Category: ഇടുക്കി

Auto Added by WPeMatico

അടിമാലിയിൽ പട്ടാപ്പകല്‍ ബന്ധുവിന്റെ വീട് തുറന്ന് ഗ്യാസ്‌കുറ്റികള്‍ മോഷ്ടിച്ച് വില്‍പന; രണ്ടു യുവാക്കള്‍ അറസ്റ്റില്‍

അടിമാലി: പട്ടാപ്പകല്‍ വീടുതുറന്ന് ഗ്യാസ്‌കുറ്റികള്‍ മോഷ്ടിച്ച് വില്‍പന നടത്തിയ യുവാക്കള്‍ അറസ്റ്റില്‍. അടിമാലി അമ്പലപ്പടി മേനോത്ത് ഉണ്ണി എന്നു വിളിക്കുന്ന ഷിനു (38), കോട്ടപ്പാറ കോളനിയില്‍ താമസിക്കുന്ന സ്വാമിനാഥന്‍ (37) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കോട്ടപ്പാറയില്‍ താമസിക്കുന്ന രാജാമണിയുടെ രണ്ട് ഗ്യാസ്…

കട്ടപ്പനയിൽ സ്‌കൂള്‍ വിദ്യാർത്ഥി താമസിച്ച ലോഡ്ജ്  മുറിയില്‍നിന്നും 30,000 രൂപയുടെ പാന്‍മസാല പിടിച്ചെടുത്തു

കട്ടപ്പന: സ്‌കൂള്‍ വിദ്യാര്‍ത്ഥി താമസിച്ചിരുന്ന മുറിയില്‍നിന്നും 30,000 രൂപ വിലമതിക്കുന്ന നിരോധിത പാന്‍ മസാലകള്‍ പിടിച്ചെടുത്തു. കട്ടപ്പന നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് പാന്‍ മസാലകള്‍ കണ്ടെത്തിയത്. സംഭവത്തില്‍ പാന്‍മസാല വില്‍പനയ്ക്ക് സഹായം ചെയ്തിരുന്ന ബീഹാര്‍ സ്വദേശി മുഹമ്മദ് ഹുസ്ബുദീന്‍ മന്‍സൂരി,…

വ്യക്തി വൈരാഗ്യം; അടിമാലി കൊരങ്ങാട്ടിയിൽ ആദിവാസി യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

ഇടുക്കി: അടിമാലി കൊരങ്ങാട്ടിയിൽ ആദിവാസി യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കൊരങ്ങാട്ടി അട്ടിലാനിക്കൽ സ്വദേശി (49) യാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് തലമാലി സ്വദേശി അനീഷി( സിറിയക്ക്)നെ പോലീസ് പിടികൂടി. രണ്ടു പേരും ആദിവാസികളാണ്. ഇന്നലെ രാത്രി 10.30നാണ് സംഭവം. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക്…

സ്വജനപക്ഷപാതത്തിന്റെയും തട്ടിപ്പിന്റെയും പ്രതികാരത്തിന്റെയും അവതാര രൂപമാണ് പിണറായി വിജയനെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പി

ഇടുക്കി: സ്വജനപക്ഷപാതത്തിന്റെയും തട്ടിപ്പിന്റെയും പ്രതികാരത്തിന്റെയും അവതാര രൂപമാണ് പിണറായി വിജയനെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പി. സ്വർണ്ണക്കടത്ത്, ലൈഫ് മിഷൻ, സ്പ്രിഗ്ളർ, എ.ഐ.ക്യാമറ, കെ.ഫോൺ തുടങ്ങിയ എല്ലാ തട്ടിപ്പു പ്രസ്ഥാനങ്ങളിലും പിണറായി ഒളിഞ്ഞു നിൽപ്പുണ്ട്. ഉമ്മൻ ചാണ്ടിക്കും…

മുട്ടം ഐഎച്ച്ആർഡി ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റും ജെആർസിയും സംയുക്തമായി സംഘടിപ്പിച്ച പരിസ്‌ഥിതി വാരാചരണം സമാപിച്ചു

മുട്ടം: മുട്ടം ഐഎച്ച്ആർഡി ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റും ജെആർസിയും സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതി വാരാചരണം സമാപിച്ചു. ജൂൺ 5 ന് സ്കൂൾ പ്രിൻസിപ്പൽ ടെസ്സി ജോസഫ് വൃക്ഷത്തൈ നട്ട് വാരാചരണ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് സ്കൂൾ…

കേരള കോൺഗ്രസ് (ബി) സംസ്ഥാന ജനറൽ സെക്രട്ടറിയും കോടിക്കുളം പഞ്ചായത്ത് മെമ്പറുമായ പോൾസൺ മാത്യുവിന്റെ പിതാവ് വാണിയെകിഴക്കേൽ മാത്യു അബ്രാഹം നിര്യാതനായി

വണ്ടമറ്റം: കേരള കോൺഗ്രസ് (ബി) സംസ്ഥാന ജനറൽ സെക്രട്ടറിയും കോടിക്കുളം പഞ്ചായത്ത് മെമ്പറുമായ പോൾസൺ മാത്യുവിന്റെ പിതാവ് വാണിയെകിഴക്കേൽ മാത്യു അബ്രാഹം (91) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ ത്രേസ്യാക്കുട്ടി വണ്ടമറ്റം മുണ്ടോളിക്കൽ കുടുംബാംഗം. മറ്റു മക്കൾ: എൽസി, സിസ്റ്റർ ആൻസി…