കൊച്ചി: മാലിന്യം നീക്കംചെയ്യുന്നതിനിടെ ആമയിഴഞ്ചാന്‍ തോട്ടില്‍ വീണു തൊഴിലാളി മരിച്ച സംഭവം നിര്‍ഭാഗ്യകരമെന്ന് ഹൈക്കോടതി. ഇത് പരസ്പരം പഴിപറയാനുള്ള സമയമല്ല. ആമയിഴഞ്ചാൻ തോട്ടിൽനിന്ന് എത്രയും വേഗം മാലിന്യം നീക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
മാലിന്യപ്രശ്‌നത്തില്‍ കോടതി അമിക്കസ്‌ക്യൂറിയെ നിയമിച്ചു. തോടും സംഭവസ്ഥലവും സന്ദര്‍ശിച്ച ശേഷം വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ അമിക്കസ്‌ക്യൂറിയോട് കോടതി ആവശ്യപ്പെട്ടു.
റെയിൽവേ, തിരുവനന്തപുരം കോർപറേഷൻ, സംസ്ഥാന സർക്കാർ എന്നിവർ അടുത്തതവണ കേസ് പരിഗണിക്കുന്ന ജൂലൈ 26ന് മുൻപു റിപ്പോർട്ട് സമർപ്പിക്കണമെന്നും ജസ്റ്റിസുമാരായ ബെച്ചു കുര്യൻ തോമസ്, പി.ഗോപിനാഥ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.