Author: Sarath Vamozhi

സജി ചെറിയാൻ രാജി വയ്ക്കില്ല,തൽക്കാലം രാജി വേണ്ടെന്ന് പാർട്ടിയിൽ ധാരണ

മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ മന്ത്രി സജി ചെറിയാൻ രാജി വക്കില്ല. മന്ത്രി തൽക്കാലം രാജി വയ‍്‍ക്കേണ്ടതില്ലെന്ന് സിപിഎം അവെയ‍്‍ലബിൾ സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണ. കേസ് കോടതിയിൽ എത്താത്തത് കണക്കിലെടുത്താണ് തീരുമാനം. സിപിഎം അവെ‍യ‍്‍ലബിൾ സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്ത് മടങ്ങുമ്പോൾ,…

ഹൃദയഭേദക കുറിപ്പിലൂടെ മകളുടെ വിയോഗവാർത്ത പങ്കുവച്ച് ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാൻ ലൂണ

ആറു വയസ്സുകാരിയായ മകൾ വിടപറഞ്ഞ വാർത്ത ഹൃദയഭേദകമായ കുറിപ്പിലൂടെ ലോകത്തെ അറിയിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരം അഡ്രിയാൻ ലൂണ. ശ്വാസകോശത്തെയും മറ്റു ആന്തരികാവയങ്ങളുടെ പ്രവർത്തനത്തെയും ഗുരുതരമായി ബാധിക്കുന്ന ‘സിസ്റ്റിക് ഫൈബ്രോസിസ്’ ബാധിച്ചാണ് ലൂണയുടെ മകൾ ജൂലിയേറ്റ ഇക്കഴിഞ്ഞ ഏപ്രിലിൽ വിടപറഞ്ഞത്. കഴിഞ്ഞ…

എ.കെ.ജി സെന്റർ ആക്രമണം ആസൂത്രിതമെന്ന് മുഖ്യമന്ത്രി, പ്രതിയെ പിടിക്കുക തന്നെ ചെയ്യും

എകെജി സെന്റർ ആക്രമണത്തെ അപലപിക്കാൻ പ്രതിപക്ഷം തയ്യാറാകാത്തതിൽ ആശ്ചര്യമെന്ന് മുഖ്യമന്ത്രി. നടന്നത് തെറ്റാണെന്ന് പറയാനുള്ള സൗമനസ്യം പോലും കാണിച്ചില്ല. പകരം, ഇ.പി.ജയരാജനാണ് ആക്രമണം നടത്തിയതെന്നാണ് കെപിസിസി പ്രസിഡന്റെ കെ.സുധാകരൻ ആരോപിച്ചത്. ഇത്തരം മാനസികാവസ്ഥ എങ്ങനെ ഉണ്ടാകുന്നതാണെന്ന് അടിയന്തര പ്രമേയ ചർച്ചയുടെ മറുപടിക്കിടെ…

സംസ്ഥാനത്ത് വീണ്ടും മാസ്‍ക് നിർബന്ധമാക്കി, പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും മാസ്‍ക് ധരിച്ചില്ലെങ്കിൽ കേസ്

സംസ്ഥാനത്ത് വീണ്ടും മാസ്‍ക് നിർബന്ധമാക്കി. പൊതുസ്ഥലങ്ങളിലും ആൾക്കൂട്ടത്തിനിടയിലും ജോലി സ്ഥലത്തും മാസ്‍ക് നിർബന്ധമാണ്. വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും മാസ്‍ക് ധരിക്കണം. മാസ്ക് ധരിക്കാതെ എത്തുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും സർക്കാർ പുറത്തിറക്കിയ ഉത്തരവിലുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് ഇക്കാര്യം വ്യക്തമാക്കി സർക്കുലർ ഇറക്കിയത്.…

മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ടി ശിവദാസ മേനോന്‍ അന്തരിച്ചു

മുന്‍മന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ ടി ശിവദാസ മേനോന്‍ (90) അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതമുണ്ടാകുകയും രാവിലെ 11.30ഓടെ മരണപ്പെടുകയുമായിരുന്നു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ അദ്ദേഹം സി പി എം…

അഗ്‌നിപഥിനെതിരേ പ്രതിഷേധം ആളിക്കത്തുന്നു; ബീഹാറില്‍ ഇന്നും ട്രെയിനുകള്‍ക്ക് തീയിട്ടു, കല്ലേറ്

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദിഷ്ട അഗ്‌നിപഥ് പദ്ധതിക്കെതിരേ രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തുന്നു. സായുധസേനകളില്‍ യുവാക്കള്‍ക്ക് നാലുവര്‍ഷത്തേക്ക് ഹ്രസ്വകാലനിയമനം നല്‍കുന്ന പദ്ധതിക്കെതിരേ പ്രതിഷേധിക്കുന്നവര്‍ ഇന്നും ട്രെയിനുകള്‍ക്ക് തീയിട്ടു. ബിഹാറില്‍ രണ്ട് ട്രെയിനുകള്‍ക്ക് തീയിട്ട പ്രതിഷേധക്കാര്‍ സ്റ്റേഷനുകളില്‍ കല്ലേറ് നടത്തുകയും റെയില്‍വേ ജീവനക്കാരെ ആക്രമിക്കുകയും ചെയ്തു.…

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 99.26 % വിജയം; 44,363 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ്

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു. സെക്രട്ടേറിയേറ്റിലെ പി.ആര്‍ ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിദ്യഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 4,26,469 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ 4,23,303 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 99.26ആണ് ഇത്തവണത്തെ എസ്എസ്എല്‍സി…

സർക്കാർ സേവനങ്ങൾ അവകാശമാണ് ഔദാര്യമല്ല:കെട്ടിക്കിടക്കുന്ന ഫയലെല്ലാം മൂന്ന് മാസത്തിനകം തീർപ്പാക്കണമെന്ന് മുഖ്യമന്ത്രി

സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലെല്ലാം മൂന്ന് മാസത്തിനകം തീർപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ഓഫീസുകളിൽ നീതി പൂർവ്വവും സുതാര്യവും വേഗത്തിലും ഉള്ള നടപടി വേണമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ജനങ്ങളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. വില്ലേജ് ഓഫീസ് മുതൽ…

എ ഐ സി സി ആസ്ഥാനത്ത് വന്‍ പ്രതിഷേധം

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ തുടര്‍ച്ചയായി മൂന്നാം ദിനവും എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റ് ചോദ്യം ചെയ്യുന്നതിനിടെ എ ഐ സി സി ആസ്ഥാനത്ത്‌ ഇന്നും വന്‍ പ്രതിഷേധം, ആദ്യം മഹിളാ കോണ്‍ഗ്രസും പിന്നീട് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധവുമായി റോഡിലേക്ക് ഇറങ്ങുകയായിരുുന്നു. പോലീസ്…

മുഖ്യമന്ത്രിയുടെ രാജിക്കായി ഇന്നും അയവില്ലാത്ത പ്രതിഷേധം

മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടും കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിലും പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിപക്ഷ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഇന്നും പ്രതിഷേധം. വിളപ്പില്‍ശാലയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.…