ഡൽഹി: പാരീസ് ഒളിമ്പിക്‌സില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്ന 117 കായിക താരങ്ങളുടേയും 140 സപ്പോർട്ട് സ്റ്റാഫുകളുടേയും ലിസ്റ്റ് പുറത്തിറക്കി.
ഇന്ത്യന്‍ ഒളിമ്പിക്‌ അസോസിയേഷനാണ് പട്ടിക പുറത്ത് വിട്ടത്. ഷോട്ട്പുട്ട് താരം അഭ കത്വയുടെ പേരാണ് പട്ടികയില്‍ ശ്രദ്ധേയമായ അഭാവം.
ലോക റാങ്കിങ്‌ ക്വാട്ടയിലൂടെ പാരീസ് ഒളിമ്പിക്‌സിനുള്ള യോഗ്യത നേടാന്‍ താരത്തിന് കഴിഞ്ഞിരുന്നു. അഭയെ എന്തുകൊണ്ട് ഒഴിവാക്കിയെന്ന കാര്യത്തില്‍ ഐഒഎ വിശദീകരണം നല്‍കിയിട്ടില്ല.
അത്‌ലറ്റിക്‌സില്‍ ആകെ 29 താരങ്ങളാണ് മത്സരിക്കുക. (11 സ്‌ത്രീകളും 18 പുരുഷന്മാരും), ഷൂട്ടിങ്ങില്‍ 21 പേരും ഹോക്കിയില്‍ 19 പേരുമുണ്ടാകും. ടേബിൾ ടെന്നീസില്‍ എട്ട് കളിക്കാർ രാജ്യത്തെ പ്രതിനിധീകരിക്കും.
രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ പി വി സിന്ധു ഉൾപ്പെടെ ഏഴ് മത്സരാർഥികളാണ് ബാഡ്‌മിന്‍റണിൽ മത്സരിക്കുന്നത്.
ഗുസ്‌തി, അമ്പെയ്ത്ത്, ബോക്‌സിങ് എന്നിവയില്‍ ആറ് പേര്‍വീതമാണ് ഇന്ത്യയ്‌ക്കായി ഇറങ്ങുന്നത്. ഗോൾഫ് (നാല്), ടെന്നീസ് (മൂന്ന്), നീന്തൽ (രണ്ട്), തുഴച്ചില്‍ (രണ്ട്) പേര്‍ മത്സരിക്കും. അശ്വാഭ്യാസം (ഇക്വിസ്ട്രിയൻ), ജൂഡോ, റോവിങ്, ഭാരോദ്വഹനം എന്നിവയില്‍ ഒരോ താരങ്ങളാണുള്ളത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed