Category: ഐസിസി ടി20 ക്രിക്കറ്റ് വേള്‍ഡ് കപ്പ് 2024

Auto Added by WPeMatico

ഇത് എന്റെ അവസാന ടി20 ലോകകപ്പ്; യുവതാരങ്ങള്‍ക്ക് വേണ്ടി വഴിമാറുന്നു: പ്രഖ്യാപിച്ച് വിരാട് കോഹ്ലി

ബാര്‍ബഡോസ്: ഇത് തന്റെ അവസാന ടി20 ലോകകപ്പാണെന്ന് ഇന്ത്യന്‍ താരം വിരാട് കോഹ്ലി. ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുവതാരങ്ങള്‍ക്ക് വേണ്ടി വഴിമാറുന്നുവെന്നായിരുന്നു കോഹ്ലിയുടെ പ്രതികരണം. അവസാന ടി20 ലോകകപ്പാണെന്ന് വ്യക്തമാക്കിയെങ്കിലും രാജ്യാന്തര ടി20യില്‍ നിന്ന് താരം…

നമ്മള്‍ നേടി ! ടി20 ലോകകപ്പ് കിരീടത്തില്‍ വീണ്ടും ഇന്ത്യന്‍ മുത്തം; വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമം

ബാര്‍ബഡോസ്: ''സോറി ദക്ഷിണാഫ്രിക്ക. ഈ യുദ്ധം ഞങ്ങള്‍ ജയിക്കാന്‍ വേണ്ടി പോരാടിയതാണ്. പല കലാശപ്പോരാട്ടങ്ങളും സമ്മാനിച്ച വേദന മറക്കാന്‍ ഞങ്ങള്‍ ഈ ജയം കൂടിയേ തീരൂ'', ആദ്യമായി ലോകകപ്പ് ഫൈനലിലെത്തിയ ദക്ഷിണാഫ്രിക്കയോട് ടി20 ലോകകപ്പ് കിരീടം നേടിയ ടീം ഇന്ത്യയുടെ ആരാധകര്‍ക്ക്…

വന്‍ തകര്‍ച്ചയില്‍ നിന്നും ഇന്ത്യയെ കൈപിടിച്ചുയര്‍ത്തി കോഹ്ലിയും, അക്‌സറും; ദക്ഷിണാഫ്രിക്കയ്ക്ക് 177 റണ്‍സ് വിജയലക്ഷ്യം

ബാര്‍ബഡോസ്: തുടക്കത്തില്‍ അഭിമുഖീകരിച്ച അതിദയനീയമായ തകര്‍ച്ചയില്‍ നിന്നും ഇന്ത്യയെ കൈപിടിച്ചുയര്‍ത്തി വിരാട് കോഹ്ലിയും അക്‌സര്‍ പട്ടേലും. 59 പന്തില്‍ 76 റണ്‍സെടുത്ത കോഹ്ലിയുടെയും, 31 പന്തില്‍ 47 റണ്‍സെടുത്ത അക്‌സറിന്റെയും ബാറ്റിംഗ് മികവില്‍ ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ പടുത്തുയര്‍ത്തിയത്…

ചങ്കിടിപ്പ്, ആകാംക്ഷ; ടി20 ലോകകപ്പ് ഫൈനലില്‍ ടോസ് ഇന്ത്യയ്ക്ക്, ആദ്യം ബാറ്റു ചെയ്യും; ടീമില്‍ മാറ്റങ്ങളില്ല

ബാര്‍ബഡോസ്: 140 കോടി ജനതയുടെ പ്രാര്‍ത്ഥനയുടെയും ആത്മവിശ്വാസത്തിന്റെയും കളിമികവിന്റെയും പിന്‍ബലത്തില്‍ ടി20 ലോകകപ്പിന്റെ കലാശപ്പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ അല്‍പസമയത്തിനകം മത്സരം ആരംഭിക്കും. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇരുടീമിലും മാറ്റങ്ങളില്ല.ഇന്ത്യന്‍ ടീം: രോഹിത്…

അങ്ങനെ അടിച്ചുകേറി വാ…! ഇംഗ്ലണ്ടിനെയും നിഷ്പ്രഭമാക്കി ഇന്ത്യ; ആധികാരിക ജയത്തോടെ ടി20 ലോകകപ്പിന്റെ ഫൈനലിലേക്ക് രാജകീയ പ്രവേശനം

ഗയാന: 172 എന്ന വിജയലക്ഷ്യം ഇംഗ്ലണ്ട് അനായാസം മറികടക്കുമെന്ന് തോന്നിക്കുന്ന തരത്തില്‍ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്ട്‌ലര്‍ വക തകര്‍പ്പന്‍ തുടക്കം. ഒടുവില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് ചിറക് നല്‍കി അക്‌സര്‍ പട്ടേല്‍ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് ക്യാച്ച് സമ്മാനിച്ച്…

മഴ മാറി മാനം തെളിഞ്ഞു; ടി20 ലോകകപ്പിലെ സെമി പോരാട്ടത്തില്‍ ഇംഗ്ലണ്ടിന് ടോസ്, ഇന്ത്യ ആദ്യം ബാറ്റു ചെയ്യും; കലാശപ്പോരാട്ടത്തിലെ ദക്ഷിണാഫ്രിക്കയുടെ എതിരാളികളെ ഇന്നറിയാം

