ബംഗുളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ മണ്ണിനടിയിലായ അർജുനായുള്ള തിരച്ചിലിന് കരസേന എത്തുന്നു. നാളെ രാവിലെ ആറരക്ക് ആരംഭിക്കുന്ന രക്ഷാപ്രവർത്തനത്തിൽ എൻഡിആർഎഫ്, എസ്ആർഡിഎഫ് സംഘങ്ങൾക്കൊപ്പം കരസേനയും തെരച്ചിലിനിറങ്ങും.
കേരളത്തിൽ നിന്നുള്ള വലിയ സമ്മർദ്ദത്തിന്റെ പശ്ചാത്തലത്തിലാണ് കരസേനയെ നിയോഗിക്കുന്നത്. അതേസമയം, രക്ഷാപ്രവർത്തനത്തിലെ അനാസ്ഥയ്ക്കെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.
അതേസമയം, രണ്ടാംഘട്ട റഡാർ പരിശോധനയിൽ ഒരു സിഗ്നൽകൂടി ലഭിച്ചു. ആകെ നാല് സിഗ്നലുകളാണ് ലഭിച്ചത്. ജിപിഎസ് പോയിന്റിനു മുകളിലാണ് സിഗ്നൽ.
ആദ്യഘട്ട പരിശോധനയിൽ മൂന്നു സിഗ്നലുകൾ ലഭിച്ചിരുന്നു. മംഗളൂരുവിൽ നിന്ന് എത്തിച്ച അത്യാധുനിക റഡാർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇതുവരെ മണ്ണിനടിയിൽ നിന്നും ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് സൂചന. സൂറത്കൽ എൻഐടി സംഘമാണ് പരിശോധന നത്തുന്നത്.