നമ്പി നാരായണന്‍റെ അറസ്റ്റിന് പിന്നാലെ രമണ്‍ ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യാനും ഐബി ശ്രമിച്ചു. അത് നടക്കില്ലെന്ന് ഡിജിപി മധുസൂദനന്‍ ഐബിയോട് പറഞ്ഞു. നിലത്ത് ആഞ്ഞു ചവിട്ടിയാണ് അവർ രോഷം പ്രകടിപ്പിച്ചത്. മുഖ്യമന്ത്രി കെ കരുണാകരന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയെ നേരിട്ടു വിളിച്ചാണ് കേസ് സിബിഐയ്ക്കു കൈമാറാന്‍ ആവശ്യപ്പെട്ടത്. അതോടെ കെട്ടിച്ചമച്ച നുണകഥകൾ പൊളിഞ്ഞു തുടങ്ങി – അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ്
1994 നവംബര്‍ 30. വൈകുന്നേരത്തോടെ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പിനാരായണന്‍റെ വീടിനു മുമ്പില്‍ ഒരു പോലീസ് ജീപ്പ് വന്നു നില്‍ക്കുന്നു. രണ്ട് ഉദ്യോഗസ്ഥര്‍ അതില്‍നിന്നിറങ്ങി. തിരുവനന്തപുരത്ത് വഞ്ചിയൂര്‍ പോലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ് യോഗേഷും എസ്ഐ തമ്പി എസ് ദുര്‍ഗാദത്തും. ഇരുവരും…