മരണകാരണമായേക്കാവുന്ന അതിമാരക വൈറസ് ആണ് ചന്ദിപുര വൈറസ്. ​വെസികുലോവൈറസ് ജനുസ്സിലെ ഒരു തരം ആർബോവൈറസാണ് ചന്ദിപുര വൈറസ്. 1965ൽ മഹാരാഷ്ട്രയിലെ ചന്ദിപുര ഗ്രാമത്തിലാണ് ഈ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞത്. 
ഇത് പ്രധാനമായും മണൽ ഈച്ചയുടെ കടി ഏൽക്കുന്നതിലൂടെയാണ് വൈറസ് മനുഷ്യരിലേക്ക് പകരുന്നത്.ഇത് പകർച്ചവ്യാധിയല്ല, കൊതുകുകൾ, സാൻഡ്‌ഫ്ലൈകൾ തുടങ്ങിയ രോഗാണുക്കൾ വഴി പകരുന്നതായി സാംക്രമിക രോഗ വിദഗ്ധൻ. പ്രധാനമായും ഒമ്പത് മാസം മുതൽ 14 വയസുവരെയുള്ള കുട്ടികളെയാണ് ഇത് കൂടുതലായും ബാധിക്കുന്നതെന്ന് ആരോ​ഗ്യമന്ത്രി വ്യക്തമാക്കി. വൈറസ് ബാധയെ തുടർന്ന് കുട്ടികൾക്ക് പനി, തലവേദന എന്നിവ ഉണ്ടാകാം. 
കടുത്ത പനിവയറു വേദനഛർദ്ദി
ചന്ദിപുര വൈറസിൻ്റെ ലക്ഷണങ്ങൾ കണ്ട് ചികിത്സിച്ചില്ലെങ്കിൽ അത് അങ്ങേയറ്റം അപകടകരവും മാരകവുമാണ്.ചന്ദിപുര വൈറസ് കുട്ടികളെയാണ് കൂടുതലായും ബാധിക്കുന്നതെന്ന് ഡോക്ടർ അറോറ പറയുന്നു. ഇത് സാധാരണയായി 9 മാസം മുതൽ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികളെ ബാധിക്കുന്നു.
പരിസര ശുചിത്വം പാലിക്കുകയെന്നതാണ് ഇതിനെ പ്രതിരോധിക്കുന്നതിനുള്ള പ്രധാന കാര്യങ്ങളിലൊന്ന്.  വൃത്തിഹീനമായ ചുറ്റുപാടുകൾ വൈറസ് വാഹകരായ ജീവികളുടെ വളർച്ചയ്ക്കും വൈറസ് ബാധ വർധിക്കുന്നതിനും കാരണമാകും. ചന്ദിപ്പുര വൈറസ് കൂടുതലായും ബാധിക്കുന്നത് മാലിന്യം അടിഞ്ഞുകൂടിയിരിക്കുന്ന പ്രദേശങ്ങളിലാണ്. അതിനാൽ, പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുക. കുട്ടികളെ മാലിന്യം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളിൽ നിന്ന് അകറ്റി നിർത്തുകയും വേണം.
‘ കുട്ടികൾക്ക് വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. കുട്ടികളിൽ മസ്തിഷ്‌കജ്വരം ഉൾപ്പെടെയുള്ള ഗുരുതരമായ രോഗലക്ഷണങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന ഇന്ത്യയിൽ പുതുതായി കണ്ടെത്തിയ ഒരു രോഗാണുവാണ് ചന്ദിപുര വൈറസ്. വൈറസ് പിടിപെടുന്ന കുട്ടികളിൽ മാനസികാവസ്ഥയിൽ മാറ്റം വരുത്തിയേക്കാം.15 വയസ്സിന് താഴെയുള്ള കുട്ടികളെയാണ് ഇത് കൂടുതലായി ബാധിച്ചിരിക്കുന്നത്. 

By admin

Leave a Reply

Your email address will not be published. Required fields are marked *