി അലമുറയിട്ടു കരയുന്ന മാനസങ്ങൾ തോരാത്ത ഈ കണ്ണീർ പ്രളയത്തെ കാണുന്നോർക്കും ഹൃത്തടത്തിൽ മനസ്സാക്ഷിയിൽ ഒരു നിലക്കാത്ത നീറ്റൽ വാവിട്ടു കരയും…

നീയറിയുന്നുവോ പ്രിയേ ? (കവിത)

നീയെന്നിൽ പെയ്തിരുന്നക്കാലത്ത്, നിന്നെനിനച്ചുനിന്നിരുന്ന ഇടവഴിയോരങ്ങളിലുംനനഞ്ഞു പുതഞ്ഞിരുന്ന പുഴവക്കുകളിലുംനനയാതെ നില്ക്കാറുള്ള മാടപ്പുരകളിലും നിന്നെ പ്രണയിച്ചിന്നും നടക്കുമ്പോൾ,നീയറിയുന്നുവോ പ്രിയേ...നീയില്ലായ്മയിലും നിന്നെതന്നെനനഞ്ഞുകൊണ്ടിരിക്കുന്നെന്നുന്മാദത്തെ?നീയോർക്കുന്നുവോ, രാവുണർച്ചെകളിൽനമ്മളെ കാത്തുനിന്നിരുന്ന പ്രണയപ്പൂക്കളെ;നമ്മളെത്തുമ്പോളൊളിനോട്ടംകൊണ്ട്,നമ്മളെയുറ്റിനോക്കിയിരുന്നാ പൂക്കളെ?അന്നവയ്ക്കു നമ്മോടു മുഴുമുഴുത്തഅസൂയയാണെന്നു നീ മുറുമുറുക്കാറുള്ളതുംനമ്മളകലുന്ന നേരത്ത്, മിഴിനീർ തുടച്ചവ, നമ്മളെയനുധാവനം ചെയ്യാതെ നില്ക്കേ നീ,'ഓ... പാവ' ങ്ങളെന്നു…

കടങ്കഥ (കവിത)

നടക്കാത്ത സ്വപ്നങ്ങളെ ചേർത്ത് കെട്ടിതോണി പണിയണം പ്രതീക്ഷകളെ പങ്കായമാക്കിയാത്രതുടരണം ആഴക്കടലിൽതിമിംഗലത്തിൻ്റെവായിൽ പെടാതെ പവിഴപ്പുറ്റുകൾക്കിടയിലൂടെ ഊളിയിട്ട്മുത്തുച്ചിപ്പികളെകോരിയെടുക്കണം അടർന്നു വീണകിനാക്കളെചിറകുകളാക്കി അനന്തമായ ആകാശത്തേക്ക് പറന്നുയരണം മേഘക്കൂട്ടിൽ ഒളിഞ്ഞിരിക്കാതെ പെയ്തിറങ്ങണം അസ്തമയ സൂര്യന് കടങ്കഥകൾ ചൊല്ലി കൊടുക്കണം കേട്ടിരിക്കാൻ നേരമില്ല ചിരി മാഞ്ഞ സന്ധ്യ കണ്ണിലേക്ക്…

ജീവിതയാത്ര (കവിത)

അമ്മതന്നുദരത്തിലുരുവായ നാളിൽ-ത്തുടങ്ങിയതാണെന്റെയീ ജന്മയാത്രനിഴലിച്ചിടുന്നെന്റെയോർമയിലിന്നുമാനിറമാർന്ന ബാല്യത്തിൻ തേൻകിരണം. ഉപ്പുകൂട്ടിത്തിന്ന പച്ചമാങ്ങാരുചി-യിന്നുമൂറീടുന്നെന്റെ നാവിലായി പ്ലാവിൻചുവട്ടിൽ കുടിലൊന്നു കെട്ടി-യൊരുക്കി,യന്നേറെ കറിക്കൂട്ടുകൾ. നാമജപങ്ങളാൽ,നിറവേകിയന്തിക്ക്കൂട്ടായിട്ടുണ്ടായിരുന്നു മുത്തശ്ശിസ്നേഹനിധികളായന്നുണ്ടായിരുന്നേറെ-പ്പേർ, ജീവിതത്തോണി തുഴഞ്ഞിടുവാൻ. കനവുകൾ പൂക്കുന്ന കൗമാരവും താണ്ടി,വേഗമിങ്ങെത്തിയാ, യൗവനവുംചാരവുംമൂടിക്കിടപ്പാണതിപ്പളുംപൂക്കാത്ത സ്വപ്‌നത്തിൻനിഴൽപ്പാടുകൾ. മൂടുപടംചാർത്തുംയാഥാസ്ഥിതികത്വത്തിൽനീറുന്ന ഹൃത്തിനെയാരറിയാൻ!നിറമേകി, ദാമ്പത്യവല്ലിയിൽ പൂത്തൊരാകൊച്ചുസുമങ്ങളെൻ മനതാരിലായ്. ജീവിതമാകുന്നൊരാഴക്കടലിനെ-യറിയാൻകഴിഞ്ഞില്ലയന്നൊട്ടുമേകരകയറീടുവാനാവില്ലൊരിക്കലുംകാണാച്ചുഴികളിൽപ്പെട്ടുപോയാൽ. ബാക്കിയായെന്നിലാ നെടുവീർപ്പതുമാത്രംസ്വപ്‌നങ്ങൾ…

ഉയർത്തെഴുന്നേൽപ്പ് (കവിത)

വേനലിൻ തീക്ഷ്‌ണതയിൽ ഞാനൊരുവാടി കരിഞ്ഞ മരമായി തീർന്നു.എന്നെ നോക്കി കളിയാക്കിയവരോട്പകരം വീട്ടാൻ ഞാനൊരുങ്ങി.വരണ്ട വേനലിൽ ഒരിറ്റു വെള്ളത്തിനായ്കൊതിച്ചപ്പോഴും ഞാൻ സഹിച്ചു നിന്നു.വേനലിൻ ഒടുക്കവും മഴയുടെ തുടക്കവുംഎന്നെ ഉയർത്തെഴുന്നേൽപ്പിച്ചു.ഞാനെൻ രൂപവും ഭാവവും മാറ്റിപുതിയൊരു മരമായ് പുനർജനിച്ചു. - ദേവപ്രിയ ടി (ജി.ഒ.എച്ച്.എസ്.എസ് എടത്തനാട്ടുകര)

ഉട്ടോപ്യയിലെ രാജാവ്… (കവിത)

കറുപ്പും വെളുപ്പും ഇടകലർന്ന കള്ളികൾ;കുരുക്ഷേത്രയിലെ കളംപോലെ;അച്യുതമൈതാനം!വെളുത്ത നിറമുള്ള മനുഷ്യർ;കറുത്ത നിറമുള്ള മനുഷ്യർ;കറുപ്പിലും വെളുപ്പിലുംകുതിരകൾ, ആനകൾ, രഥങ്ങൾ.രണ്ടറ്റത്തുംജാഗരൂകരായ മന്ത്രിമാർ;ശങ്ക തീണ്ടാതെ, ഗർവ്വോടെ രാജാക്കന്മാർ,’അദൃശ്യരായ സേനാധിപരി’ ലുള്ളഅന്ധമായ വിശ്വാസം!ചിലപ്പോളയാൾ,വെളുത്ത മനുഷ്യനാകും.ചിലപ്പോൾ കറുത്തവനും.ഏതായാലുംപടതന്നെ കാര്യം!ചലനാത്മകമാകുന്ന പടക്കളം;ഒരു സേനാധിപന്‍, ‘അയാള്‍’;മറ്റേ ആൾ, ‘ആ… ആരോ…’,അയാൾക്കു നിശ്ചയമുണ്ടാകില്ല;അയാൾക്കതറിയേണ്ട കാര്യമില്ല.കരുക്കൾകുതിക്കാനോങ്ങുമ്പോളയാൾപുരയെ…

വിഷുഫലം… (കവിത)

ഇന്നലെയും നിന്നെകുറിച്ചു ഞാൻ ഓർത്തിരുന്നു.കാമികളുടെ ആത്മാവിൽ പൂക്കുന്ന കർണ്ണികാരമായ്,ഒരു വസന്തഋതുവായി നീയെത്തുമ്പോഴെല്ലാംനിൻറെ, ഉടഞ്ഞാണശിഞ്ജിതമെൻറെ ഉള്ളിലുറഞ്ഞ ശൈത്യത്തെ ഉരുക്കിക്കളയുമായിരുന്നു. പുറത്ത്, മേശപ്പൂത്തിരി കത്തുമ്പോൾ അകത്ത്, മത്താപ്പ് വിരിഞ്ഞിരുന്ന കാലം. വരമ്പത്തുനിന്നും കൊമ്പത്തോട്ടു കേറി അമ്മ,അച്ഛനൊപ്പം ചക്കയിടുന്നതു കണ്ടാലും മിണ്ടാത്ത കള്ളന്മാർ ചക്കപ്പുഴുക്കിലെ ഉപ്പ്…

എൻ്റെ കണ്ണീര് കാണാൻ ആഗ്രഹിച്ചവർക്ക് സന്തോഷിക്കാം, തകർന്നിരിക്കുകയാണ്, നിങ്ങൾ ജയിച്ചു; വേദനയോടെ അഖിൽ പി ധർമ്മജൻ

ഹിറ്റ് നോവല്‍ റാം കെയര്‍ ഓഫ് ആനന്ദി (Ram c/o Anandhi:) പിഡിഎഫ് രൂപത്തില്‍ പ്രചരിപ്പിക്കുന്നതില്‍ പ്രതികരണവുമായി അഖില്‍ പി ധര്‍മ്മജന്‍. കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് താന്‍ കടന്നു പോകുന്നതെന്നും ഉറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയാണെന്നും അഖില്‍ട് വീഡിയോയില്‍ പറയുന്നു. അടുത്ത…

You missed