Category: കവിത

Auto Added by WPeMatico

മണ്ണറിഞ്ഞവർ (കവിത)

മഴയുടെ ചിലമ്പൊലി കുളിരേകുമകതാരിൽമാനവർ കെട്ടിപ്പടുത്തോരു സ്വപ്നമേകാലവർഷപ്പെയ്ത്തു കണ്ടോർമണ്ണിനെ സ്നേഹിച്ച മക്കളവർവയൽവരമ്പൊന്നിൽ നെയ്തെടുക്കുംഅവനവനന്നത്തിൻ കുപ്പായങ്ങൾഉഴുതു മറിച്ചു വിത്തെറിഞ്ഞു മുളപൊട്ടി ഞാറിൻ ചന്തം വിരിയേആധിയിൽ അരികിലൊരമ്മയെപ്പോൽപരിപാലിച്ചെത്രയോ നാളുകൾ നീക്കികൊയ്തെടുക്കും കതിരിലും കണ്ണുനീരല്ലയോവിയർപ്പിൻ ഉപ്പുരസം കലർന്നുനെൽമണിയാ മണ്ണിൽ പറ്റിക്കിടക്കുന്നുചേറുമണക്കുന്ന ജീവിതപ്പാതയിൽപലതല്ലോ മണ്ണിൽ വിളയിച്ചവർകരുതലാം കരതലം കണ്ടില്ലയെന്നുംകരയുന്ന…

വരുവാനില്ലാരും… (കവിത)

പാതി തുറന്നിട്ട പടി വാതിലിനപ്പുറം പദ്ഇതന്പ്പോലെ ഞാൻ കാത്തിരുന്ന് പാതി തുറന്നിട്ട വാതായനത്തിനിപ്പുറം പാദസ്വനത്തിനായ് കാത്തിരുന്നു പടിവാതിലിനപ്പുറം പാതയോരത്തു പൂത്തു തിമർത്തു പൂവിലഞ്ഞി പൂമഴ തന്നുടെ സുന്ദര സൗരഭ്യം ആരെയോ കാത്തു പറന്നീടുന്നു പടിപ്പുര തന്നുടെ പാർശ്വ വശതങ്ങു പരന്നിടും കോളാമ്പി…

സ്പര്‍ശം (കവിത)

സ്വപ്നത്തിന്‍ ജാലകവാതില്‍ തുറന്നെന്‍റെ നിദ്രതന്‍ ആഴം അളന്നതാരോ..മന്ദസമീരന്‍റെ സുമബാണമാണോ,മഴയുടെ സംഗീത ശിഞ്ജിതമാണോ..കനവിലും മധുരമാം നിനവുകള്‍ ചാലിച്ചു മിഴികളെ ചുംബിച്ചുറക്കിയാരോ..ഹിമകണം ഉതിരുന്ന പ്രണയമാണോ അതോ ആത്മാവിന്‍ സാന്ത്വന ഗീതമാണോ..നെറുകയില്‍ മൃദുലമായ് തഴുകുന്ന കരതലംമനസ്സിന്‍റെ നൊമ്പരം തൊട്ടറിഞ്ഞോ..ഉയിരിനേ തൊട്ടുതലോടിയ വിരലുകള്‍പുഷ്പദലങ്ങള്‍ തന്‍ സ്പര്‍ശമാണോ..അതോ ചന്ദ്രിക…

മൗനം അതിർത്തി കെട്ടുമ്പോൾ – (കവിത)

മൗനം പെറ്റുപെരുകുന്നു;വേലിപ്പത്തലുകൾ തളിർത്ത്ആകാശത്തിനും അതിരാകുന്നു.ഭൂമിയെ വീതം വെയ്ക്കുന്നു;വീതഭൂമിയിലിരുന്നു ഞാൻവേലിപ്പൂക്കളെ നോക്കി ചിരിക്കുന്നു.'ഈ ചിരിയെന്തേ ഈ വേലിയ്ക്കപ്പുറംകൊടുക്കാഞ്ഞൂ' യെന്നൊരു വേലിപ്പൂ;'എങ്കിൽ, നിങ്ങളോടു ചിരിക്കാൻനിങ്ങളുണ്ടാകുമായിരുന്നോ' യെന്നു ഞാൻ.വേലിപ്പൂക്കളൊന്നടങ്കം പൊട്ടിച്ചിരിക്കുന്നു;ഒപ്പം, ഞാനും എന്റെ മൗനവും! -സതീഷ് കളത്തിൽ

എന്റെ മുത്തച്ഛൻ… (കവിത)

തേന്മാവിൻ കൊമ്പത്തു ഊഞ്ഞാലുകെട്ടികാത്തിരിക്കുമെൻ മുത്തച്ഛൻ മുറ്റത്തെ മൂവാണ്ടൻ മാവിൻകൊമ്പിലെതേനൂറും മാമ്പഴം കല്ലെറിയും വാശിപിടിക്കുമ്പോൾ കൊഞ്ചലിൻ വാക്കുകൾമോണകാണിച്ചു പുഞ്ചിരിക്കും ചിൽച്ചിൽ ചിലക്കുന്ന അണ്ണാനെപോലെഓടുന്നു ചാടുന്നു മുത്തച്ഛൻ വല്ലായ്ക ചൊല്ലാതെ, പഴികൾ പറയാതെകേളിയിൽ ചേരുമെൻ മുത്തച്ഛൻ പഞ്ചാരചൊല്ലുന്ന പഴമൊഴി വാക്കുകൾകൃഷ്ണന്റെ കംസന്റെ കഥപറയും മണ്ണിനെ…

