Category: കാലാവസ്ഥ

മലമ്പുഴ ഡാം ഷട്ടറുകൾ ഇന്ന് വൈകിട്ട് മൂന്നിന് തുറക്കും

മഴ ശക്തമായതിനെ തുടർന്ന് മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകൾ ഇന്ന് (ജൂലൈ 16 ) വൈകിട്ട് മൂന്നിന് 30 സെന്റീ മീറ്റർ വീതം തുറക്കുമെന്ന് ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. മുക്കൈപ്പുഴ, കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശമുണ്ട്.

53 ശതമാനം അധിക മഴ

സംസ്ഥാനത്ത്‌ വെള്ളിയാഴ്‌ചവരെ സാധാരണയെക്കാൾ 53 ശതമാനം അധിക മഴ ലഭിച്ചു. പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിൽ അധിക മഴ ലഭിച്ചു. കാസർകോട്ടാണ്‌ കൂടുതൽ മഴ (6.6 മി.മീ). സാധാരണയെക്കാൾ 139 ശതമാനം അധികം. കണ്ണൂരിൽ 80 ശതമാനവും വയനാട്ടിൽ 47 ശതമാനവും അധിക…

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസർകോട് ജില്ലകളിൽ തീവ്ര മഴ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് നിലവിലുണ്ട്. ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം,…

കടലാക്രമണ സാധ്യത : തീരദേശങ്ങളില്‍ ഉള്ളവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം

സംസ്ഥാനത്ത് 21 വരെ കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളില്‍ വേലിയേറ്റത്തിന്‍റെ നിരക്ക് സാധാരണയില്‍ കൂടുതലാകാന്‍ സാധ്യത ഉള്ളതിനാല്‍ തീരദേശങ്ങളില്‍ ഉള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. വേലിയേറ്റ സമയങ്ങളില്‍ കൂടുതല്‍ ശക്തമായ മഴ ലഭിക്കുന്ന സാഹചര്യങ്ങളില്‍…

കേരളത്തിൽ ഇന്നും തീവ്രമഴ മുന്നറിയിപ്പ്, വടക്കൻ ജില്ലകളിൽ ശക്തമാകും; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും തീവ്ര മഴ മുന്നറിയിപ്പ്. ഇന്ന് എല്ലാ ജില്ലകളിലും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വടക്കൻ കേരളത്തിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇവിടെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്…

സംസ്‌ഥാനത്ത്‌ പ്രഖ്യാപിച്ചിരുന്ന റെഡ്‌ അലർട്ട്‌ പിൻവലിച്ചു

കനത്ത മ‍ഴയെ തുടര്‍ന്ന് സംസ്ഥാനത്ത് പുറപ്പെടുവിച്ചിരുന്ന റെഡ് അലേർട്ട് പിൻവലിച്ചു. നിലവിൽ ഓറഞ്ചും, യെല്ലോ അലേർട്ടുകൾ മാത്രമാണുള്ളത്‌. സംസ്ഥാനത്ത് മെയ് 16 ന് എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും മെയ് 17ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ,…

തെക്കന്‍ കര്‍ണാടകയ്ക്ക് മുകളില്‍ ചക്രവാതച്ചുഴി; കേരളത്തില്‍ അതിശക്തമായ മഴ തുടര്‍ന്നേക്കും

സംസ്ഥാനത്ത് കനത്ത മഴ തുടരാന്‍ സാധ്യത. തെക്കന്‍ കര്‍ണാടകയ്ക്ക് മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടു. അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റും ശക്തമാണ്. മെയ്‌ 17 മുതൽ 20 വരെ ശക്തമായ / അതിശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. മഴയുടെ പശ്ചാത്തലത്തില്‍…

അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്, ഏഴിടത്ത് ഓറഞ്ച് അലേർട്ട്; സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് (Heavy Rain) സാധ്യത. അഞ്ച് ജില്ലകളിൽ റെഡ് അലേർട്ടാണ് (Red Alert). എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലേർട്ട്. വലിയ അപകടങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ തീവ്ര മഴ സാധ്യതയുള്ളതിനാൽ…

സംസ്ഥാനത്ത് ഇന്ന് കനത്ത മഴ പെയ്യും; 9 ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന് പിന്നാലെ ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ്. ഇടിമിന്നലോടും കാറ്റോടും…

കേരള തീരത്ത് മഴമേഘങ്ങള്‍ക്ക് ഘടനാമാറ്റം, കാലവര്‍ഷം കനക്കുമെന്ന് പഠനം

കേരളതീരം ഉള്‍പ്പടെ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരമേഖലയില്‍ മണ്‍സൂണ്‍ കാലയളവില്‍ മഴപ്പെയ്ത്തിന്റെ സ്വഭാവം മാറുന്നതായി പഠനം. മഴമേഘങ്ങളുടെ ഘടനാമാറ്റമാണിതിന് കാരണം. അതിനാല്‍, കാലവര്‍ഷം കൂടുതല്‍ കനക്കാനാണ് സാധ്യതയെന്ന്, ‘നേച്ചര്‍’ മാഗസിന്റെ പോര്‍ട്ട്ഫോളിയോ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.മണ്‍സൂണ്‍ സീസിണില്‍ രണ്ട് കാലയളവിലായി (1980-1999,…