ഡൽഹി: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ റെക്കോർഡ് സ്കോറിട്ട് ദക്ഷിണാഫ്രിക്ക.
ലോകകപ്പ് ചരിത്രത്തിലെ തന്നെ ഉർന്ന ടീം സ്കോറിലേക്കാണ് ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ ബാറ്റു വീശിയത്. നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 428 റണ്‍സാണ് ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത്.
എയ്ഡൻ മാർക്രം, വാൻ ഡെർ ഡ്യൂസൻ, ക്വിന്റണ്‍ ഡി കോക്ക് എന്നിവരുടെ സെഞ്ചുറികളുടെ മികവിലാണ് ദക്ഷിണാഫ്രിക്ക റിക്കാർഡ് ബുക്കിലിടം നേടിയത്.
ഇതോടെ 2015 ലോകകപ്പിൽ ഓസ്ട്രേലിയ അഫ്ഗാനിസ്ഥാനെതിരേ നേടിയ 417 റണ്‍സിന്റെ റിക്കാർഡ് തകർന്നു.