ഡല്‍ഹി: മണിപ്പൂരിലെ ഇന്റര്‍നെറ്റ് നിരോധനം ഒക്ടോബര്‍ 11 വരെ നീട്ടിയതായി പോലീസ് അറിയിച്ചു. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ അശാന്തിയും അക്രമ സംഭവങ്ങളും വീണ്ടും ഉണ്ടായ സാഹചര്യത്തിലാണ് തീരുമാനം.
അക്രമം പ്രോത്സാഹിപ്പിക്കാനും വിദ്വേഷ പ്രസംഗം നടത്താനും സോഷ്യല്‍ മീഡിയ ഉപയോഗിക്കപ്പെടുമെന്ന ആശങ്കയുണ്ടെന്ന് മണിപ്പൂര്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.
”ജനങ്ങളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്ന ചിത്രങ്ങള്‍, വിദ്വേഷ പ്രസംഗങ്ങള്‍, വിദ്വേഷ വീഡിയോ സന്ദേശങ്ങള്‍ എന്നിവ പ്രചരിപ്പിക്കുന്നതിന് ചില സാമൂഹിക വിരുദ്ധര്‍ സോഷ്യല്‍ മീഡിയ വ്യാപകമായി ഉപയോഗിക്കുമെന്ന് ആശങ്കയുണ്ട്.
ഇത് സംസ്ഥാനത്തെ ക്രമസമാധാന നിലയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും.’- സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറഞ്ഞു. 
”സുരക്ഷാ സേനയുമായുള്ള പൊതുജനങ്ങളുടെ ഏറ്റുമുട്ടല്‍, ജനപ്രതിനിധികള്‍ക്കെതിരെ ആള്‍ക്കൂട്ട ആക്രമണം നടത്താന്‍ ശ്രമിക്കുന്നത്, പോലീസ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ പ്രതിഷേധം തുടങ്ങിയ ആക്രമണങ്ങള്‍ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.”- ഉത്തരവില്‍ പറയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *