അകത്തും പുറത്തും ഗംഭീര മാറ്റങ്ങളുമായാവും സ്വിഫ്റ്റ് നാലാം തലമുറയിലേക്ക് ചേക്കേറുക. എങ്കിലും നിലവിലെ മോഡലുമായി ചെറിയ സാമ്യങ്ങളൊക്കെ ഹാച്ച്ബാക്കിനുണ്ടേ. പക്ഷേ കൂടുതലും മാറ്റങ്ങളാണ് കാണാനാവുക. നിലവിലുള്ള സ്വിഫ്റ്റിനെ അപേക്ഷിച്ച് വരാനിരിക്കുന്ന നാലാം തലമുറ സ്വിഫ്റ്റിനെക്കുറിച്ചുള്ള ശ്രദ്ധേയമായ ചില അപ്‌ഡേറ്റുകൾ എന്തെല്ലാമെന്ന് നോക്കാം.
നിലവിലെ മോഡലിന്റെ അടിസ്ഥാന രൂപം അതേപടി നിലനിർത്തിയാണ് കൺസെപ്റ്റ് കാറിനും സുസുക്കി രൂപംകൊടുത്തിരിക്കുന്നത്. മെഷ് പോലെയുള്ള ഇൻസെർട്ടുകളോട് കൂടിയ പുതിയ ബ്ലാക്ക്ഡ്-ഔട്ട് ഗ്രിൽ ഫീച്ചർ ചെയ്യുന്ന റീഡിസൈൻ ചെയ്‌ത മുൻവശമാണ് അവയിൽ ഏറ്റവും പ്രധാനപ്പെട്ടത്.
പുതിയ ബലേനോ, ബ്രെസ, ഫ്രോങ്ക്സ്, ഗ്രാൻഡ് വിറ്റാര എന്നീ മോഡലുകൾക്ക് സമാനമായ ഡിസൈനാണ് പുത്തൻ സ്വിഫ്റ്റിന്റെ അകത്തളത്തിലും കാണാനാവുക. ഫ്രീസ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേ ഉൾപ്പെടെ വരാനിരിക്കുന്ന സ്വിഫ്റ്റിന്റെ ക്യാബിനിനുള്ളിൽ കൂടുതൽ പ്രധാന അപ്‌ഡേറ്റുകൾ കാണാം.
പുതുതലമുറ സ്വിഫ്റ്റിന് 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേയോടെയാണ് വരുന്നത്. അത് വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ സപ്പോർട്ട് ചെയ്യും. കാറിൽ ബ്ലൈൻഡ്-സ്‌പോട്ട് മോണിറ്റർ സജ്ജീകരിക്കുമെന്ന് ക്യാമറകളുള്ള ബ്ലാക്ക്-ഔട്ട് ഒആർവിഎമ്മുകളായിരിക്കും സുസുക്കി സമ്മാനിക്കുക.