Category: ഐസിസി ടി20 ക്രിക്കറ്റ് വേള്‍ഡ് കപ്പ് 2024

Auto Added by WPeMatico

സൂപ്പര്‍ എട്ട് സൂപ്പറാക്കാന്‍ ഇന്ത്യ; അഫ്ഗാനിസ്ഥാനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്തു; കുല്‍ദീപ് കളിക്കും, സിറാജ് പുറത്ത്‌

ബാര്‍ബഡോസ്: ടി20 ലോകകപ്പിലെ ഇന്ത്യയുടെ സൂപ്പര്‍ എട്ട് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. അഫ്ഗാനിസ്ഥാനാണ് എതിരാളി. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. സ്പിന്നിനെ തുണയ്ക്കുമെന്നു കരുതുന്ന പിച്ചില്‍ കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് ഒരു മാറ്റം വരുത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. കഴിഞ്ഞ മത്സരങ്ങളില്‍…

എറിഞ്ഞ നാലോവറില്‍ നാലും മെയ്ഡന്‍; മൂന്ന് വിക്കറ്റും ! പുതിയ റെക്കോഡ് ‘ലോക്ക്’ ചെയ്ത് ലോക്കി ഫെര്‍ഗൂസണ്‍

രാജ്യാന്തര ടി20 ക്രിക്കറ്റില്‍ പുതുചരിത്രമെഴുതി ന്യൂസിലന്‍ഡ് പേസര്‍ ലോക്കി ഫെര്‍ഗൂസണ്‍. ലോകകപ്പില്‍ പാപ്പുവ ന്യൂഗിനിയക്കെതിരെ നടന്ന മത്സരത്തില്‍ നാലോവര്‍ എറിഞ്ഞ ഫെര്‍ഗൂസണ്‍ ഒരു റണ്‍സ് പോലും വിട്ടുകൊടുത്തില്ല. നാലോവര്‍ മെയിഡനാക്കിയതിന് പുറമെ മൂന്ന് വിക്കറ്റുകളും താരം നേടി. ടി20 ലോകകപ്പ് ചരിത്രത്തില്‍…

പാക് ക്രിക്കറ്റ് ടീമില്‍ മൂന്ന് ഗ്രൂപ്പുകള്‍; പരസ്പരം സംസാരിക്കാതെ താരങ്ങള്‍; ടീമില്‍ അതൃപ്തി പുകയുന്നു ! റിപ്പോര്‍ട്ട്‌

ടി20 ലോകകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ അസംതൃപ്തി പുകയുന്നുവെന്ന് റിപ്പോര്‍ട്ട്. ലോകകപ്പിന് മുമ്പു തന്നെ ടീം മൂന്ന് വിഭാഗങ്ങളായി തിരിഞ്ഞുവെന്ന് ടീമുമായി അടുത്ത വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞു.ടീമിനെ ഒന്നിപ്പിക്കുക എന്നതായിരുന്നു ക്യാപ്റ്റനായി തിരികെയെത്തിയ ബാബര്‍ അസം നേരിട്ട…

ശുഭ്മന്‍ ഗില്ലിനെതിരെ അച്ചടക്ക നടപടിയോ ? അഭ്യൂഹങ്ങള്‍ വ്യാപകം; ഒടുവില്‍ വ്യക്തത വരുത്തി ബാറ്റിംഗ് പരിശീലകന്‍

ടി20 ലോകകപ്പിലെ ഇന്ത്യയുടെ റിസര്‍വ് താരങ്ങളായ ശുഭ്മന്‍ ഗില്ലും, ആവേശ് ഖാനും നാട്ടിലേക്ക് മടങ്ങുന്നത് സംബന്ധിച്ച് ഉയരുന്ന അഭ്യൂഹങ്ങളില്‍ വിശദീകരണവുമായി ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോര്‍. ഗില്ലിനെതിരെ ടീം അച്ചടക്ക നടപടി സ്വീകരിച്ചെന്ന മാധ്യമവാര്‍ത്തകള്‍ അദ്ദേഹം തള്ളി. ലോകകപ്പിലെ ഇനിയുള്ള മത്സരങ്ങള്‍…

മഴ മാറിനിന്നു, എന്നിട്ടും ഗ്രൗണ്ട് ഉണങ്ങിയില്ല; ടി20 ലോകകപ്പിലെ ഇന്ത്യ-കാനഡ മത്സരം ഉപേക്ഷിച്ചു; തിരിച്ചടി നേരിട്ടത് സഞ്ജു ഉള്‍പ്പെടെയുള്ള താരങ്ങള്‍

ഫ്‌ളോറിഡ: ടി20 ലോകകപ്പില്‍ ഇന്ന് നടക്കാനിരുന്ന ഇന്ത്യ-കാനഡ മത്സരം ഉപേക്ഷിച്ചു. ഗ്രൗണ്ടില്‍ കനത്ത നനവുണ്ടായിരുന്ന പശ്ചാത്തലത്തിലാണ് മത്സരം ഉപേക്ഷിച്ചത്. ടോസ് ഇടാന്‍ പോലും സാധിച്ചില്ല. എന്നാല്‍ മത്സരസമയത്ത് മഴ പെയ്യാത്തതിനാല്‍ മത്സരം നടക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ രണ്ട് തവണ മൈതാനം…

ഒടുക്കം എല്ലാം ഗുദാ ഹവ ! എത്തിയത്‌ വന്‍ തയ്യാറെടുപ്പുമായി; പാക് ആര്‍മിയുടെ കീഴില്‍ തേടിയത് കഠിന പരിശീലനം; പക്ഷേ, എല്ലാ പാളി; ടി20 ലോകകപ്പില്‍ നിന്ന് പാകിസ്ഥാന്‍ പുറത്ത്; ബാബറിനും കൂട്ടര്‍ക്കും 16ന്‌ ബാഗെടുക്കാം, വിമാനം നേരെ ഇസ്ലാമാബാദിലേക്ക് !

