ഡല്‍ഹി:കേരളത്തെ അവഗണിച്ച്  മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം പൂര്‍ത്തിയായി. നേരത്തെ 4.55 ലക്ഷം കോടി രൂപയായിരുന്ന പ്രതിരോധ ചെലവ് 4.56 ലക്ഷം കോടി രൂപയായി നിശ്ചയിച്ചിട്ടുണ്ട്. വിദേശ സ്ഥാപനങ്ങള്‍ക്കായുള്ള കോര്‍പ്പറേറ്റ് ടാക്സ് 35 ശതമാനമാക്കി കുറച്ചു. അതെസമയം വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം വരെയുള്ളവര്‍ക്ക് നികുതിയില്ല. 
പുതിയ നികുതി സമ്പ്രദായത്തില്‍ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50,000 ത്തില്‍ നിന്നും 75,000 ആക്കി ഉയര്‍ത്തി. മൂന്ന് ലക്ഷം രൂപ വരെ നികുതിയില്ല. 3-7 ലക്ഷം വരെ അഞ്ച് ശതമാനം നികുതി ചുമത്തും. 7-10 ലക്ഷം വരെ പത്ത് ശതമാനം നികുതി. 10 മുതല്‍ 12 ലക്ഷം വരെ 15 ശതമാനമാണ് നികുതി. 12-15 ലക്ഷം വരെ 20 ശതമാനവും 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമാണ് നികുതി.
ലോക്‌സഭയില്‍ എന്‍ഡിഎ സര്‍ക്കാരിനെ നിലനിര്‍ത്തുന്ന ജെഡിയുവിനെയും തെലുങ്കുദേശത്തെയും പിണക്കാതെയായിരുന്നു നിര്‍മ്മലാ സീതാരാമന്റെ ബജറ്റ് പ്രഖ്യാപനങ്ങള്‍.
കേന്ദ്രബജറ്റ് ആന്ധ്രയ്ക്കും ബിഹാറിനും പ്രത്യേക പരിഗണനയാണ് നല്‍കിയിരിക്കുന്നത്. ആന്ധ്രപ്രദേശന് പ്രത്യേക ധനസഹായം പ്രഖ്യാപിച്ചപ്പോള്‍ ബിഹാറിന് കൂടുതല്‍ മെഡിക്കല്‍ കോളേജുകളും വിമാനത്താവളങ്ങളും അനുവദിച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *