പാലക്കാട്: ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ പാലക്കാട് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ കൂടല്ലൂര്‍ സ്വദേശിനി സതീദേവിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഓട്ടോറിക്ഷയുടെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു.
പാലക്കാട് കപ്പൂര്‍ കാഞ്ഞിരത്താണി കൊഴിക്കര റോഡിലാണ് അപകടം. കുറ്റിപ്പുറം ഭാഗത്തുനിന്ന് വരികയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്. നാട്ടുകാരും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.