ന്യുയോര്‍ക്ക്: ടി20 ലോകകപ്പില്‍ നിന്നും പാകിസ്ഥാന്‍ പുറത്ത്. ഇന്ന് നടക്കേണ്ടിയിരുന്ന യുഎസ്എ-അയര്‍ലന്‍ഡ് മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെയാണ് പാകിസ്ഥാന്‍ പുറത്തായത്. ഇന്നത്തെ മത്സരത്തില്‍ അയര്‍ലന്‍ഡ് യുഎസ്എയെ പരാജയപ്പെടുത്തുകയും, ജൂണ്‍ 16ന് നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാന്‍ അയര്‍ലന്‍ഡിനെ വന്‍ മാര്‍ജിനില്‍ തോല്‍പിക്കുകയും ചെയ്‌തെങ്കില്‍…

ടി20 ലോകകപ്പ്; ഇന്ത്യ-കാനഡ മത്സരത്തിന് മഴ ഭീഷണി; പരിശീലനം ഉപേക്ഷിച്ചു; അവസരങ്ങള്‍ കാത്തിരിക്കുന്ന താരങ്ങള്‍ക്ക് തിരിച്ചടി ? റിസര്‍വ് താരങ്ങളില്‍ രണ്ട് പേര്‍ നാട്ടിലേക്ക് മടങ്ങും

ഫ്‌ളോറിഡ: ടി20 ലോകകപ്പില്‍ നാളെ നടക്കാനിരിക്കുന്ന ഇന്ത്യ-കാനഡ മത്സരത്തിന് മഴ ഭീഷണി. മത്സരം നടക്കുന്ന ഫ്‌ളോറിഡയിലെ കാലാവസ്ഥ പ്രതികൂലമാണ്. നാളെയും മഴയ്ക്ക് സാധ്യതയുണ്ട്. മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ ഇന്ന് ടീം പരിശീലനം റദ്ദാക്കിയതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, സൂപ്പര്‍ എട്ടില്‍ ഇതിനകം പ്രവേശിച്ച…

ടി20 ലോകകപ്പില്‍ ഇന്ത്യ – ഓസ്‌ട്രേലിയ ഫൈനല്‍ ? പ്രവചനവുമായി മുന്‍ ഓസീസ് താരം ബ്രാഡ് ഹോഗ്

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ഇന്ത്യ - ഓസ്‌ട്രേലിയ ഫൈനല്‍ നടക്കുമെന്നു പ്രവചിച്ച് മുന്‍ ഓസീസ് താരം ബ്രാഡ് ഹോഗ്. ഇരു ടീമുകളും അനായാസം സൂപ്പര്‍ എട്ടില്‍ എത്തിയതിനു പിന്നാലെയാണ് മുന്‍ ഇടം കൈയന്‍ സ്പിന്നറുടെ പ്രവചനം. സൂപ്പര്‍ എട്ടില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും…

പൊരുതിത്തോറ്റ് യുഎസ്എ; ഏഴ് വിക്കറ്റ് ജയത്തോടെ ഇന്ത്യ ‘സൂപ്പര്‍ എട്ടി’ല്‍

ന്യുയോര്‍ക്ക്: യുഎസ്എയെ ഏഴ് വിക്കറ്റിന് കീഴടക്കി ഇന്ത്യ ടി20 ലോകകപ്പിലെ 'സൂപ്പര്‍ എട്ടി'ല്‍ പ്രവേശിച്ചു. മത്സരത്തിലുടനീളം വെല്ലുവിളി ഉയര്‍ത്തിയാണ് ഒടുവില്‍ ആതിഥേയരായ യുഎസ് കീഴടങ്ങിയത്. സ്‌കോര്‍: യുഎസ്: 20 ഓവറില്‍ എട്ട് വിക്കറ്റിന് 110. ഇന്ത്യ-18.2 ഓവറില്‍ മൂന്ന് വിക്കറ്റിന് 111.…

സൂപ്പര്‍ എട്ടിലേക്ക് ‘സൂപ്പറാ’യി കടക്കാന്‍ ഇന്ത്യ; എതിരാളികള്‍ യുഎസ്; സഞ്ജു ഇന്നും കളിക്കില്ല

ന്യുയോര്‍ക്ക്: ടി20 ലോകകപ്പില്‍ സൂപ്പര്‍ എട്ട് ഉറപ്പിക്കാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു. ആതിഥേയരായ യുഎസാണ് എതിരാളികള്‍. ബൗളിംഗിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ ടോസ് നേടിയ ഇന്ത്യ യുഎസിനെ ബാറ്റിംഗിന് അയച്ചു. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളില്ല. അതുകൊണ്ട് തന്നെ മലയാളി താരം സഞ്ജു സാംസണ്‍ ഇന്നും…