കായംകുളം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രവർത്തക ക്യാമ്പിന്റെ അനുബന്ധ പരിപാടിയുടെ ഭാഗമായി കായംകുളം എംഎസ് കോളേജ് ശാസ്ത്രവിഭാഗങ്ങളുടേയും കോളേജ് ഐക്യുഎസിയുടേയും കേരളശാസ്ത്ര സാഹിത്യ പരിഷത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ ‘ശാസ്ത്രത്തിന്റെ സാമൂഹ്യ ധർമ്മം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശാസ്ത്ര സംവാദത്തിൽ വെൺമണി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടറും മോട്ടിവേഷണൽ സ്പീക്കറൂമായ നിസാർ പൊന്നാരത്ത് വിഷയം അവതരിപ്പു.
സംവാദം പൊതു വിദ്യാഭ്യാസ വകുപ്പ് മുൻ ഡെപ്യൂട്ടി സെക്രട്ടറിയും പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റുമായ പ്രൊഫ.പി കെ രവീന്ദ്രൻ ഉത്ഘാടനം ചെയ്തു.
ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി പ്രവീൺലാൽ, കോളേജ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് താഹ, പ്രോഗ്രാം കോ ഓർഡിനേറ്റർ പ്രൊഫ. ലക്ഷ്മി.ആർ ഐക്യുഎസി കൺവീനർ ഡോ.നീതു സുന്ദരേശൻ, പ്രൊഫ. ശബ്നം. എ, ഡോ. ജ്യോതി ജി, പരിഷത്ത് സംഘാടകരായ എൻ.കെ ആചാരി, ഷീജ പ്രസന്നൻ, സലിം ലാൽ, ഷെല്ലി എന്നിവരും എംഎസ്എം കോളേജിലെ വിവിധ സയൻസ് വിഭാഗങ്ങളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും സംവാദത്തിൽ സംബന്ധിച്ചു.