ബോംബെ: രാഹുൽ ഗാന്ധിക്കെതിരെയുള്ള അപകീർത്തിക്കേസിൽ പരാതിക്കാരൻ കൂടുതലായി നൽകിയ രേഖകൾ സ്വീകരിച്ച മജിസ്‌ട്രേറ്റ് കോടതി നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. 2014ൽ ഒരു ആർഎസ്എസ് പ്രവർത്തകൻ നൽകിയ കേസിലാണ് രാഹുൽ ഗാന്ധിക്ക് ആശ്വാസകരമായ വിധി വന്നിരിക്കുന്നത്. ഭീവാൻഡി മജിസ്‌ട്രേറ്റ് കോടതിയുടെ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്.
ആർഎസ്എസ് ആണ് മഹാത്മാ ഗാന്ധിജിയെ വധിച്ചത് എന്ന പരാമർശത്തിനെതിരായിരുന്നു പരാതിക്കാരന്റെ ഹർജി. രാഹുലിന്റെ പരാമർശം സംഘടനയുടെ പ്രതിച്ഛായ തകർക്കുന്നതാണെന്നായിരുന്നു ആർഎസ്എസ് പ്രവർത്തകൻ കൂടിയായ രാജേഷ് കുൻതെയുടെ പരാതി. 2015ൽ കേസ് റദ്ധാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂല വിധി ഉണ്ടായിരുന്നില്ല. ശേഷം രാഹുൽ മാപ്പ് പറയില്ലെന്നും കേസ് നേരിടാമെന്ന തീരുമാനത്തിലേക്കും എത്തുകയായിരുന്നു.
2023ൽ പരാതിക്കാരൻ കൂടുതൽ രേഖകൾ ഹാജരാക്കിയത് എതിർത്ത രാഹുൽ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വർഷം ഒമ്പത് കഴിഞ്ഞിട്ടാണ് രേഖകൾ ഹാജരാക്കുന്നതെന്നും ഇവയ്ക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്നും രാഹുൽ വാദിച്ചു. ഈ ഹർജിയിലാണ് ഇപ്പോൾ രാഹുലിന് ആശ്വാസമായി വിധി വന്നിരിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *