കോട്ടയം: വെള്ളപ്പൊക്കത്തെ തുടര്‍ന്നു ബലക്ഷയം സംഭവിച്ച വീട് തകര്‍ന്നു വീണു. നഗരസഭയുടെ 29 -ാം വാര്‍ഡില്‍ കാരാപ്പുഴയില്‍ പഴയ ബോട്ട് ജെട്ടിക്ക് സമീപം തോട്ടത്തില്‍ ചിറയില്‍ ടി.ആര്‍ രാജേഷിന്റെ വിടാണു തകര്‍ന്നു വീണത്. ഇന്നു രാവിലെയുണ്ടായ മഴയിലും കാറ്റിലുമാണു വീട് നിലംപതിച്ചത്.
കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ വീട്ടില്‍ വെള്ളം കയറുന്നതു പതിവായിരുന്നു. തുടര്‍ന്നു വീടിന്റെ ഭിത്തിയില്‍ വിള്ളല്‍ രൂപപ്പെടുകയും, ഒരു ഭാഗം ചരിയുകയും ചെയ്തിരുന്നു. ഇതോടെ അപകടം മുന്നില്‍ കണ്ട വീട്ടുകാര്‍ ഇന്നലെ രാത്രി തന്നെ അടുത്ത വീട്ടിലേക്കു മാറിയിരുന്നു. ഇതോടെ വലിയ അപകടമാണ് ഒഴിവായത്.
രാജേഷും, ഭാര്യയും രണ്ടു മക്കളും കൂടാതെ പ്രായമായ രണ്ട് കിടപ്പ് രോഗികളും ഈ വീട്ടിലാണു താമസിച്ചിരുന്നത്. വീട് ഇടിഞ്ഞു വീണതിനെ തുടര്‍ന്നു വാര്‍ഡ് കൗണ്‍സിലറും, വില്ലേജ് ഓഫീസറും സ്ഥലത്തെത്തിയിരുന്നു.