കോഴിക്കോട് – അഴിമതിക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പൊലീസിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണം. പൊലീസിലെ അഴിമതികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ശക്തമായ നടപടി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് സ്റ്റേഷന്‍ ജനസേവന കേന്ദ്രമാണെന്ന് ഉറപ്പാക്കണം. ജനങ്ങള്‍ക്ക് ആശ്രയ കേന്ദ്രമായി പൊലീസ് സ്റ്റേഷന്‍ മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലബാര്‍ മേഖലാ പോലീസ്് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയത്. പോലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന തെറ്റായ പ്രവണതകള്‍ ഉടന്‍ തിരുത്തണം. എസ് പിമാര്‍ സ്റ്റേഷനില്‍ പരിശോധന നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
2023 October 6Keralachief ministerStern warningCorrupted police officers ഓണ്‍ലൈന്‍ ഡെസ്‌ക്title_en: Chief Minister Pinarayi Vijayan issue stern warning to corrupt police officers