തലയുയര്‍ത്തി ഇന്ത്യ മുന്നോട്ട്; രവീന്ദ്ര ജഡേജയുടെ മോശം പ്രകടനം തലവേദന ! താരത്തിന്റെ ഫോമിനെ ചോദ്യം ചെയ്യരുതെന്ന് സുനില്‍ ഗവാസ്‌കര്‍; രണ്ട് മോശം പ്രകടനത്തിന്റെ പേരില്‍ വിമര്‍ശിക്കുന്നത് ഇന്ത്യന്‍ ആരാധകരുടെ പ്രശ്‌നമെന്നും മുന്‍ താരം
ടി20 ലോകകപ്പില്‍ സ്വപ്‌നതുല്ല്യമായ പ്രകടനത്തിലൂടെ ഇന്ത്യ സെമി ഫൈനലില്‍ പ്രവേശിച്ചു. ലോകകപ്പ് കിരീടത്തിനും ഇന്ത്യയ്ക്കുമിടയില്‍ ഇനി രണ്ടേ രണ്ട് വിജയങ്ങളുടെ അകലം മാത്രം. മിക്ക താരങ്ങളും മികച്ച ഫോമില്‍. വിരാട് കോഹ്ലി, ശിവം ദുബെ, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് മാത്രമാണ് തിളങ്ങാനാകാത്തത്.…