കുവൈറ്റ്: ധാർമ്മിക മൂല്യങ്ങൾ ഉയത്തി പിടിക്കുന്ന മനുഷ്യർക്കേ സമൂഹത്തെ നന്മയിലേക്ക് നയിക്കാൻ കഴിയൂ എന്ന് മുക്കം മുഹമ്മദ് കോയ സഖാഫി പറഞ്ഞു.
ഇന്ത്യൻ സുന്നി ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച മീലാദ് സംഗമത്തിൽ ‘മാനുഷിക മൂല്യങ്ങൾക്ക് മുത്തുനബിയിൽ മാതൃക’ എന്നവിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു മുഹമ്മദ് കോയ സഖാഫി. മനുഷ്യ നന്മയുടെ വിളനിലമാണ് വിശുദ്ധ നബി എന്നും സഖാഫി പറഞ്ഞു.
സയ്യിദ് ആറ്റക്കോയ തങ്ങൾ അധ്യക്ഷ വഹിച്ചു. സൈതലവി സഖാഫി യോഗം ഉദ്ഘാടനം ചെയ്തു. അഫ്സൽ മാഹിരി സലീം സാഹിബ് അബ്ദുല്ലത്തീഫ് മുസ്‌ലിയാർ സിദ്ദീഖ് പൊന്നാനി അബ്ദുല്ല വാവാട് എന്നിവർ ആശംസ പ്രസംഗം നടത്തി.