അമല പോളും ആസിഫ് അലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുത്തന്‍ പടമാണ് ലെവല്‍ ക്രോസ്. ആസിഫ് തന്റെ പ്രിയപ്പെട്ട കൂട്ടുകാരനാണെന്നും ഒരു വിഷമഘട്ടം അദ്ദേഹം കൈകാര്യം ചെയ്യുന്നത് കണ്ടപ്പോള്‍ അഭിമാനമാണ് തോന്നുന്നതെന്നും അമല പറയുന്നു. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഒരു കോളേജില്‍ നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമല.
”എന്റെ സഹതാരവും ബെസ്റ്റ് ഫ്രണ്ടുമാണ് ആസിഫ് അലി. എല്ലാവര്‍ക്കും അറിയുന്നത് പോലെ അദ്ദേഹത്തിനൊരു മോശം അനുഭവമുണ്ടായി. അദ്ദേഹം അത് കൈകാര്യം ചെയ്തതില്‍ ഞാന്‍ വളരെയധികം അഭിമാനിക്കുന്നു. നമ്മുടെ ജീവിതത്തില്‍ ഇതുപോലെ പ്രതീക്ഷിക്കാത്ത പല സാഹചര്യങ്ങളും ഉണ്ടാകാം.
ആളുകള്‍ ചിലപ്പോള്‍ നമ്മളെ വലിച്ചു താഴെയിട്ടേക്കാം. അങ്ങനെ എന്തും സംഭവിക്കാം. അതെങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് കാര്യം. ആസിഫ് അത് മനോഹരമായി ചെയ്തു. ഞാനതില്‍ അഭിമാനിക്കുന്നു. എനിക്ക് ഏറ്റവും പ്രിയപ്പെട്ട സഹനടന്മാരില്‍ ഒരാളാണ് ആസിഫ്…”