മ​ല​പ്പു​റം: കു​ടും​ബ സ്വ​ത്ത് വീ​തം​വ​യ്ക്കു​ന്ന​തി​നാ​യി വ​ൻ തു​ക കൈ​ക്കൂ​ലി വാ​ങ്ങി​യ സ​ബ് ര​ജി​സ്ട്രാ​ർ വി​ജി​ല​ൻ​സി​ന്‍റെ പി​ടി​യി​ലാ​യി.
കൊ​ണ്ടോ​ട്ടി സ​ബ് ര​ജി​സ്ട്രാ​ർ സ​നി​ൽ ജോ​സാ​ണ് 40,000 രൂ​പ​യു​ടെ കൈ​ക്കൂ​ലി പ​ണ​വു​മാ​യി കു​ടു​ങ്ങി​യ​ത്. ഇ​യാ​ളു​ടെ ഇ​ട​നി​ല​ക്കാ​ര​നി​ൽ നി​ന്നും 20,000 രൂ​പ​യും വി​ജി​ല​ൻ​സ് ക​ണ്ടെ​ടു​ത്തു.
ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. കു​ടും​ബ സ്വ​ത്ത് വീ​തം​വ​യ്ക്കു​ന്ന​തി​നാ​യി 1,40,000 രൂ​പ വേ​ണ​മെ​ന്നാ​യി​രു​ന്നു ഇ​യാ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.
തു​ട​ർ​ന്ന് ഇ​വ​ർ വി​ജി​ല​ൻ​സി​നെ വി​വ​രം അ​റി​യി​ച്ചു. പി​ന്നീ​ട് വീ​ട്ടു​കാ​ർ വ​ലി​യ തു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ​തോ​ടെ ഇ​ട​നി​ല​ക്കാ​ര​ൻ വ​ഴി കൈ​ക്കൂ​ലി കു​റ​യ്ക്കു​ക​യാ​യി​രു​ന്നു.
90,000 രൂ​പ​യാ​ണ് വീ​ട്ടു​കാ​രി​ൽ നി​ന്നും ഇ​യാ​ൾ ഈ​ടാ​ക്കാ​ൻ ശ്ര​മി​ച്ച​ത്. ഈ ​പ​ണം കൈ​പ്പ​റ്റു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​റ​സ്റ്റ്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *