കുവൈത്ത് സിറ്റി: ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിലിന്റെ (കെഐസി) നേതൃത്വത്തിൽ ‘വി വണ്‍’ അസംബ്ലി സംഘടിപ്പിച്ചു. “രാഷ്ട്ര ശിൽപികൾ സ്വപ്‌നം കണ്ട ഇന്ത്യയുടെ വീണ്ടെടുപ്പിന്” എന്ന ശീർഷകത്തിൽ എസ്കെഎസ്എസ്എഫ് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന പരിപാടിയോട് ആഭിമുഖ്യം പ്രകടിപ്പിച്ചു നടത്തിയ പരിപാടി ഹവല്ലി ശബാബ് അൽമുബാറക് ഓഡിറ്റോറിയത്തിൽ എസ്കെഎസ്എസ്എഫ് സംസ്ഥാന ട്രഷറർ സയ്യിദ് ഫഖ്‌റുദ്ദീൻ ഹസനി തങ്ങൾ ഉത്ഘാടനം ചെയ്തു.
ജനാധിപത്യ ഇന്ത്യയുടെ വീണ്ടെടുപ്പിനും വർഗീയതയും വിദ്വേഷ രാഷ്ട്രീയവും തുടച്ചു നീക്കുന്നതിനും മതേതര പാർട്ടികളുടെ ഐക്യവും സഹകരണവും അത്യന്താപേക്ഷിതമാണെന്ന് ഫഖ്‌റുദ്ദീൻ ഹസനി തങ്ങൾ പറഞ്ഞു.
കെഐസി പ്രസിഡന്റ് അബ്ദുൽഗഫൂർ ഫൈസി പൊന്മള അദ്ധ്യക്ഷനായിരുന്നു. ചെയര്‍മാൻ ശംസുദ്ധീൻ ഫൈസി എടയാറ്റൂർ സംസാരിച്ചു. വിദ്യാഭ്യാസ വിങ് സെക്രട്ടറി ശിഹാബ് മാസ്റ്റർ നീലഗിരി പ്രതിജ്ഞ ചൊല്ലി കൊടുത്തു. കെഐസി നേതാക്കൾ, വിഖായ ലീഡേഴ്‌സ്, വിവിധ മേഖല നേതാക്കൾ എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി സ്വാഗതവും ട്രഷറർ ഇ.എസ് അബ്ദുറഹ്മാൻ ഹാജി നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *