Category: കേരളം

അഞ്ച് ജില്ലകളില്‍ ഇടിയോടു കൂടിയ മഴക്ക് സാധ്യത

സംസ്ഥാനത്ത് ചില ജില്ലകലില്‍ അടുത്ത മണിക്കൂറുകളില്‍ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് . മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സില്‍വര്‍ലൈന്‍ കല്ലുകള്‍ പിഴുതെറിഞ്ഞ് യുഡിഎഫ് നേതാക്കള്‍ ജയിലില്‍ പോകും’; സാധാരണക്കാരെ വിടില്ലെന്ന് സതീശന്‍

സില്‍വര്‍ലൈന്‍ പദ്ധതിക്ക് എതിരായ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ സില്‍വര്‍ലൈന്‍ കല്ലുകള്‍ പിഴുതെറിഞ്ഞ് ജയിലില്‍ പോകുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. ജയിലില്‍ പോകാന്‍ യുഡിഎഫ് നേതാക്കള്‍ തയ്യാറാണ്. സാധാരണക്കാരെ ജയിലിലേക്ക് വിടില്ല. പദ്ധതിക്ക് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും…

തിങ്കളാഴ്ച മുതല്‍ ലോറി പണിമുടക്ക് ; ഇന്ധന വിതരണം തടസ്സപ്പെട്ടേക്കും

ലോറി ഉടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഇന്ധന വിതരണം തടസ്സപ്പെട്ടെക്കുമെന്ന മുന്നറിയിപ്പ്. ബി പി സി എൽ, എച്ച് പി സി എൽ കമ്പനികളിലെ സർവീസുകൾ നിർത്തിവയ്ക്കാൻ ലോറി ഉടമകളുടെ തീരുമാനം. രണ്ടു കമ്പനികളിൽ ആയി 600 ൽപരം ലോറികൾ…

പ്രഖ്യാപിച്ച പദ്ധതികള്‍ ഒന്നും കടലാസില്‍ ഒതുങ്ങില്ല; മുഖ്യമന്ത്രി

കഴിഞ്ഞ ദിവസം കണ്ട പ്രതിഷേധങ്ങള്‍ എല്ലാം വികസനത്തിന് എതിരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ പുരോഗതിക്ക് തടസം നില്‍ക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്നും ബിജെപിയും സമാന നിലപാട് സ്വീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.എന്തെല്ലാം നടപ്പിലാക്കും എന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടോ അതെല്ലാം ജനങ്ങളുടെ പിന്തുണയോടെ നടപ്പാക്കും,…

കല്ലുവാരിക്കൊണ്ടുപോയാൽ പദ്ധതിയില്ലാതാകുമോ’? കെ റെയിൽ സമരത്തെ പരിഹസിച്ച് കോടിയേരി

സിൽവർ ലൈൻ വിഷയത്തിൽ തെറ്റിധാരണ പരത്തി കേരളത്തെ കലാപഭൂമിയാക്കാൻ നീക്കം നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കേരളത്തിൽ ഇതാദ്യമായാണ് വികസനപദ്ധതികളെയെല്ലാം എതിർക്കുന്ന ഒരു പ്രതിപക്ഷമെന്ന് കോടിയേരി കുറ്റപ്പെടുത്തി. ‘കോൺഗ്രസ്, ബിജെപി, എസ് ഡി പി ഐ, ജമാ അത്ത്…

ജെബി മേത്തര്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി

ജെബി മേത്തര്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റാണ് ജെബി മേത്തര്‍. സ്ഥാനാർഥിത്വത്തിനു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകാരം നൽകി. ഒരു സീറ്റിലേക്ക് ഡസനിലേറെ പേരുകൾ ഉയർന്നതോടെ ചർച്ചകൾ സമവായമാകാതെ നീണ്ടു പോയിരുന്നു. തുടർന്നാണ് കെപിസിസി പ്രസിഡന്റ്…

ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറില്‍ സോപ്പുപൊടി കലര്‍ത്തി;സമീപത്തെ ഹോട്ടലുകാരന്‍ പിടിയില്‍

പനമരം: വെണ്ണിയോട് ടൗണിലെ ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറില്‍ സോപ്പുപൊടി കലര്‍ത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍.ജനകീയ ഹോട്ടലിന് സമീപത്ത് മറ്റൊരു ഹോട്ടല്‍നടത്തുന്ന വെണ്ണിയോട് കരിഞ്ഞകുന്ന് ബാണമ്പ്രവന്‍ മമ്മൂട്ടി (58) യെയാണ് കമ്പളക്കാട് പോലീസ് അറസ്റ്റുചെയ്തത്.ബുധനാഴ്ചരാവിലെ പമ്പുചെയ്തപ്പോള്‍ വെള്ളം പതഞ്ഞുപൊങ്ങി സോപ്പുപൊടിയുടെ മണം…

കളമശേരിയിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞു; ഒരാളുടെ മൃതദേഹം കണ്ടെടുത്തു, രക്ഷാപ്രവർത്തനം തുടരുന്നു

കളമശേരിയിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞു. കളമശേരി മെഡിക്കൽ കോളേജിന് സമീപം നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രോണിക് സിറ്റിയുടെ നിർമാണപ്രവർത്തനം നടക്കുന്നിടത്താണ് അപകടമുണ്ടായത്. മണ്ണിടിച്ചിലിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. രണ്ട് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മൂന്ന് തൊഴിലാളികൾ ഇനിയും കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. കുഴിയെടുക്കുന്നതിനിടയിൽ മണ്ണ്…

26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് അനന്തപുരിയിൽ തിരി തെളിയും

ഇന്ന് വൈകീട്ട് 6.30ന് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേളയുടെ ഉദ്ഘാടനം നിർവഹിക്കും. ബംഗ്ളാദേശ് ചിത്രം രഹന മറിയം നൂറാണ് ഉദ്ഘാടന ചിത്രം.ഐ എസിന്‍റെ ബോംബാക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട കുർദ്ദിഷ് സംവിധായിക ലിസ ചലാന് ചടങ്ങിൽ മുഖ്യമന്ത്രി സ്പിരിറ്റ് ഓഫ് സിനിമ…

സില്‍വര്‍ലൈന്‍ കല്ലിടലിനിടെ സംഘര്‍ഷം: ചങ്ങനാശേരി മണ്ഡലത്തില്‍ നാളെ ഹര്‍ത്താല്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്നതിനെതിരെ കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയില്‍ ഉടലെടുത്ത സംഘര്‍ഷം തുടരുന്നു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ചങ്ങനാശേരി മണ്ഡലത്തില്‍ നാളെ സംയുക്ത സമര സമിതിയും ബി ജ പിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പോലീസ് അറസ്റ്റ് ചെയ്തവരെ…