കറന്റ് ചാര്‍ജ് വര്‍ധനവോടെ മലയാളിയുടെ കുടുംബ ബജറ്റ് താളം തെറ്റി. അതിനൊപ്പം വീട്ടിലെ പഴയ ഫൈവ് സ്റ്റാര്‍ ഗൃഹോപകരണങ്ങളും പണി തരുന്നു ! അഞ്ചു വര്‍ഷത്തിലേറെ പഴക്കമുള്ള ഫൈവ് സ്റ്റാര്‍ ഗൃഹോപകരണങ്ങള്‍ക്ക് ഇപ്പോള്‍ വെറും ടു സ്റ്റാര്‍ മൂല്യം മാത്രം. ഇതു വഴി പോക്കറ്റ് ചോരുന്നത് 50 രൂപ മുതല്‍ 400 രൂപ വരെ ! 50 യൂണിറ്റ് വരെ ഉപഭോഗവും കൂടൂം. സാഹചര്യം കണ്ടറിഞ്ഞു ലാഭകരമായതിലേയ്ക്ക് മാറാന്‍ പായ്ക്കേജ് ഒരുക്കി ഓക്സിജന്‍ പോലുള്ള ഷോറൂമുകളും രംഗത്ത്
കോട്ടയം: കറന്റ് ചാര്‍ജ് വര്‍ധനവ് സാധാരണക്കാരുടെ കുടുംബ ബജറ്റിന്‍റെ താളം തെറ്റിച്ചു എന്നതില്‍ തര്‍ക്കമില്ല. പക്ഷേ കുതിച്ചുയരുന്ന വൈദ്യുതി ഉപഭോഗവും കാലാവസ്ഥയ്ക്ക് അനുസരിച്ചും മറ്റും കുറയുന്ന ഉത്പാദനവും കാലാകാലങ്ങളിലെ വര്‍ധനവ് അനിവാര്യമാക്കുകയും ചെയ്യും. എല്ലാ വീട്ടിലും പഴയതിനെക്കാള്‍ ബില്ല് 100 രൂപ…