ന്യൂ ഡൽഹി: സഫ്ദർ ജംഗ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇക്ലാഷിന് ഡൽഹി മലയാളി സംഘത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീല്‍ ചെയര്‍ സമ്മാനിച്ചു. രണ്ടു വർഷങ്ങൾക്കുമുമ്പ് ഗുഡ്ഗാവിൽ നടന്ന ഒരു ബൈക്ക് അപകടത്തെിന്റെ തുടര്‍ ചികിത്സയിലാണ് ഇക്ലാഷ്.
വിദഗ്ദ്ധ ചികിത്സയ്ക്കുള്ള എല്ലാ ക്രമീകരണങ്ങളും ഡിഎംഎസ് ടീം സഫ്ദർജംഗ് ഹോസ്പിറ്റൽ സീനിയർ നഴ്സിംഗ് ഓഫീസർ ബിജി മനോജിന്റെ സഹായത്തോടെയാണ് നിറവേറ്റിയത്. ഡിഎംഎസ് പ്രസിഡന്റ് കെ സുന്ദരേശൻ, ഡൽഹി ശ്രീനാരായണ കേന്ദ്ര വൈസ് പ്രസിഡന്റ് ജി ശിവശങ്കരൻ എന്നിവർ സഫ്ദർ ജംഗ് ആശുപത്രിയിലെത്തിയാണ് വീല്‍ ചെയര്‍ ഇക്ലാഷിന് കൈമാറിയത്.
ഡൽഹി മലയാളി സംഘം ഭാവിയിലും ഇത്തരം പ്രവർത്തനങ്ങൾ തുടരുമെന്ന് പ്രസിഡന്റ് കെ സുന്ദരേശൻ അറിയിച്ചു.