ലോസ് ആഞ്ചലസിലെ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളാഘോഷങ്ങളുടെ കൊടിയിറങ്ങി
ലോസ് ആഞ്ചലസ് സെന്റ്.അൽഫോൻസ സീറോ മലബാർ ദേവാലയത്തിൽ പത്തുദിവസങ്ങളിലായി നടത്തപ്പെട്ട തിരുനാളാഘോഷങ്ങൾക്ക് ഗംഭീരമായ പരിസമാപ്തി. ജൂലൈ 19-ന് ഇടവകവികാരി റവ. ഡോ. സെബാസ്റ്റ്യൻ വലിയപറമ്പിലാണ് തിരുനാളിന് കൊടിയുയർത്തിയത്. തുടർന്നുള്ള തിരുക്കർമ്മങ്ങൾക്ക് റവ. ഫാ. ടോമി കരിയിലക്കുളം മുഖ്യകാർമ്മികത്വം വഹിച്ചു. പിന്നീടുള്ള ദിവസങ്ങളിലെ…