ഗയാന: ടി20 ലോകകപ്പിലെ സെമി ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു. മഴ മൂലം വൈകിയാണ് ടോസിട്ടത്. മത്സരത്തില്‍ തുടര്‍ന്നും മഴ ഭീഷണിയുണ്ട്. ഇരുടീമുകളിലും മാറ്റമില്ല. ഇന്ന് ജയിക്കുന്ന ടീം 29ന് നടക്കുന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ന്…

സ്വന്തം ടീം പുറത്തായതിലല്ല, ഇന്ത്യ മുന്നേറുന്നതിലാണ് സങ്കടം ? ടി20 ലോകകപ്പില്‍ ഇന്ത്യന്‍ പേസര്‍മാര്‍ പന്തില്‍ കൃത്രിമം നടത്തിയെന്ന് മുന്‍ പാക് താരങ്ങള്‍; ഇന്‍സമാം ഉന്നം വയ്ക്കുന്നത് അര്‍ഷ്ദീപിനെ

ടി20 ലോകകപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ആരോപണവുമായി മുന്‍ പാക് താരം ഇന്‍സമാം ഉള്‍ ഹഖ്. അർഷ്ദീപ് സിങ്ങിനെപ്പോലുള്ള ഇന്ത്യൻ പേസർമാർ തുടർച്ചയായി പന്തിൽ കൃത്രിമം കാണിക്കുന്നുണ്ടെന്ന് ഇന്‍സമാം ഒരു ചാനല്‍ ചര്‍ച്ചയില്‍ ആരോപിച്ചു. റിവേഴ്സ് സ്വിംഗ് ഉറപ്പാക്കാൻ ഇന്ത്യയുടെ ബൗളർമാർ കൃത്രിമം…

മഴ രസംകൊല്ലിയാകുന്ന ക്രിക്കറ്റ് മത്സരങ്ങളിലെ വിധി കര്‍ത്താവ്; ഡിഎല്‍എസ് നിയമത്തിന്റെ അമരക്കാരില്‍ ഒരാളായ ഫ്രാങ്ക് ഡക്ക്വര്‍ത്ത് ഇനി ഓര്‍മ

മഴ മൂലം തടസപ്പെടുന്ന ക്രിക്കറ്റ് മത്സരങ്ങളില്‍ വിജയികളെ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകുന്നത് 'ഡക്ക്വര്‍ത്ത് ലൂയിസ്' നിയമമാണ്. ഐസിസി അംഗീകരിച്ച ഈ നിയമം ഇപ്പോള്‍ നടക്കുന്ന ടി20 ലോകകപ്പിലെ പല മത്സരങ്ങളിലും നിര്‍ണായകമായി. ഡക്ക്വര്‍ത്ത് ലൂയിസ് നിയമത്തിന് പിന്നിലെ ശില്‍പികളില്‍ ഒരാളായ ഫ്രാങ്ക് ഡക്ക്വര്‍ത്തിന്റെ…

രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ച് ഡേവിഡ് വാര്‍ണര്‍; തീരുമാനം ഓസ്‌ട്രേലിയ ടി20 ലോകകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ

സെന്റ് ലൂസിയ: ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ടി20 ലോകകപ്പില്‍ നിന്നും ഓസ്‌ട്രേലിയ സെമിയില്‍ എത്താതെ പുറത്തായതിന് പിന്നാലെയാണ് തീരുമാനം. ടി20 ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഫ്രാഞ്ചെസി ക്രിക്കറ്റില്‍ ഇനിയും കളിച്ചേക്കുമെന്നാണ്…

ഫുട്‌ബോളിലെ ആ തന്ത്രം ഒടുവില്‍ ക്രിക്കറ്റിലും സംഭവിച്ചു; ട്രോട്ട് മനസില്‍ കണ്ടത് അഫ്ഗാന്‍ താരം മാനത്ത് കണ്ടു; എന്നാലും ഗുല്‍ബാദിനെ, ഇത് കുറച്ചു കടന്നുപോയെന്ന് ആരാധകര്‍; ഓസ്‌കാര്‍ ലെവല്‍ അഭിനയമെന്നും വിമര്‍ശനം: അഫ്ഗാന്‍-ബംഗ്ലാദേശ് പോരാട്ടത്തില്‍ സംഭവിച്ചത്‌-വീഡിയോ

ആവേശത്തിമിര്‍പ്പിലാണ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം. ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ആദ്യമായി പ്രവേശിക്കാന്‍ സാധിച്ചതിന്റെ ആഘോഷത്തിലാണ് ടീം. സൂപ്പര്‍ എട്ടില്‍ ഓസ്‌ട്രേലിയെയും, ബംഗ്ലാദേശിനെയും തകര്‍ത്താണ് അഫ്ഗാന്‍ സെമിയിലെത്തിയത്. സംഭവബഹുലമായിരുന്നു ബംഗ്ലാദേശിനെതിരെ നടന്ന സൂപ്പര്‍ എട്ട് പോരാട്ടം. മഴ മൂലം പല തവണയാണ്…