തിരുവനന്തപുരം: സ്പോർട്ട് സ്കൗൺസിലിൽ നിന്നും വിരമിച്ച ജീവനക്കാർക്ക്, പ്രതിമാസ പെൻഷനും, പെൻഷൻ ആനുകൂല്യങ്ങളും വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ചു കൊണ്ട്
സ്പോർട്സ് കൗൺസിൽ പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ ആഫീസ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഒളിമ്പ്യൻ ഓമനകുമാരി.
കേരള സ്റ്റേറ്റ് സ്പോർട്ട്സ് കൗൺസിലിന്റെ സെക്രട്ടേറിയറ്റിന്റെ പടിഞ്ഞാറുവശത്തുള്ള പ്രധാന കവാടവും, സെൻട്രൽ സ്റ്റേഡിയത്തിലേക്കുള്ള കിഴക്കുവശത്തെ കവാടവുമാണ് രാവിലെ ഏഴരക്കു തന്നെ സ്പോർട്ട്സ് കൗൺസിൽ പെൻഷൻ കാർ ഉപരോധിച്ചത്.തികച്ചും സമാധാന മാർഗ്ഗത്തിലായിരുന്നു ഉപരോധ സമരം.
2014 മുതൽ പെൻഷൻ പറ്റിയവരുടെ പെൻഷൻ ആനുകൂല്യങ്ങൾ , പത്താം ശമ്പള കമ്മീഷൻ കുടിശിഖകൾ, പതിനൊന്നാം ശമ്പള കമ്മീഷൻ ശുപാർശകൾ, ക്ഷാമബത്ത കുടിശിഖകൾ, | മുടക്കം കൂടാതെയുള്ള പ്രതിമാസ പെൻഷൻ, മെഡി സെപ് എന്നിവ യുദ്ധകാലാടിസ്ഥാനത്തിൽ അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ടായിരുന്നു ഉപരോധസമരം .
ഹൃദയ രോഗികൾ വാത രോഗികൾ, കാൻസർ രോഗികൾ , പെൻഷൻ ഒന്നു കൊണ്ടു മാത്രം കുടുംബം പുലർത്തുന്നവർ
തുടങ്ങി ദുരിതപൂർണ്ണമായ ജീവിതം നയിക്കുന്ന ഇവർ ഒരു കാലത്ത് കായിക കേരളത്തിന്റെ യശ്ശസ് ദേശീയ അന്തർദ്ദേശീയ തലത്തിൽ പ്രോജ്ജ്വലിപ്പിച്ച കായിക പരിശീലകരും, സർവ്വവിധ പിന്തുണയും നലകിയ കൗൺസിൽ ജീവനക്കാരും, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട നടത്തിയ കായിക താരങ്ങളുടെ പരിശീലകരുമാണ് പരോധ സമരത്തിൽ പങ്കെടുത്തത്. ഇവരുടെ ഒറ്റപ്പെട്ട ശബ്ദം കേൾക്കാതെ പോകുന്നത് നന്ദി കേടായിരിക്കുമെന്നും, ഉപരോധ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് ഒളിമ്പ്യൻ ഓമനകുമാരി പറഞ്ഞു. ഇരുനൂറോളം സ്പോർട്സ് കൗൺസിൽ പെൻഷൻ കാർ ഉപരോധ സമരത്തിൽ പങ്കെടുത്തു.
സ്പോർട്ട് സ്കൗൺസിൽ പ്രസിഡൻറ്, സെക്രട്ടറി അസ്സി. സെക്രട്ടറിമാർ, ഡെപ്യൂട്ടേഷനിൽ നിയമിക്കപ്പെടുന്ന ജീവനക്കാർ തുടങ്ങിയവർ അവരിൽ നിക്ഷിപ്തമായ ചുമതലകൾ യഥാസമയം നിർവ്വഹിക്കാ ത്തതാണ് ഇന്നത്തെ ദുരവസ്ഥക്ക് കാരണം.പെൻഷൻ ഔദാര്യമല്ല,അവകാശമാണ് എന്ന തത്വം മനസിലാക്കി പ്രവർത്തിക്കുക. എന്ന്
പ്രസംഗിച്ച വരെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞു. ഇതിനൊക്കെ ശാശ്വതമായ ഒരു പരിഹാരം ഉണ്ടാകണമെങ്കിൽ സ്പോർട്ട്സ് കൗൺസിലിനെ ഡയറക്ടറേറ്റ് ഓഫ് സ്പോർട്ട്സ് ആന്റ് യുത്ത് അഫയേഴ്സിൽ ലയിപ്പിക്കുക മാത്രമാണെന്ന്
അദ്ധ്യക്ഷ പ്രസംഗത്തിൽ പ്രസിഡൻറ് പി. അനിലാൽ പറഞ്ഞു. സെകട്ടറി ജി.സുരേഷ് സ്വാഗതമാശംസിച്ചു , എം.എസ്. പവനൻ , ജി.ശ്രീകുമാർ ശിശിധരൻ നായർ , സതീഷ് കുമാർ റ്റി, അന്നമ്മ ടൈറ്റസ്, പി.പി.തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് യാതൊരു പ്രകോപനവും കൂടാതെ ഉപരോധ സമരത്തിലേർപ്പെട്ട വൃദ്ധരും, വനിതകളും,കിടപ്പു രോഗികളുമുൾപ്പെട്ട മുഴുവൻ പേരേയും അറസ്റ്റ് ചെയ്തു നീക്കി.
“കേരള സ്റ്റേറ്റ് സ്പോർട്ട്സ് കൗൺസിലേ നിന്റെ പേരോ നന്ദി കേട് “