ബറോസിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് ചോദിച്ചാൽ ലാലേട്ടൻ മംഗലശ്ശേരി നീലകണ്ഠനാകാതെന്തു ചെയ്യും ? കിരീടവും ദേവാസുരവും ആറാംതമ്പുരാനുമൊക്കെ ചെയ്ത നടനെക്കൊണ്ട് ബാബ കല്യാണിയും പെരുച്ചാഴിയുമൊക്കെ ചെയ്യിച്ചവർ ഇപ്പോഴും ബറോസുകൾ ആവർത്തിക്കുമ്പോൾ പിന്നെന്ത് ചോദിക്കും, ആൻറണീ. സുരേഷ്കുമാറൂം പ്രിയനുമൊക്കെ അകന്നതിന്റെ ലക്ഷണങ്ങൾ കാണാനുണ്ട് ലാലേട്ടനിൽ- ദാസനും വിജയനും
ലാലേട്ടന്റെ ബറോസിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് യു ടൂബർമാരിൽ ആരോ ഒരാൾ കളിയാക്കുന്ന ഭാഷയിൽ ചോദിച്ചപ്പോൾ ലാലേട്ടനിലെ മംഗലശ്ശേരി നീലകണ്ഠൻ തിരിച്ചുവരുന്നതായി നാം കണ്ടു. കേവലം പണം വാരുവാൻ മാത്രമായി ലാലേട്ടനെക്കൊണ്ട് മീശ പിരിപ്പിച്ച മുതലാളി ആന്റണി പെരുമ്പാവൂർ ഇന്നിപ്പോൾ ബറോസിനെപ്പോലെ പെരുമാറുകയാണ്…