‘ഇന്ത്യന്‍ താത്ത എനി വാര്‍ മോഡില്‍’: ഇന്ത്യന്‍ 3 വരും, ട്രെയിലര്‍ ഓണ്‍ലൈനില്‍ ചോര്‍ന്നു

ചെന്നൈ: സംവിധായകന്‍ ഷങ്കറിന്‍റെ സംവിധാനത്തില്‍ കമല്‍ഹാസന്‍ പ്രധാന വേഷത്തില്‍ എത്തിയ ഇന്ത്യന്‍ 2 കഴിഞ്ഞ ദിവസമാണ് ആഗോളതലത്തില്‍ റിലീസായത്. സമിശ്രമായ പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. തമിഴ്നാട്ടില്‍ അടക്കം ചിത്രം വലിയ തോതില്‍ ട്രോളുകള്‍ നേരിടുന്നുണ്ട്. ബിഗ് ബജറ്റില്‍ എടുത്ത ചിത്രത്തെ നെഗറ്റീവ് മൗത്ത് പബ്ലിസ്റ്റി ബാധിച്ചിട്ടുണ്ടെന്നാണ് വിവരം. 

അതേ സമയം നേരത്തെ പ്രഖ്യാപിച്ചത് പോലെ ചിത്രത്തിന്‍റെ അവസാനം ഇന്ത്യന്‍ 3 ട്രെയിലര്‍ കാണിക്കുന്നുണ്ട്. ഇതോടെ വരുന്ന ജനുവരിയില്‍ ഇന്ത്യന്‍ 3 വരും എന്ന് ഏതാണ്ട് ഉറപ്പായി. ഇന്ത്യന്‍ 2വിലെ ഏതാണ്ട് അതേ കാസ്റ്റ് തന്നെയാണ് ചിത്രത്തിലുണ്ടാകുക. ഒപ്പം കാജല്‍ അഗര്‍വാള്‍ അടക്കം പുതിയ താരങ്ങളും എത്തും എന്നാണ് ഇന്ത്യന്‍ 3 ട്രെയിലര്‍ നല്‍കുന്ന സൂചന. ചിത്രത്തില്‍ പുതിയൊരു കഥയും പറയുന്നുണ്ടെന്നാണ് സൂചന.

അതേ സമയം ഔദ്യോഗികമായി പുറത്തുവിടാത്ത ഇന്ത്യന്‍ 3 ട്രെയിലറിന്‍റെ ചില ഭാഗങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നിട്ടുണ്ട്. സേനാപതിയുടെ പിതാവ് വീരശേഖരന്‍റെ കഥ ഇന്ത്യന്‍ 3യില്‍ പറയുന്നുണ്ട് എന്നാണ് വിവരം. കാജല്‍ അഗര്‍വാളാണ് നായിക. ഒപ്പം ചെറുപ്പക്കാരനായ കമലിനെയും ട്രെയിലറില്‍ കാണിക്കുന്നുണ്ട്. 

ഇന്ത്യന്‍ 2 ചിത്രത്തിന് പലവിധത്തില്‍ നെഗറ്റീവ് കമന്‍റുകള്‍ വരുമ്പോഴും ഈ ട്രെയിലറിനെ പലരും പ്രതീക്ഷയോടെ കാണുന്നു എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. എന്തായാലും വാര്‍ മോഡാണ് ഇനി വരുന്നത് എന്നാണ് ട്രെയിലറില്‍ സേനാപതി പറയുന്നത്. എന്തായാലും ചിത്രത്തിനായി അടുത്ത ജനുവരി വരെ കാത്തിരിക്കണം. 

ലൈക്ക പ്രൊഡക്ഷൻസ്, റെഡ് ജയിന്‍റ് മൂവീസ് എന്നിവർ ചേർന്ന് നിർമ്മിച്ച ഇന്ത്യന്‍ 2വില്‍ സിദ്ധാര്‍ഥ്, എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യൻ, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദം, ബോബി സിംഹ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ഒരുമിക്കുന്നത്. 

ശ്രീ ഗോകുലം മൂവിസാണ് സിനിമയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യുഷൻ പാർട്നർ.  രവി വർമ്മനാണ് ഛായാഗ്രഹണം. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. ശ്രീകർ പ്രസാദ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് മൂന്ന് മണിക്കൂറോളം ദൈർഘ്യമുണ്ടെന്നാണ് സൂചന. 

തിരക്കഥ, സംവിധാനം ശങ്കർ, സംഭാഷണങ്ങൾ ബി ജയമോഹൻ, കപിലൻ വൈരമുത്തു, ലക്ഷ്മി ശരവണ കുമാർ, ആക്ഷൻ അൻബറിവ്, പീറ്റർ ഹെയിൻ, സ്റ്റണ്ട് സിൽവ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ ജി കെ എം തമിഴ് കുമരൻ, പിആർഒ ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് സ്‌നേക്ക് പ്ലാനറ്റ്.

പറഞ്ഞ വാക്ക് മാറ്റാന്‍ വിജയ്: ദളപതി രസികര്‍ ആനന്ദത്തില്‍, വരുന്നത് വന്‍ സംഭവമോ?

തകര്‍ന്നടിയുമോ, അതോ കുതിച്ചുയരുമോ?, ആദ്യ ദിവസം ഇന്ത്യൻ 2 നേടിയത്, കണക്കുകള്‍

By admin