ഓണം വരവായി… (കവിത)

ഓണം പൊന്നോണം വരവായി മാവേലി മന്നനും വരവായി എങ്ങും കൊട്ടും കുരവയും തട്ടു മുട്ട് താളമേളങ്ങൾ ജന മനസ്സുകളിൽ കുളിർമഴ തേൻ മഴ മാവേലി രാജ മന്നനെന്ന നാമമെങ്കിലും എന്നും ജനത്തോടൊപ്പം ജനസേവകൻ മാവേലി നാടുവാണിടും കാലം അനീതിയില്ല ജനത്തിന് നീതി…

മൺപുഴയുടെ സ്മൃതിമണ്ഡപം (ഓണപ്പാട്ട്)

തുമ്പീ... തുമ്പീ... മലമുത്തൻ തുമ്പീ അന്നു നീ വിരുന്നു വന്നപ്പോൾ എന്റെ നെഞ്ചിനുള്ളിൽ നിറയെകഥയുണ്ട് പാട്ടുണ്ട് വസന്തമുണ്ട് തുമ്പീ... തുമ്പീ... മലമുത്തൻ തുമ്പീനീ വരുമ്പോൾ ഞാനെന്തു ചൊല്ലേണ്ടൂനിനക്കായ് ഞാനെന്തു കരുതേണ്ടൂ മധുപമേ നിനക്കു ഞാനെന്തു നല്കേണ്ടൂ(തുമ്പീ... തുമ്പീ... മലമുത്തൻ തുമ്പീ...) നീ…

പാടാം പാടാം വീണ്ടുമാ കഥകൾ (ഓണപ്പാട്ട്)

പാടാം പാടാം വീണ്ടുമാ കഥകൾപണ്ടീ നാട്ടിൽ നടന്ന കഥകൾമാലോകർ നെഞ്ചിൽ കുടിവെച്ച കഥകൾമാലോകർ നെഞ്ചിൽ കുടിവെച്ച കഥകൾ(പാടാം പാടാം വീണ്ടുമാ കഥകൾ...) അത്തലില്ലാത്ത കുടികളുടെ നാട്അടിയാനും കുടിയാനുമൊന്നായ്നടന്ന നാട് ത്രി ലോകം പുകള്‍കൊണ്ട നാട് (2)സുതലംപോലെയുള്ള നാട് (2)സുതലംപോലെയുള്ള നാട് (2)ഇന്ദ്രസേനൻ…

കാലം കണ്ണാരംപൊത്തി കളിക്കുന്നു (ഓണപ്പാട്ട്)

കാലം കണ്ണാരംപൊത്തി കളിക്കുന്നുകളംമാറി പോകുന്നു ജീവിതങ്ങൾആവണി കാറ്റിൻറെ ചീറലിൽആവണിപക്ഷിയും നിശബ്ദമാകുന്നുരാക്കൊതിച്ചി തുമ്പികളെ കാണാതെരാവും തിങ്കളിൽ മിഴിനട്ടിരിക്കുന്നു(കാലം കണ്ണാരംപൊത്തി കളിക്കുന്നു) മച്ചിൻപുറത്തെ മാറാലക്കെട്ടിൽമലർക്കൂട മാനം കാണാതെ കരയുന്നുതേഞ്ഞുത്തീരാറായ പെരുമ്പറതേട്ടിയ നാദമുയർത്തുന്നു(കാലം കണ്ണാരംപൊത്തി കളിക്കുന്നു) ഓലപ്പന്തും ഓലപീപ്പിയും പുലിക്കളിയുംഓണംതുള്ളലും ഓണത്തല്ലും കഴിഞ്ഞുഓണമെങ്ങോ പോയ്മറഞ്ഞു; ഇന്നുഞാൻ,ഒയ്യാരമിട്ട്…

ഓണദളങ്ങൾ (ഓണപ്പാട്ട്)

ഓണപ്പുലരിതൻ തിരി തെളിയുകയായിസമയമാം ശിഖരത്തിൽഓണദളങ്ങൾ വിരിയുകയായിജനനാന്തരം തേടിഓണമുത്തപ്പൻ വരികയായി.(ഓണപ്പുലരിതൻ...) മഞ്ഞറിയുന്നില്ല; മലരുകൾ മഴയറിയുന്നില്ലമേട്ടിലും തൊടിയിലും അലയുകയായി മലരുകൾ തേടി താഴ്വാരങ്ങൾ തേടുകയായി.(ഓണപ്പുലരിതൻ...) സൂര്യനെത്തും മുൻപേ പടിവാതിലിൽഹംസധ്വനി മീട്ടുംപതിവ് പാരിജാതങ്ങളെത്തുന്ന നേരമായി ഋതുശംഖൊലി ഉയരുകയായിഹൃദന്തമുണരും കുളിരിൻ കാലമായി(ഓണപ്പുലരിതൻ...) -സതീഷ് കളത്തിൽ

You missed