അബുദാബി ഭരണാധികാരിയും യു.എ.ഇ പ്രസിഡന്റുമായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് (73) അന്തരിച്ചു. യു.എ.ഇ യുടെ ചരിത്രത്തിലെ രണ്ടാമത്തെ പ്രസിഡനറും അബുദാബിയുടെ 16 മത് ഭരണാധികാരിയുമാണ് അദ്ദേഹം.2004 നവംബര്‍ 3 മുതല്‍ യു.എ.ഇ പ്രസിഡന്റായിരുന്നു. രാജ്യത്ത് 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു.