സ്റ്റട്ട്‌ഗാർട്ടിന്റെ EQ പോർട്ട്‌ഫോളിയോയിൽ നിന്ന് ഇന്ത്യൻ നിരത്തുകളിലേക്ക് എത്തുന്ന ഏറ്റവും പുതിയ മോഡൽ EQE എസ്‌യുവി ആണ്. ഇന്ത്യയ്‌ക്കായുള്ള പുതിയ മെർസിഡീസ് EQE എസ്‌യുവിയിൽ, ഒറ്റ നോട്ടത്തിൽ തന്നെ മെർക്കിന്റെ EQ ഇലക്ട്രിക് ബ്രാൻഡിൽ നിന്നുള്ള എല്ലാ എക്സ്റ്റീരിയർ ഡിസൈൻ ഹൈലൈറ്റുകളും ഈ ഇലക്ട്രിക് ലക്ഷ്വറി എസ്‌യുവിക്ക് ചുറ്റും നോക്കുമ്പോൾ മനസിലാക്കാൻ സാധിക്കും.
ഫോക്‌സ് ഗ്രില്ലിന് മുകളിലായി അഡാപ്റ്റീവ് ഹൈ ബീം സെറ്റപ്പ് ഫീച്ചർ ചെയ്യുന്ന ഡിജിറ്റൽ ലൈറ്റ് എൽഇഡി ഹെഡ്‌ലൈറ്റുകളും അവയെ കണക്ട് ചെയ്തിരിക്കുന്ന ഒരു ലൈറ്റ്ബാറും കാണാം. കൂടാതെ ഡോർ ഹാൻഡിലുകളിലും വിൻഡോ സറൗണ്ടിലും തിളങ്ങുന്ന ക്രോം എലമെന്റുകൾ, വലതുവശത്തെ പിൻ വീൽ ആർച്ചിന് തൊട്ടുമുകളിലുള്ള ചാർജിംഗ് പോർട്ട് എന്നിവയാണ് പ്രധാന സവിശേഷതകൾ.
മെർസിഡീസ് EQE -യുടെ പിൻഭാഗത്ത്, റൂഫിൽ പ്ലേസ് ചെയ്തിരിക്കുന്ന ചെറിയ സ്‌പോയിലർ, ഹൈ മൗണ്ട് ബ്രേക്ക് ലൈറ്റിനൊപ്പം EQ ലൈനപ്പ്-നിർദ്ദിഷ്ട 3D ഹെലിക്‌സ് കണക്റ്റഡ് ടെയിൽലൈറ്റുകൾ എന്നിവ പോലുള്ള ഡിസൈൻ ഹൈലൈറ്റുകൾ ഉൾപ്പെടുന്നു. ടെയിൽലൈറ്റുകൾക്ക് താഴെ ത്രീ പോയിന്റഡ് സ്റ്റാർ ബാഡ്ജ് നൽകിയിരിക്കുന്നു, ബൂട്ട് ആക്സസ് ചെയ്യുന്നതും ഇത് ഉപയോഗിച്ചാണ്.
EQE എസ്‌യുവിയുടെ സീറ്റുകളിൽ ഇരിക്കുന്നത് തികച്ചും സന്തോഷകരമായ ഒരു ഫീൽ ആണ്. വെന്റിലേറ്റഡ് ഫ്രണ്ട് കംഫർട്ട് സീറ്റുകൾ നമ്മെ തണുപ്പിക്കുകയും മികച്ച ലംബർ സപ്പോർട്ട് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. മസാജ് ഫംഗ്‌ഷനോടൊപ്പം, തിരക്കേറിയ ജോലി കഴിഞ്ഞുള്ള ഡ്രൈവ് പോലും ഒരു ആശ്വാസകരമായ യാത്രയാക്കി മാറ്റുന്നു.