മുംബൈ-ബോളിവുഡില്‍ പേര് കേട്ട സിനിമാതാരങ്ങളുടെ സിനിമകള്‍ വിജയിച്ചില്ലെങ്കിലും അവര്‍ പ്രതിഫലം കൂട്ടിക്കൊണ്ടുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമാനടി ആയാലും നടനായാലും ഈയൊരു കാര്യത്തില്‍ വലിയ വ്യത്യാസമില്ല. ഹിന്ദി സിനിമകളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരുടെ പേരുകള്‍ എടുത്താല്‍ അതില്‍ ആദ്യം ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര എന്നിവര്‍ ഉണ്ടാകും.ദീപിക പദുക്കോണിന് ഒടുവിലായി കണ്ടത് ജവാന് സിനിമയിലായിരുന്നു. അതിഥി വേഷത്തില്‍ അഭിനയിക്കാന്‍ നടി ഷാരൂഖിനോട് കാശൊന്നും വാങ്ങിയില്ല. പഠാനില്‍ അഭിനയിക്കാനായി ദീപിക വാങ്ങിയത് 15 കോടിയാണെന്ന് വിവരം. ആലിയ ഭട്ട് ഒടുവില്‍ പുറത്തിറങ്ങിയ റാണി കി പ്രേം കഹാനിക്ക് വേണ്ടി 10 കോടി രൂപയും വാങ്ങി. നടിയുടെ തന്നെ മറ്റ് ചിത്രങ്ങളായ ഡാര്‍ലിംഗ്സിന് വേണ്ടി 15 കോടിയും ബ്രഹ്മാസ്ത്രയ്ക്കായി 12 കോടിയും ലഭിച്ചു.
2023 October 6EntertainmentdeepikaAlia bhat15 crores10 croresഓണ്‍ലൈന്‍ ഡെസ്ക് title_en: Among Bollywood heroines Deppika Padukone is the highest paid