മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സാനിയ ഇയ്യപ്പൻ. വെള്ള നിറത്തിലുള്ള ഗൗണിലുള്ള സാനിയയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു.
ലോങ് ഗൗണാണ് സാനിയ സ്റ്റൈൽ ചെയ്തത്. നിറയെ സ്റ്റോൺ വർക്ക് ചെയ്തിട്ടുണ്ട്. വസ്ത്രത്തിന്റെ നെക് ലൈനിൽ ഒരു നെക്ലേസ് ഡിഡൈൻ നൽകിയിട്ടുണ്ട്. സിൽവർ നിറത്തിലുള്ള ഹീൽസ് പെയർ ചെയ്തു. ആക്സസറീസൊന്നും ചൂസ് ചെയ്തിട്ടില്ല.
വേവി ഹെയർസ്റ്റൈലും പുരികത്തിനും ചുണ്ടിനും ഹൈലൈറ്റ് നൽകിയുള്ള മേക്കപ്പും സാനിയയ്ക്ക് ഗ്ലാമറസ് ലുക്ക് നൽകി. പുത്തൻ ചിത്രത്തിന് കമന്റുകളുമായി നിരവധി പേരാണ് എത്തുന്നത്.